Posts

Showing posts from October, 2016

ഒരു മഴയിലലിഞ്ഞലിഞ്ഞ്....

ട്യൂഷൻ കഴിഞ്ഞ്‌ കുട്ടികൾ ഓരോരുത്തരായി കുടയും ചൂടി കലപിലയോടെ മഴയിലേക്കിറങ്ങി നടന്നു. വരാന്തയിൽ നിന്ന് മഴയിലേക്കു നോക്കി രവീന്ദ്രൻ മാഷ്‌ നിന്നു. "സാർ നാളെ ഞാൻ വരില്യാ.. ചേച്ചീടെ നിശ്ചയമാണ്" "ശരി നീന"  നീന ഇറങ്ങി നടന്നു. രവീന്ദ്രൻ സ്വാധീനം കുറഞ്ഞ ഇടതുകാൽ വലിച്ചു വച്ച്‌ അകത്തേക്കു നടന്നു. ജനലിനരികിൽ കസേരയിലിരുന്ന് മഴയിലേക്ക്‌ നോക്കി.... സ്വന്തം വീട്ടിൽ കുട്ടികൾക്ക്‌ ട്യൂഷന്‍ എടുത്തു ഇങ്ങനെ ജീവിതം നയിക്കേണ്ടി വരും എന്ന് സ്വപ്നത്തില്‍ പോലും ഓർത്തിട്ടില്ല .  ചിന്തകള്‍ ഒരു ഇരുപതു വര്‍ഷങ്ങള്‍ പുറകോട്ടു പോയി.... ടൗണിലെ ഏറ്റവും വലിയ ടൂട്ടോറിയൽ കോളേജിൽ ട്യൂഷന്‍ മാഷായി ജോലി എടുത്തിരുന്ന കാലം.... അന്ന് ഒരു ടൈം പാസ്സിനായിരുന്നു താന്‍ ബി എസ്സി കഴിഞ്ഞു ട്യൂട്ടോറിയലില്‍ മാഷായി ചേര്‍ന്നത്. കിട്ടുന്ന പണം ലാവിഷായി ചിലവഴിച്ചു നടന്നു. വലിയ സമ്പന്നർ ഒന്നും ആയിരുന്നില്ലെങ്കിലും കുടുംബ പ്രാരബ്ധം ഒന്നും അറിയാതെയാണ് അച്ഛന്‍ തന്നെ വളര്‍ത്തിയത്‌. നാലുപെണ്മക്കളുടെയിടയില്‍ അച്ഛന് ആകെ കിട്ടിയ ആണ്‍തരിയായിരുന്നതിനാൽ വീട്ടില്‍ വലിയൊരു സ്ഥാനമായിരുന്നു തനിക്ക്..  മൂത്ത രണ്ടു സഹോദരിമാരുടെ...