പ്രേരണ


മണിപ്പന്തലിൽ പകച്ചുനിന്നവൾ 

ശ്രീയേട്ടനേയുംകാത്ത് ഉമ്മറക്കോലായിലെ തൂണുംചാരിയിരിക്കുകയായി രുന്നു  ശ്രീക്കുട്ടി. വേദനിക്കുന്ന ഓര്‍മ്മകളുടെ ഗന്ധവും പേറി ഒരു പൊള്ളുന്ന കാറ്റ് അവളെ തഴുക്കിക്കൊണ്ട് അപ്പോള്‍ അതിലെ കടന്നുപോയി. ആ കാറ്റിലെ ചൂടിന്‍റെ പൊരുള്‍തേടി അവളുടെ മനസ്സും. ഇന്നത്തെ അവളുടെ സുഖസുന്ദരമായ ജീവിതത്തിന്‍റെ ആദ്യകാല പോറലുകള്‍ ഒഴിവു സമയങ്ങളില്‍ ആ മനസ്സിനെ ഇടയ്ക്കിടെ ഇങ്ങനെ അലട്ടുക പതിവായിരുന്നു

വളരെ സന്തോഷമായ ബാല്യവും കൗമാരവും സമ്മാനിച്ച കണ്ണൻ  ഇതുപോലൊരു വാർദ്ധക്യകാലവും സമ്മാനിക്കാനായിരുന്നോ അവളുടെ  യൌവനത്തിന്റെ കുറച്ചുനാളുകൾ അപഹരിച്ചത്....?  സമ്പന്നനായിരുന്നു അച്ഛന്‍. പാലാട്ടുകുന്നത്തെ ജനങ്ങളുടെ കണ്ണിലുണ്ണി. അവിടുത്തെ പട്ടിണിപ്പാവങ്ങളുടെ ആശ്വാസം. അവരുടെയൊക്കെ കുഞ്ഞമ്മയും തമ്പുരാനും. കുഞ്ഞിലെമുതൽ കൃഷ്ണകഥകൾ വാതോരാതെ പറഞ്ഞുനടക്കുന്ന ഒരു തികഞ്ഞ കൃഷ്ണഭക്തയായിരുന്നു ശ്രീക്കുട്ടി. അവളുടെ ജാമ്പച്ചോട്ടിലും പുളിഞ്ചോട്ടിലുമൊക്കെ ഓടിക്കളിച്ചതും കൊച്ചുവീടുവച്ചുകളിച്ചതുമൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ.  ഓര്‍ക്കാന്‍ അത്രയ്ക്കും സുഖമുള്ള ഒരു കാലം. മഞ്ഞമന്ദാരവും കണിക്കൊന്നപ്പൂക്കളും ഒന്നിച്ചുവിരിഞ്ഞുനില്ക്കുന്ന പൂമുറ്റംപോലെ വർണ്ണാഭമായ ഓർമ്മപ്പൂക്കൾ മനസ്സിനുള്ളിൽ സുഗന്ധം പരത്തുന്ന കാലം.   ഞങ്ങൾ കൂട്ടുകാരുടെയിടയിൽ അവളൊരു ഭക്തമീരയായിരുന്നു. കൗമാരം കടന്നുവന്നപ്പോൾ  ഞങ്ങൾ അവളെ രാധയെന്നു വിളിച്ചു. അതുകേട്ട് അവൾ ഞങ്ങളെ തിരുത്തുമായിരുന്നു.  കണ്ണൻറെ രാധയല്ല ഞാൻ വെറുമൊരു കളിക്കൂട്ടുകാരിമാത്രം എന്ന്. 

കൗമാരം പിന്നിട്ടു യൗവ്വനം തുടങ്ങുമ്പോഴേക്കും അവൾക്ക് വിവാഹാലോചനകൾ വരാൻ തുടങ്ങി .  ഏതൊരാൾ വന്നാലും അവൾ എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് അതിൽനിന്നു പിന്മാറും. ഞങ്ങൾ നാലുപേരുടെയും കല്യാണംകഴിഞ്ഞു അതിനിടയിൽ. ഞങ്ങളും ഉപദേശിച്ചു അവളെ. അമ്മയും അച്ഛനും എല്ലാക്കാലവും ഉണ്ടാകില്ല .  അവർക്കു സമാധാനമായി ഒന്ന് കണ്ണടയ്ക്കണമെങ്കിൽ നിന്നെ നല്ലൊരുത്തനെ ഏല്പിക്കണം എന്നൊക്കെ പറഞ്ഞുനോക്കി.  അതിലൊന്നും അവൾ വഴങ്ങിയില്ല.  എനിക്കീ ഭൂമിയിൽ ജീവിക്കാൻ കണ്ണന്റെമാത്രം കൂട്ടുമതി.  ഞാൻ എന്റെ അമ്മയെയും അച്ഛനെയും വിട്ടുപോയാലായിരിക്കും എന്റെ കണ്ണൻ എന്നോട് പിണങ്ങുക എന്നായിരിന്നു അവളുടെ മറുപടി.

