അഗ്നേയയുടെ സംശയങ്ങൾ.
ഒന്നാം ക്‌ളാസിൽ പഠിക്കുന്ന ആഗ്നേയയ്ക്ക് പനിയായിട്ടായിരുന്നു അച്ഛനെ വിളിച്ച് വീട്ടിലേക്കയച്ചത്. പനി മാറി സ്കൂളിൽ പോകാൻ ഒരുങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു സ്കൂൾ അടച്ചു. ഇനി ടീച്ചർ വിളിക്കുമ്പോൾ പോയാൽ മതിയെന്ന്. ഇപ്പോൾ പനിമാറിയിട്ട് രണ്ടുമൂന്നാഴ്ചയോളമാകുന്നു. കുറച്ചുദിവസങ്ങളായി ആയമ്മ വീട്ടിലേക്കു വന്നിട്ട്. അമ്മയെ വീട്ടിലെങ്ങും കാണുന്നില്ല. അച്ഛൻ ഓഫീസിൽ പോകുന്നില്ല. ആഗ്നേയയുടെ കുഞ്ഞുമനസ്സു നിറയെ സംശയങ്ങളാണ്.
"അച്ഛാ, മോൾടെ പനിയൊക്കെ മാറീല്ലോ എന്നിട്ടും എന്താ സ്കൂൾ തുറക്കാത്തെ?"
"അതൊ. മോളുടെ പനി കാരണമല്ല, കൊറോണ എന്നൊരു അസുഖം ലോകം മുഴുവൻ ബാധിച്ചിരിക്കുന്നു. അതിനൊരു ശമനം വന്നാലേ ഇനി സ്കൂളൊക്കെ തുറക്കൂ. മോൾ പോയി എന്തെങ്കിലും വരയ്ക്കുകയോ വായിക്കുകയോ ഒക്കെ ചെയ്തോ.
ഐ ടി കമ്പനിയിൽ ജോലിനോക്കുന്ന അവളുടെ അച്ഛൻ സുമേഷ് പറഞ്ഞു. "
"അച്ഛന്റെ ഓഫീസും പൂട്ടിയോ? അതാണോ അച്ഛൻ പോകാത്തെ." അവൾക്കു വീണ്ടു സംശയം.
"അതെ." അയാൾ ഉത്തരം നല്കി.
"ഈ കൊറോണ എന്നാൽ എന്താ അച്ഛാ?"
"കൊറോണയും ഒരുതരം പനിയാണ്. അതു നമ്മുടെ തൊണ്ടയിലൂടെ പതുക്കെ ശ്വാസകോശങ്ങളിൽ കടന്ന് ശ്വാസതടസം സൃഷ്ടിക്കുകയും ശരീരത്തിന്റെ പ്രധാന ആന്തരാവയവങ്ങളെ ബാധിച്ച് നിർവീര്യമാക്കി ക്രമേണ മരണം വരെ സംഭവിക്കുന്നു. കൊറോണ ബാധിച്ച ഒരു രോഗി ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന സ്രവം നമ്മുടെ വായിലോ മൂക്കിലോ കയ്യിലോ ഒക്കെ പെട്ടാൽ ആ രോഗം നമുക്കും പകരും. അതിനെതിരായി ഇതുവരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടുമില്ല. അതുകൊണ്ടാണ് ലോകാരോഗ്യസംഘടനയുടെ നിർദ്ദേശപ്രകാരം മന്ത്രി എല്ലാവരോടും വീട്ടിലിരിക്കാൻ പറഞ്ഞിരിക്കുന്നത്."
അച്ഛൻ പറഞ്ഞു നിറുത്തിയപ്പോൾ അവൾ വീണ്ടും ചോദിച്ചു,
"അമ്മയ്ക്കും ആയമ്മയ്ക്കും കൊറോണയാണോ? അതാണോ ഇവിടെ വരാത്തെ. മോൾക്ക് അമ്മയെ കാണാണ്ട് കരച്ചിൽ വരുന്നുണ്ട്."
