അഗ്നേയയുടെ സംശയങ്ങൾ.
ഒന്നാം ക്‌ളാസിൽ പഠിക്കുന്ന ആഗ്നേയയ്ക്ക് പനിയായിട്ടായിരുന്നു അച്ഛനെ വിളിച്ച് വീട്ടിലേക്കയച്ചത്. പനി മാറി സ്കൂളിൽ പോകാൻ ഒരുങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു സ്കൂൾ അടച്ചു. ഇനി ടീച്ചർ വിളിക്കുമ്പോൾ പോയാൽ മതിയെന്ന്. ഇപ്പോൾ പനിമാറിയിട്ട് രണ്ടുമൂന്നാഴ്ചയോളമാകുന്നു. കുറച്ചുദിവസങ്ങളായി ആയമ്മ വീട്ടിലേക്കു വന്നിട്ട്. അമ്മയെ വീട്ടിലെങ്ങും കാണുന്നില്ല. അച്ഛൻ ഓഫീസിൽ പോകുന്നില്ല. ആഗ്നേയയുടെ കുഞ്ഞുമനസ്സു നിറയെ സംശയങ്ങളാണ്. "അച്ഛാ, മോൾടെ പനിയൊക്കെ മാറീല്ലോ എന്നിട്ടും എന്താ സ്കൂൾ തുറക്കാത്തെ?" "അതൊ. മോളുടെ പനി കാരണമല്ല, കൊറോണ എന്നൊരു അസുഖം ലോകം മുഴുവൻ ബാധിച്ചിരിക്കുന്നു. അതിനൊരു ശമനം വന്നാലേ ഇനി സ്കൂളൊക്കെ തുറക്കൂ. മോൾ പോയി എന്തെങ്കിലും വരയ്ക്കുകയോ വായിക്കുകയോ ഒക്കെ ചെയ്തോ. ഐ ടി കമ്പനിയിൽ ജോലിനോക്കുന്ന അവളുടെ അച്ഛൻ സുമേഷ് പറഞ്ഞു. " "അച്ഛന്റെ ഓഫീസും പൂട്ടിയോ? അതാണോ അച്ഛൻ പോകാത്തെ." അവൾക്കു വീണ്ടു സംശയം. "അതെ." അയാൾ ഉത്തരം നല്കി. "ഈ കൊറോണ എന്നാൽ എന്താ അച്ഛാ?" "കൊറോണയും ഒരുതരം പനിയാണ്. അതു നമ്മുടെ തൊണ്ടയിലൂടെ പതുക്കെ ശ്വാസകോശങ്...