പാതിയിൽ പൊലിഞ്ഞ ജീവിതം
പാതിയിൽ പൊലിഞ്ഞ ജീവിതം അമ്പിളിയും സുമിത്രയും ചെറുപ്പം മുതൽക്കേ സുഹൃത്തുക്കളാണ്. പഠിപ്പുകാലം കഴിഞ്ഞതില്പിന്നെ രണ്ടുപേരും തലേമാസവും പിറ്റേമാസവുമായി വിവാഹിതരായി. അമ്പിളിയുടെ ഭർത്താവ് അനീഷ് ഒരു പട്ടാളഓഫീസറും സുമിത്രയുടെ ഭർത്താവ് സുനിൽ ഹെവി വെഹിക്കിൾ ഫാക്ടറിയിലെ സയന്റിസ്റ്റും. രണ്ടുപേരും ചെന്നൈയിൽത്തന്നെയായതിൽ അവരെക്കാൾ സന്തോഷം കുടുംബക്കാർക്കുണ്ടായി. കൈത്തുണയ്ക്കും കണ്ണുവാട്ടത്തിനും പരസ്പരം സഹായമായല്ലോ. രണ്ടുപേരും ഒന്നിച്ചു പ്ലാൻ ചെയ്തു ചെന്നൈയിലേക്കു യാത്രയായി. ആവടിയിൽ ഡിഫെൻസ് ക്വോർട്ടേഴ്‌സിൽ അമ്പിളിയും അനീഷും HVF ക്വോർട്ടേഴ്‌സിൽ സുമിത്രയും സുനിലും ജീവിതം ആരംഭിച്ചു. രണ്ടു ക്വോർട്ടേഴ്സിനും നാലഞ്ചു കിലോമീറ്റെർ അകലമുണ്ടാവും. അപൂർവ്വമായ ആനന്ദമാണ് സർവ്വേശ്വരൻ അവർക്കു നൽകിയത് എന്ന് പറഞ്ഞു രണ്ടു കുടുംബവും വളരെ സന്തോഷകരമായി ജീവിക്കുകയാണ്. ഒഴിവുദിവസങ്ങളിൽ പാർക്ക്, ബീച്ച്, മൂവി, വിനോദയാത്രകൾ എല്ലാം ഒരുമിച്ചുതന്നെ. ഒരു വർഷത്തേക്ക് കുട്ടികിങ്കരന്മാർ വേണ്ടെന്നു തീരുമാനിച്ചതും ഒന്നിച്ചുതന്നെ. നാലഞ്ച് മാസങ്ങൾ കുഴപ്പമൊന്നുമില്ലാതെ ആഘോഷമായിട്ടു കഴിഞ്ഞു. ഒരു ഒഴിവുദിവസം പ്രാതൽ കഴി...