മോളുടെ അമ്മയ്ക്കും ആയമ്മയ്ക്കും ഒന്നുമില്ല. ബസ് ഓടുന്നില്ല. പിന്നെ എങ്ങനെയാ ആയമ്മ വരുന്നെ? മോളുടെ അമ്മ കൊറോണ രോഗികളെ ചികില്സിക്കുന്ന ഡോക്ടറാണ് ഇപ്പോൾ."
അതുകേട്ട് മോൾ പരിഭ്രമത്തോടെ ചോദിച്ചു.
"അപ്പോൾ മോളുടെ അമ്മയ്ക്ക് കൊറോണ വന്നാലോ? മോൾക്ക് അമ്മയെ വലിയ ഇഷ്ടമാ. അമ്മയ്ക്ക് മോളെയും."
അയാൾ അവളെ എടുത്തു മടിയിലിരുത്തി. "മോൾ പേടിക്കണ്ടാ. കൊറോണ പകരാതിരിക്കാൻ അമ്മ മാസ്ക് ധരിച്ചിട്ടുണ്ട്. പുറത്തെങ്ങും ഇറങ്ങി നടക്കുന്നില്ല. തൊണ്ട വരണ്ടുപോകാതെ ധാരാളം വെള്ളം കുടിക്കുന്നുണ്ട്. ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകുന്നുണ്ട്. രോഗം പകരാതിരിക്കാൻ അകലം പാലിക്കുന്നുണ്ട്. രോഗികളുടെ അടുത്ത് പെരുമാറുമ്പോൾ സുരക്ഷാകവചങ്ങൾ എല്ലാംതന്നെ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്."
അവൾക്കു സമാധാനമായി. അവളിറങ്ങി അവളുടെ കൊച്ചുമുറിയിലേക്കു നടന്നു. അയാൾ ഓഫീസ്ജോലികളിലേക്കും.
മോൾ ഒരു കാർട്ടൂൺ വരയ്ക്കാൻ കടലാസും പെൻസിലും റെഡിയാക്കി വച്ചു. അപ്പോഴേക്കും സുമേഷ് അവളുടെ മുറിയിലെത്തി മൊബൈൽ കാണിച്ചുകൊണ്ട് മോളിതു കണ്ടോ? ഇപ്പോൾ വാട്സാപ്പിൽ വന്ന ഒരു മെസ്സേജ് ആണ്.
അവൾ അത് വായിച്ചു.
"ആളുകൾ വാഹനങ്ങളുമായി റോഡിൽ ഇറങ്ങാത്തതിനാൽ റോഡും പരിസരങ്ങളും തിരക്കൊഴിഞ്ഞു കാണപ്പെടുന്നു. തുപ്പലുകളോ മറ്റു മാലിന്യങ്ങളോ ഒന്നുമില്ലാതെ ചുറ്റുപാടും വൃത്തിയായിരിക്കുന്നു. കമ്പനികളും മറ്റു സ്ഥാപനങ്ങളും മൂടിക്കിടക്കുന്നതിനാലും വാഹനങ്ങൾ ഓടിക്കാത്തതിനാലും അന്തരീക്ഷം നിശബ്ദവും ശാന്തവുമാണ്. ശുദ്ധവായു ശ്വസിക്കാൻ കഴിയുന്നു. അപകടങ്ങളില്ല. നിത്യവും സന്ദർശിക്കാൻ ആശുപത്രികളിൽ മറ്റു രോഗികളില്ല. അമ്പലങ്ങളിലും പള്ളികളിലും അല്ല ദൈവങ്ങൾ അവരവരുടെ മനസ്സുകളിലാണെന്ന തിരിച്ചറിവുകൾ മനുഷ്യന് കൈവന്നിരിക്കുന്നു." അങ്ങനെ പോകുന്നു ആ സന്ദേശങ്ങൾ.