പി ജി കഴിഞ്ഞുനില്ക്കുന്ന കാലം. മോൾക്ക് ജോലിയൊന്നും ആയില്ല അല്ലേ...,നല്ല ആലോചനയെന്തെങ്കിലും വന്നാൽ അതങ്ങു നടത്തിവിട്ടേക്കണം ഇനി.  ഒരു പ്രായം കഴിഞ്ഞാൽ ഈ സൗന്ദര്യമൊക്കെയങ്ങു പോകും .  പിന്നെ ആരും തിരിഞ്ഞുനോക്കുകപോലും ചെയ്യൂല്ല. എന്നൊക്കെ നാട്ടുകാര്‍ ഉപദേശിക്കാൻ തുടങ്ങിയപ്പോഴായിരിക്കും ഏതൊരമ്മയേയുംപോലേ അവളുടെ അമ്മയും വേദനിക്കാന്‍ തുടങ്ങിയിട്ടുണ്ടാവുക, അങ്ങനെയായിരിക്കും അവൾ അമ്മയുടെ തലവേദനയായി മാറിയത്.

പലരും പറഞ്ഞുകൊടുത്ത പൊടിക്കൈകളും മരുന്നുകളും ഒക്കെ പരീക്ഷിച്ചുനോക്കി. ഒരുവിധത്തിലും ഭേദമാകാതെയായപ്പോഴായിരുന്നു അമ്മയുടെ അടങ്ങാത്ത തലവേദനക്കുകാരണം മോളെക്കുറിച്ചുള്ള  ആധിയാണെന്ന് ഡോക്ടര്‍വിധിയെഴുതിയത്‌. അതിന് പരീക്ഷണമെന്നോണം വലിയച്ഛന്‍കണ്ട തല്‍ക്കാല പരിഹാരമായിരുന്നു അവളുടെ വിവാഹം. 

“എൻറെ കണ്ണടയുമ്മുമ്പേ നിൻറെ കഴുത്തില്‍ മംഗല്യം കയറിക്കാണാനുള്ള മോഹംകൊണ്ടു പറയുകയാ..എന്‍റെമോള്‍ക്ക് ഒരുകുറവും ഉണ്ടാകുകയില്ല. മോള്‍ ഇതിനെങ്കിലും സമ്മതിക്കണം”

അമ്മയുടെ കണ്ണീരില്‍ക്കുതിര്‍ന്ന വാക്കുകള്‍ അന്ന് അവളുടെ മനസ്സിനെ ഒന്ന് ആട്ടിയുലച്ചു.. പലരുടേയും ശ്രമങ്ങള്‍ വിഫലമായ കടുത്ത വിസമ്മതം ഉപേക്ഷിച്ചു. ഒരു ജോലിനേടാനുള്ള ശ്രമം മാറ്റിവചായിരുന്നു അന്നവൾ  സമ്മതംമൂളിയത്. അവൾക്കൊരു കൂട്ടില്ലാത്തതിൽ ഞങ്ങൾക്കുണ്ടായിരുന്നു വിഷമങ്ങൾ അതോടെ പമ്പകടന്നു. വീട്ടുകാരെപ്പോലെ ഞങ്ങളും സന്തോഷിച്ചു. പിന്നീടുള്ള നാളുകള്‍ ഉല്‍സവപ്രതീതിയായിരുന്നു. അച്ഛന്‍റെ ആഗ്രഹത്തിനനുസരിച്ച് സ്വന്തം വീട്ടുമുറ്റത്തുതന്നെ മിന്നുകെട്ടിനുള്ള പന്തലുയര്‍ന്നു. വളരെ കേമമായിത്തന്നെ ആ മംഗളകര്‍മ്മവും നടന്നു. 

