Posts

Showing posts from June, 2022

ഇളംതെന്നൽ

ഇളംതെന്നൽ  സ്വപ്നലോകത്തിന്റെ വാതായനങ്ങൾ മെല്ലെ തുറന്നവനകത്തേക്കു കയറി. ഏകാന്തതയിൽ അവൻറെ ഹോബിയാണത്. ഭാവന കൊടികെട്ടി വാനിൽ പറന്നു. പ്രപഞ്ചസൗന്ദര്യം വാക്കുകൾക്കപ്പുറം വർണ്ണനാതീതം. വാകയും രാജമല്ലിയും പൂത്തുലഞ്ഞിടകലർന്നു നിൽക്കുന്ന സന്ധ്യ. സന്ധ്യാംബര ത്തിന്റെ മൗനംപോലും മനോഹരം. പകൽക്കിനാവിൽ രാജകുമാരനെ പ്പോലെ അവൻ ആ സന്ധ്യയിൽ ഇറങ്ങിനടന്നു. വൈരമുത്തുകൾപോലെ മഞ്ഞുതുള്ളികൾ രജമല്ലിപ്പൂക്കളിൽനിന്നടർന്നുവീണുകൊണ്ടിരിക്കുന്നു. ഉള്ളത്തിലാകെ തേൻമാരിതൂകിയ കുളിർ. അമ്പരമാകെ ഇരുട്ട് കയറാൻ തുടങ്ങവേ നിലാവുദിച്ചു. പെട്ടെന്ന് അവന്റെ സ്വപ്നകന്യകയുടെ കാൽകൊലു സ്സിളകുന്ന ശബ്ദം. അകക്കാമ്പിൽ ആരോരുമറിയാതെ സൂക്ഷിച്ച ദാരുശില്പം അവന്റെ മുന്നിലൂടെ നടന്നകലുന്നു. നിലാവിന്റെ നിഴലിൽ മഴവില്ലഴകുള്ള പാവാടയും നീണ്ട ബ്ലൗസുമിട്ട ഒരു സുന്ദരരൂപം മിന്നായംപോലെ അവൻ കണ്ടു. പൂനിലാവെട്ടത്തിൽ കാറ്റിലിളകിയാടും മുടിയിഴകൾ മാടിയൊതുക്കി അവളൊന്നു തിരിഞ്ഞു നോക്കി. തൊണ്ടിപ്പഴച്ചേലുള്ള അവളുടെ അധരത്തി ൽ കള്ളച്ചിരിയൂറി. അവനോർത്തു ജഗദീശ്വരന്റെ ചാരുതയാർന്നതാം സൃഷ്ടി. മനസ്സ് മന്ത്രിച്ചു. ഇവളാര്...സുരസുന്ദരിയോ...?? അവന്റെ ഉള്ളം കോരിത്തരിച്ചു. അവൾ തന്...