Posts

Showing posts with the label മായാലോകത്തെ രാജകുമാരി

മായാലോകത്തെ രാജകുമാരി

മായാലോകത്തെ രാജകുമാരി മനുഷ്യരുടെ ലോകം വിട്ട് പ്രകൃതിയിലേക്കൊരു പലായനം. ഒരു ഏകാന്തവാസം. മൃഗങ്ങളുടെയും പക്ഷികളുടെയും കാട്ടുമരങ്ങളിലെ പഴങ്ങളുടെയും വർണ്ണപ്പൂക്കളുടെയും കൂടെയുള്ള ഉല്ലാസം. നക്ഷത്രപഥങ്ങളിലൂടെയുള്ള ഏകാന്തയാത്ര. ഇതൊക്കെയാണ് എൻ്റെ പകൽകിനാവി ലെ മായാലോകത്തെ ഉല്ലാസങ്ങൾ.. മനുഷ്യർ മാത്രമല്ല, മറ്റു ചരാചരങ്ങളുടെയും കൂട്ടുകാരി യാകും. ചില നേരങ്ങളിൽ വീടിന്റെ വാതിലും ഇരിക്കുന്ന കസേരയും ഒക്കെ എന്നോട് സംസാ രിക്കാറുണ്ട്. മുന്നിൽ കാണുന്ന പട്ടിയോടും പൂച്ചയോടും ചെടികളോടും പൂവുകളോടും ഉച്ചത്തിൽ സംസാരിക്കുവാൻ വലിയ ഇഷ്ടമായിരുന്നു വരയ്ക്കുന്നതിലും എഴുതുന്നതിലും കമ്പമുണ്ടായിരുന്നു. പാടാനും നൃത്തംചെയ്യാനും വലിയ ഇഷ്ടമായിരുന്നു. അതിന്റെയൊക്കെ പേരിൽ കുറെ ശകാരങ്ങളും അടിയും കർശനങ്ങളും ഒക്കെ കൂട്ടയുണ്ടായിരുന്നതുകൊണ്ടാവാം കുടുംബത്തോടെ വലിയ സന്തോഷമായിരിക്കുന്ന സമയങ്ങളിൽപ്പോലും പലപ്പോഴും ഏകാന്തതയിലേക്കു ചൂഴ്ന്നിറങ്ങാറുള്ളത്. ചിലപ്പോൾ പൂർണ്ണചന്ദ്ര നെ നോക്കികാണുന്ന കുട്ടിയാകാറുണ്ട് ഇപ്പോഴും. തേഞ്ഞുതീരാറായ നിലാവുകണ്ടാൽ കാട്ടുവ ള്ളികൾ പിന്നിക്കെട്ടി തിങ്കൾവളയത്തിൽ ഊയലാടും മനസ്സുകൊണ്ട്. ചുമ്മാ ഭാവനാലോകത്തിൽ ചുറ്...