Posts

Showing posts from May, 2022

മോചനം

മോചനം   മേശപ്പുറത്തു കിടന്നിരുന്ന ഒരു മാഗസിൻ അലസമായി മറിച്ചുനോക്കുന്നതിനിടയിൽ  ഫോൺ ശബ്ദിച്ചു ട്രിംഗ് ട്രിംഗ്..... ട്രിംഗ് ട്രിംഗ്..... മോചനം, പറവൂർ ബ്രാഞ്ച്. സ്വേത സ്‌പീക്കിങ്. പറയൂ, ആരാ സംസാരിക്കുന്നെ. ഞാൻ സ്മിത വിനയ് , മനോജവിഹാർ, വാണിയ്ക്കാട്. രണ്ടുദിവസത്തിനുമുമ്പ് രെജിസ്റ്റർ ചെയ്തിരുന്ന മനോജ എന്ന കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും അറിവ് കിട്ടിയോ മാഡം? സങ്കടത്താൽ തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ ഒരുവിധം പറഞ്ഞൊപ്പിച്ച സ്മിതയെ സ്വേത ആശ്വസിപ്പിച്ചു, "അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി എന്ന അറിവാണ് ലഭിച്ചിരിക്കുന്നത്. പ്രയാസപ്പെടാതിരിക്കൂ. കുട്ടിയെ എത്രയും വേഗം നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കുന്നതാണ്." റിസീവർ വച്ചശേഷം രെജിസ്റ്റർ ബുക്കിലെ ഈ കേസിന്റെ തീയതിയിലേക്ക് ഒന്നൂടെ കണ്ണോടിച്ചു. 14-04-2045. ഏപ്രിൽ 14 തനിക്ക് മറക്കാനാകാത്ത ദിവസം. 10 വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമാണ് തന്റെ അമ്മയ്ക്ക് തന്നെ മിസ്സ് ആയത്. അച്ഛനും അമ്മയും താനും അച്ഛമ്മേടെ വീട്ടിൽനിന്ന് എറണാകുളം ടൗണിലുള്ള പുതിയ വീട്ടിലേക്കു മാറിത്താമസിച്ചിട്ട് ആറു മാസങ്ങൾ കഴിഞ്ഞതേയുള്ളൂ. നോവുന്ന ആ ഓർമ്മകളുടെ ചുരുളഴിയുമ്പോൾ വെറും 10 വയസ്സുള്ള ബാലികയായി ...