അത് മുഴുവൻ വായിച്ചിട്ട് അച്ഛന് മൊബൈൽ തിരിച്ചു കൊടുത്തു. അവൾ വീണ്ടും വരയ്ക്കാനിരുന്നു. അവളുടെ ചിന്തയിൽ സംശയങ്ങൾ വീണ്ടും ഉടലെടുത്തു.
അവൾ അച്ഛന്റെ മുറിയിലെത്തി. ആ മടിയിൽ കേറിയിരുന്നു. പറയാൻ തുടങ്ങി.
അച്ഛാ, ഞാനാലോചിക്കുകയായിരുന്നു. നമ്മുടെ കൈകൾ കഴുകിക്കഴുകി എപ്പോഴും വൃത്തിയാണ്. പക്ഷെ നമുക്ക് ആർക്കും കൈകൊടുക്കാൻ പറ്റുന്നില്ല.
അന്തരീക്ഷം ആകെ ശുദ്ധമാണ്. അപ്പോൾ നമുക്ക് മാസ്ക് ധരിക്കേണ്ടിവരുന്നു.
ആളൊഴിഞ്ഞ റോഡിന്റെ നടുവിലൂടെ നടക്കാൻ മോൾക്കെന്തിഷ്ടമാണെന്നോ. റോഡിൽ ആളൊഴിഞ്ഞു. പക്ഷേ, ഇപ്പോൾ റോഡിലിറങ്ങാൻ പറ്റുന്നില്ല.
ദിവസവും ഒരുപാട് സമയമുണ്ട്. എന്നിട്ടും ആരും വീട്ടിലേക്കു വരുന്നില്ല. നമ്മൾ ആരുടേയും വീട്ടിലേക്കു പോകുന്നുമില്ല. അമ്മാമ്മേടെയും അച്ചമ്മേടെയും അടുത്ത് പോകാൻ മോൾക്ക് കൊതിയാവുന്നു.
മോൾക്കിഷ്ടമുള്ളതൊന്നും ഉണ്ടാക്കിതരാൻ അമ്മ വീട്ടിലില്ല. പക്ഷേ, ആയമ്മയും വരാത്തതുകൊണ്ട് അച്ഛൻ വീട്ടു ജോലികൾ പഠിച്ചു.
മാളുകളൊക്കെ അടച്ചതിനാൽ പൈസയുണ്ടായിട്ടും എനിക്ക് പുതിയ ഉടുപ്പും കളിപ്പാട്ടവും ഒന്നും പോയി വാങ്ങാൻ പറ്റുന്നില്ല.
നമ്മുടെ വീട്ടിലെ ജോലി മാത്രം ചെയ്തു ഇവിടെ ചോറുണ്ടിരുന്ന ആയമ്മ ഇപ്പോൾ എങ്ങനെ ചോറുണ്ണും. അച്ഛന്റെ കൈയിൽ ഒരുപാടു പൈസയുണ്ടല്ലോ. ആയമ്മയ്ക്ക് ഇത്തിരി പൈസ കൊടുക്കണേ അച്ഛാ ചോറുവാങ്ങാൻ.
നാട്ടിലുള്ള കള്ളന്മാരും കുട്ടികളെ പിടുത്തക്കാരും ഒക്കെ എവിടെപ്പോയി ആവോ. പേപ്പറിൽ ഇത്തരം വാർത്തകൾ ഒന്നും കേൾക്കുന്നില്ല. അവൾ പറഞ്ഞുകൊണ്ടേയിരുന്നു.
അയാൾക്കു ചിരിവന്നു. അവളെ എടുത്തു മേലോട്ടെറിഞ്ഞു പിടിച്ചു കളിപ്പിച്ച് നിലത്തു നിറുത്തി അയാൾ ആ കുഞ്ഞുകൈ പിടിച്ചു കുലുക്കി പറഞ്ഞു,
"മോൾ മിടുക്കിയാല്ലോ.."

Comments
Post a Comment