ചാറ്റൽ മഴ
ചാറ്റൽ മഴ ട്യൂഷൻകഴിഞ്ഞ് കുട്ടികൾ ഓരോരുത്തരായി കുടയും ചൂടി കലപിലയോടെ മഴയിലേക്കിറങ്ങി നടന്നു. വരാന്തയിൽനിന്ന് മഴയിലേക്കുനോക്കി രവീന്ദ്രൻമാഷ് നിന്നു. "സാർ നാളെ ഞാൻ വരില്യാ.. ചേച്ചീടെ നിശ്ചയമാണ്" "ശരി നീന" നീന ഇറങ്ങി നടന്നു. രവീന്ദ്രൻ സ്വാധീനംകുറഞ്ഞ ഇടതുകാൽ വലിച്ചുവച്ച് അകത്തേക്കു നടന്നു. ജനലിനരികിൽ കസേരയിലിരുന്ന് മഴയിലേക്ക് നോക്കി.... സ്വന്തം വീട്ടിൽ കുട്ടികൾക്ക് ട്യൂഷന്‍ എടുത്ത് ഇങ്ങനെ ജീവിതംനയിക്കേണ്ടിവരുമെന്ന് സ്വപ്നത്തില്‍പോലും ഓർത്തിട്ടില്ല അയാളുടെ ചിന്തകള്‍ ഒരു ഇരുപതുവര്‍ഷങ്ങള്‍ പുറകോട്ടുപോയി.... ടൗണിലെ ഏറ്റവുംവലിയ ടൂട്ടോറിയൽകോളേജിൽ ട്യൂഷന്‍മാഷായി ജോലി എടുത്തിരുന്നകാലം.... അന്ന് ഒരു ടൈംപാസ്സിനായിരുന്നു താന്‍ ബി എസ്സി കഴിഞ്ഞു ട്യൂട്ടോറിയലില്‍ മാഷായി ചേര്‍ന്നത്. കിട്ടുന്ന പണം ലാവിഷായി ചിലവഴിച്ചുനടന്നു. വലിയ സമ്പന്നരായിരുന്നില്ലെങ്കിലും കുടുംബപ്രാരബ്ധം അറിയാതെയാണ് അച്ഛന്‍ തന്നെ വളര്‍ത്തിയത്.. നാലുപെണ്മക്കളുടെയിടയില്‍ അച്ഛന് ആകെ കിട്ടിയ ആണ്‍തരിയായിരുന്നതിനാൽ വീട്ടില്‍ വലിയൊരു സ്ഥാനമായിരുന്നു തനിക്ക്.. മൂത്ത രണ്ടുസഹോദരിമാരുടെ കല്യാണംകഴിഞ്ഞതോടെ അ...