ഭാഗ്യജാതകം
ഭാഗ്യജാതകം ജനറൽചെക്കപ്പും കഴിഞ്ഞു ഹോസ്ൽപിറ്റലിൽനിന്നു പുറത്തിറങ്ങി ഉണ്ണി സ്മിതയോട് താനിവിടെ നില്ക്ക്, ഞാൻ കാർ ഇങ്ങോട്ടു കൊണ്ടുവരാം എന്നും പറഞ്ഞു പാർക്കിംഗ് ഏരിയയിലേക്കു നടന്നു. കയ്യിലെന്തൊക്കെയോ താങ്ങിപ്പിടിച്ചുകൊണ്ട് ആശുപത്രി വരാന്തയിലേക്ക് കേറിവരുന്ന പരിചിതമായൊരു മുഖം സ്മിതയുടെ കണ്ണിൽപ്പെട്ടു. ആ മദ്ധ്യവയസ്‌ക്കയുടെ മുഖം സ്മിതയ്ക്ക് ഓർത്തെടുക്കേണ്ടിവന്നില്ല. അവൾ അവരുടെ അടുത്തേക്ക് ചെന്നു. മേലേടത്തെ റാണിയല്ലേ.... എന്താ ഇവിടെ? ആർക്കാ വയ്യാത്തത്? എന്നെ മനസ്സിലായോ? റാണി (കുറച്ചുനേരം ഓർത്തുനോക്കിയിട്ട് "ക്ഷമിക്കണം എനിക്കങ്ങോട്ട് പിടികിട്ടുന്നില്ല. അതുകേട്ട് സ്മിത പറഞ്ഞു, " ങാ പോട്ടെ. അങ്ങോട്ടു പരിചയപ്പെടുത്താം. നിങ്ങളൊക്കെ വലിയ പഠിപ്പിസ്റ്റുകളായിരുന്നല്ലോ. അതുകൊണ്ടു എന്നെ ഓർക്കാൻ വഴിയില്ല. ഞാൻ സ്മിത ചാരുമനയ്ക്കലെ ശാരദക്കുഞ്ഞമ്മേടെ മോൾ. തന്റെ തൊട്ടടുത്തിരുന്നു പഠിച്ച...." റാണി ഇടയ്‌ക്കയ്‌ക്കയറിപ്പറഞ്ഞു, "ങാ...മതി മതി. ഇപ്പൊ മനസ്സിലായി. തന്നെ വെള്ളാംപറമ്പിലെ ഉണ്ണിക്കുട്ടനല്ലേ കഴിച്ചിരിക്കുന്നത്. നമ്മുടെ കൂട്ടത്തിൽ താനാണ് ആദ്യം വിവാഹിതയായി നാടുവിട്ടത്. താനാളാകെ മാറിപ്പോ...