വേനൽക്കിനാവ്
വേനൽക്കിനാവ് കുളി കഴിഞ്ഞ് അടുക്കളയിൽ കയറി ഒരു ഗ്ലാസ് കട്ടനുമായി പതിവുപോലെ മിയ പുറത്തേക്കിറങ്ങി. പ്രഭാതസൂര്യന്റെ പൊൻകിരണങ്ങളേറ്റു വിടരാൻ വെമ്പിനിൽക്കുന്ന പൂമൊട്ടുകളുടെ അരികിലായ് തളിരിലത്തുമ്പിൽ തൂങ്ങിയാടുന്ന ഹിമബിന്ദുവിൽ തെളിഞ്ഞുകാണുന്ന പ്രപഞ്ചദൃശ്യം എത്ര മനോഹരം. ഒരുകവിൾ കട്ടൻ വായിലെടുത്തുകൊണ്ട് അവൾ അല്പം മാറിനിന്നു നോക്കി. സൂര്യൻ വർണ്ണമേഘങ്ങളെ തൊട്ടുരുമ്മിനിൽക്കുന്നപോലെ മറ്റൊരു ദൃശ്യവും അതേ ഹിമബിന്ദുവിൽ. അടുത്ത ദൃശ്യത്തിനായി അവൾ നീങ്ങുമ്പോൾ അതിലേ കടന്നുപോയ ഒരിളം കാറ്റിലാടിയാടി ആ മഞ്ഞുതുള്ളി മണ്ണിൽ വീണുടഞ്ഞു. കുസൃതിക്കറ്റിനോട് കുണ്ഡിതപ്പെട്ട് അല്പം സങ്കടത്തോടെ മനസ്സിൽ തെളിഞ്ഞ വരികൾ അവൾ കുറിച്ചു, "സൂര്യോദയത്തിന്റെ ഭംഗിയാവാഹിച്ച ഹിമബിന്ദുവേ നീയെത്ര സുന്ദരദൃശ്യങ്ങളേകി യീ പ്രഭാതത്തിനായ് " ഇടയ്ക്കിടെ കട്ടന്റെ രുചി നുണഞ്ഞുനുണഞ് അവളാ കവിത പൂർത്തിയാക്കി സ്ഥിരം അനുവാചകർക്കായി പോസ്റ്റ് ചെയ്തു. അതിൽ വരുന്ന കമന്റുകളും വായിച്ചങ്ങനെയിരിക്കെ വല്ലാത്ത ഉഷ്ണം തോന്നി. പുറത്തു മഞ്ഞുപെയ്താലും മഴപെയ്താലും അകത്ത് ചൂടുതന്നെ. മനസ്സിൽ പിറുപിറുത്തുകൊണ്ട് അവൾ പുറത്തേയ്ക്കിറങ്ങി. അപ്പോഴേക്കും പുറത്തു വെ...