പ്രേരണ
മണിപ്പന്തലിൽ പകച്ചുനിന്നവൾ ശ്രീയേട്ടനേയുംകാത്ത് ഉമ്മറക്കോലായിലെ തൂണുംചാരിയിരിക്കുകയായി രുന്നു ശ്രീക്കുട്ടി. വേദനിക്കുന്ന ഓര്‍മ്മകളുടെ ഗന്ധവും പേറി ഒരു പൊള്ളുന്ന കാറ്റ് അവളെ തഴുക്കിക്കൊണ്ട് അപ്പോള്‍ അതിലെ കടന്നുപോയി. ആ കാറ്റിലെ ചൂടിന്‍റെ പൊരുള്‍തേടി അവളുടെ മനസ്സും. ഇന്നത്തെ അവളുടെ സുഖസുന്ദരമായ ജീവിതത്തിന്‍റെ ആദ്യകാല പോറലുകള്‍ ഒഴിവു സമയങ്ങളില്‍ ആ മനസ്സിനെ ഇടയ്ക്കിടെ ഇങ്ങനെ അലട്ടുക പതിവായിരുന്നു വളരെ സന്തോഷമായ ബാല്യവും കൗമാരവും സമ്മാനിച്ച കണ്ണൻ ഇതുപോലൊരു വാർദ്ധക്യകാലവും സമ്മാനിക്കാനായിരുന്നോ അവളുടെ യൌവനത്തിന്റെ കുറച്ചുനാളുകൾ അപഹരിച്ചത്....? സമ്പന്നനായിരുന്നു അച്ഛന്‍. പാലാട്ടുകുന്നത്തെ ജനങ്ങളുടെ കണ്ണിലുണ്ണി. അവിടുത്തെ പട്ടിണിപ്പാവങ്ങളുടെ ആശ്വാസം. അവരുടെയൊക്കെ കുഞ്ഞമ്മയും തമ്പുരാനും. കുഞ്ഞിലെമുതൽ കൃഷ്ണകഥകൾ വാതോരാതെ പറഞ്ഞുനടക്കുന്ന ഒരു തികഞ്ഞ കൃഷ്ണഭക്തയായിരുന്നു ശ്രീക്കുട്ടി. അവളുടെ ജാമ്പച്ചോട്ടിലും പുളിഞ്ചോട്ടിലുമൊക്കെ ഓടിക്കളിച്ചതും കൊച്ചുവീടുവച്ചുകളിച്ചതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ. ഓര്‍ക്കാന്‍ അത്രയ്ക്കും സുഖമുള്ള ഒരു കാലം. മഞ്ഞമന്ദാരവും കണിക്കൊന്നപ്പൂക...