Posts

Showing posts from April, 2020

ഒരു പെണ്ണുകാണൽ

ഒരു പെണ്ണുകാണൽ "എടാ മോന,നീയൊന്നെണീറ്റെ. ഇന്നാ കാർത്തുവല്യമ്മേടെ മോനിങ്ങോട്ടു വരും." ശാരദാമ്മേടെ വിളികേട്ടാണ് രാജേഷ് ഉണർന്നത്. ഗൾഫിലാണ് ജോലി. ലീവിൽ വന്നാൽ പതിവാണ് ഉച്ചവരെ ഈ ഉറക്കം. കണ്ണും തിരുമ്മി എണീറ്റിരുന്ന് അയാൾ പറഞ്ഞു, "ശഖരേട്ടനല്ലേ. വരട്ടെ. ഞാനൊന്നു കാണാനിരിക്കയായിരുന്നു അല്ലേലും" അയാൾ എണീറ്റു. അതെന്തിനാണാണാവോ. അവർ ആശ്ചര്യത്തോടെ മകന്റെ മുഖത്തേക്ക് നോക്കി. "'അമ്മ ആ തോർത്തിങ്ങെടുത്തേ. ഞാനൊന്നു കുളിച്ചുവരട്ടെ . എന്നിട്ടെല്ലാം പറയാം." ഈ ലീവ് തീരും മുന്നെ എവിടെയെങ്കിലും നിനക്കിഷ്ടമുള്ള ഒരുത്തിയെ കണ്ടുവച്ചിട്ട് വിട്ടാമതീന്നാ അവന്റെ പറച്ചില്. തോർത്ത് നീട്ടിക്കൊണ്ടമ്മ പറഞ്ഞത് അവന്റെ ഉള്ളിലൊരു കുളിരുപായിച്ചു. ഇതെങ്ങനെ അവതരിപ്പിക്കും എന്ന ചിന്തയിലായിരുന്നു. കാര്യം എളുപ്പായി. തല തുവർത്തിക്കൊണ്ടുമ്മറത്തേക്കു വന്ന രാജേഷ് കണ്ടത് അമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ശേഖരേട്ടനെയാണ്. ശേഖരേട്ടന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ടയാൾ ചോദിച്ചു, " ഞാൻ പറയാതെ എന്റെ മനസ്സെങ്ങനെ അറിഞ്ഞു ശേഖരേട്ടാ." വല്യച്ഛനും വല്യമ്മയ്ക്കും സുഖല്ലേ എന്നൊരു ചോദ്യവും ചേർ...

വിഷുക്കണിയും കർണ്ണികാരപ്പൂക്കളും

വിഷുക്കണിയും കർണ്ണികാരപ്പൂക്കളും നാട്ടിലെ പ്രമാണിയായിരുന്ന അപ്പുണ്ണിവാര്യരുടെ പാടത്തും പറമ്പിലും പണിയെടുത്തു കഴിഞ്ഞുവരികയായിരുന്നു കുഞ്ഞുണ്ണിയും കോതയും. വാര്യരുടെ പത്തേക്കർ പറമ്പിന്റെ തെക്കേ ഓരത്ത് അമ്മാളു വാരസ്യാരുടെ നിർബന്ധത്താൽ ഒരു കുടിൽ വച്ചതിൽ താമസിക്കുന്ന കാലത്താണ് കോത ഗർഭം ധരിച്ചത്. പ്രസവത്തിന് ഒരാഴ്ചമുമ്പ് ഒരുദിവസം രണ്ടാളുംകൂടെ പതിവുപോലെ പണികഴിഞ്ഞു മടങ്ങുന്ന വഴിക്ക് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു കുഞ്ഞുണ്ണി. അയാളുടെ മരണത്തിനുശേഷം മേടം ഒന്നാംതീയതിയാണ് കോതയുടെ പ്രസവം നടന്നത്. നല്ല ലക്ഷണമൊത്തൊരു പെണ്കുഞ്ഞു ജനിച്ചതിൽ കോതയ്ക്ക് അതിയായ സന്തോഷമായിരുന്നു. കുഞ്ഞുണ്ണിയുടെ ഓർമ്മയ്ക്ക്‌ ഒരേയൊരടയാളം. അവൾ ആ ചോരക്കുഞ്ഞിന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിയിരിക്കുമായിരുന്നു. അത്രയ്ക്കും കലയായിരുന്നു ആ കണ്ണുകൾക്ക്. കൃഷ്ണനെപ്പോലെ തിളങ്ങുന്ന കണ്ണുകളിൽ നോക്കി കൃഷ്ണ എന്നു വിളിച്ചു അവളാ കുഞ്ഞിനെ. അമ്മാളു വാരസ്യാരുടെ സഹായം കൊണ്ടുമാത്രമാണ് കൃഷ്ണയുടെ വളർച്ചയും പിന്നീടുള്ള ജീവിതവും മുന്നോട്ടു പോയിരുന്നത്. തന്തയെ വിഴുങ്ങിയ കുട്ടി എന്ന് നാട്ടുകാർ വിശേഷിപ്പിച്ചെങ്കിലും കോത ആ കുഞ്ഞിനു വേണ്ടിയായിരുന്നു പിന്...