Posts

Showing posts with the label മിനിക്കഥകൾ

മിനിക്കഥകൾ

കൂടപ്പിറപ്പ് രാവിലെ ശ്രീജമോളെ കുളിപ്പിച്ച് റെഡിയാക്കി ചോറും കറിയും പാത്രത്തിലാക്കി പടിക്കൽ വന്ന സ്കൂൾവാനിൽ കയറ്റിവിട്ടു തിരിച്ചുവരുമ്പോൾ സുജിത്തിന് നിറഞ്ഞ ഏകാന്തതയോടൊപ്പം ആകുലതയും അനുഭവപ്പെട്ടു. . ആദ്യമായിട്ടാണല്ലോ വാനിൽ വിടേണ്ടിവന്നത്. നേരം വെളുത്താൽൽപ്പിന്നെ വാതോരാതെ ശാസനയിലൂടെയും ഉപദേശങ്ങളിലൂടെയും തലോടി സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചിരുന്ന ചേച്ചിയോട് സ്നേഹമായി ഒരു വാക്കുപോലും താൻ പറഞ്ഞിട്ടുണ്ടോ ഇതുവരെ. മൂകത തളംകെട്ടിയ മുറ്റത്തു കതിരിട്ടുനില്ക്കുന്ന കൃഷ്ണത്തുളസിക്കുപോലും തന്നോടെന്തോ അമർഷമുള്ളതുപോലെ തോന്നുന്നു. അകത്തേക്കു കയറിയപ്പോൾ കിളിയൊഴിഞ്ഞ കൂടുപോലെ ആകെയൊരു മൌനം. തളർന്നുകിടക്കുന്ന സീനയുടെ പ്രാതൽകൃത്യങ്ങളൊക്കെ ഒരുവിധം ചെയുതുതീർക്കാൻ താനെന്തു പാടുപെട്ടു. അതുകഴിഞ്ഞവൾക്ക് ദോശയും പാലും കൊടുക്കാൻ പെട്ടപാടോ. ശ്ശോ ചേച്ചിയെ സമ്മതിക്കണം. നാലഞ്ചു വർഷമായില്ലേ ഇവളിങ്ങനെ തളർന്നുകിടക്കാൻതുടങ്ങിയിട്ട്. രാവിലെയുണരുമ്പോൾ മുതൽ രാത്രിയിൽ കിടന്നുറങ്ങുന്നതുവരെ എഴുന്നേറ്റൊന്നു നില്ക്കുവാനോ തെളിച്ചൊരു വർത്തമാനം പറയാനോ കയഴിാത്ത തൻ്റെ ഭാര്യയുടെ കൂടെ നടന്നുതേഞ്ഞ അമ്മയ്ക്കു തുല്യമായ സഹോദരിയോട് താനിങ്ങനെ പെരു...