Posts

Showing posts from February, 2017

പ്രണയലേഖനം

പ്രണയലേഖന മത്സരം. ഫെബ്രുവരി 12, 2017 വിഷയം: "ഞാനും പ്രണയിച്ചിരുന്നു.." പ്രിയനെ, രാവേറെയായ് പെയ്തുകൂട്ടുന്ന ഈ രാമഴ, എന് ‍ റെ പ്രണയാതുരമായ മനസ്സിനെ തണുപ്പിക്കുന്നില്ലല്ലോ... പാതി തുറന്ന ഈ ജാലകത്തിലൂടെ കൂരിരുൾ ചിത്രം വരയ്ക്കുന്ന പുറത്തേക്ക് നോക്കി ഞാൻ കാത്തു നില്ക്കയാണ്... നീ വരുന്നതും കാത്ത്. ഈ നില്പ് ഒരാവർത്തനമാണ്, പണ്ട് തുലാവർഷം ആർത്തലച്ചുപെയ്ത രാവിൽ ഇതുപോലെ ജാലകവാതിലിൽ മുഖമമർത്തി ഒരു ദാവണിക്കാരി നിന്നെയോർത്ത് നിന്നിരുന്നു.. മുനിഞ്ഞു കത്തുന്നമുട്ടവിളക്ക് അവളുടെ മുഖത്ത് ചുവന്ന വെളിച്ചം വിതറിയിരുന്നു... ജനലിലൂടതിക്രമിച്ചെത്തിയ കാറ്റടിയേറ്റ് അവളുടെ അളകങ്ങൾ നനഞ്ഞിരുന്നു... അവൾ ഞാനായിരുന്നു. അന്നത്തെ എന് ‍ റെ കാത്തുനില്പ്പിന് ‍ റെ കാരണവും നീതന്നെ. ഭഗവതി അമ്പലത്തിന് ‍ റെ നടയ്ക്കൽ വച്ചാണു നിന്നെയാദ്യമായ് കണ്ടത്. “കുട്ടീ ഒന്നു നില്ക്കൂ..” വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കി. പിന്നിൽ നിന്റെ ചിരിക്കുന്ന മുഖം. “കുട്ടീടേ കയ്യിൽ നിന്നും വീണതാ” ഒരു അഞ്ച് രൂപാ നോട്ട് നീട്ടി നീ പറഞ്ഞു. ശരിയാണ് വഴിപാട് കഴിക്കാൻ കയ്യിൽ കരുതിയ അഞ്ചുരൂപ കാണുന്നില്ല. വേഗം വാങ്ങി, നന്ദിപോലും പറയാതെ വേഗം നടന്നു. ഞാനാകെ അ...