ആരുടെ കണ്ണുപെട്ടുവോ ആവോ...പെട്ടന്നൊരാരവം. നാട്ടുകാരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബന്ധുക്കള്‍തമ്മിലടി. പിന്നെ എല്ലാം യാന്ത്രീകമായിരുന്നു. പേടിച്ചു വിളറി ചത്തശവംപോലെയായി അവളുടെ നില്പ്. ആകെ തകർന്ന അവളുടെ മുഖം ഇന്നും ഓർക്കാൻ പ്രയാസമാണ്.  . പേടിച്ചു കരഞ്ഞപ്പോള്‍ അമ്മസാന്ത്വനിപ്പിച്ചു. “മോള്‍ ഇപ്പോ പോക്കോളൂ. എല്ലാം ശരിയാകും” ..അമ്മയുടെ വാക്കുകള്‍ അനുസരി ച്ചുമാത്രം ശീലമുള്ള അവൾ  വേണ്ടപ്പെട്ടവരോടൊന്നു യാത്രപോലും പറയാതെ ഒരുമരപ്പാവകണക്കെയല്ലേ വരന്‍റെ വീട്ടിലേക്കു യാത്രയായത്. വരുന്നവഴിയിലൊക്കെ ഏട്ടന്‍ ഒന്നും സംഭവിക്കാത്തതുപോലെ തന്നെ സന്തോഷിപ്പിക്കു വാനുള്ള ശ്രമത്തിലായിരുന്നല്ലോ. അച്ഛന്‍തറവാട്ടിലെ മൂത്തസഹോദരിയുടെ ഞാനും  ഭര്‍ത്താവുമായിരുന്നു വരന്റെ വീട്ടിൽ ആക്കാന്‍ കൂടെ വന്നത്. സല്‍ക്കാരങ്ങളുംകഴിഞ്ഞ് ഞങ്ങൾ ഇറങ്ങാൻ നേരം കരച്ചിലിന്റെ വക്കോളമെത്തിയിരുന്ന അവൾ ചോദിച്ചു ഞാൻ എന്തുചെയ്യണം ഇവിടെ എന്ന്.  വൈകുന്നേരമാകുമ്പോൾ നീ ചൂലെടുത്ത് വീടൊക്കെ അടിച്ചുവാരണം. പിന്നെ എല്ലാം നിനക്കു പരിചയമായിക്കോളും. ഞങ്ങൾ ഇടയ്ക്കൊക്കെ വരാം എന്നു പറഞ്ഞ് ഞങ്ങൾ ഇറങ്ങുകയായിരുന്നു. 
   
വരൻറെ വീട്ടുകാർ വളരെ വാശിയിലായിരുന്നു. നാലാംനാൾ വിരുന്നിന്‌കൂട്ടിക്കൊണ്ടുപോകുവാൻ വന്നവരെ അവർ അപമാനിച്ചയച്ചു. അങ്ങോട്ടുമിങ്ങോട്ടും പോക്കുവരവുകളില്ലാതായി.  സ്വന്തങ്ങളെയൊന്നും കാണാനാകാത്ത ജീവിതം. ഇടക്കിടെ കാണാനെത്തിയിരുന്ന ഞാനും അവളുടെ അച്ഛനും മാത്രമായിരുന്നു അവളുടെ  ഏക ആശ്വാസം.

ഈബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹപ്രേരണയുമായി വന്ന അമ്മയോട് അവൾക്കു പിണങ്ങേണ്ടിവന്നു. അതേത്തുടര്‍ന്ന് വീട്ടുകാര്‍തമ്മില്‍ ബദ്ധവൈരാഗികളായി. അവൾക്ക് സഹിക്കാനാകുന്നതിനുമപ്പുറമായിരുന്നു അത്. ശ്രീയേട്ടന്‍ ലീവുതീര്‍ന്നുപോയശേഷം എല്ലാവരുടേയും കണ്ണുവെട്ടിച്ച് ചാവാനുള്ള തക്കംപാര്‍ക്കല്‍മാത്രമായി മാറി ജീവിതം. അങ്ങിനെയിരിക്കെ ഒരിക്കൽ അവിടെച്ചെന്നപ്പോൾ അവൾ സംസാരത്തിനിടയിൽ വായും പൊത്തിപ്പിടിച്ചു പുറത്തേക്കോടി. അവൾ ഛർദ്ദിക്കുന്നതാണ് ഞാൻ കണ്ടത്. വയറ്റില്‍ ഒരു കുഞ്ഞുജീവന്‍ നാമ്പിട്ടിരിക്കുന്നു. ഇനി മറ്റു ചിന്തകളൊന്നും വേണ്ട. സന്തോഷമായിരിക്കണം . എങ്കിലേ നല്ല വാവ ജനിക്കൂ എന്നൊക്കെ പറഞ്ഞുകൊടുത്തുകൊണ്ടാണ് ഞങ്ങളിറങ്ങിയത് .  നേരെ അവളുടെവീട്ടിലേക്കാണ് ഞാൻ അന്ന് പോയത്. വിവരമറിഞ്ഞ് എല്ലാരുടേയുംകൂടെ അവളും സന്തോഷമറിഞ്ഞ നാളുകള്‍. പിന്നീടുള്ള നീണ്ട 9 മാസക്കാലം രണ്ടു വീടുകളിലും ഉല്‍സവപ്രതീതി. മരണത്തേടുള്ള അവളുടെ  ആര്‍ത്തിക്കൊരു ശമനവും.

കാലംകടന്നു ഒരുമാലാഖ കൂട്ടിനായെത്തി. ആ ഓമനമുഖം കണ്ടനാള്‍മുതല്‍ മരണം എന്നമാരണത്തെ അവൾക്കു ഭയമായിരുന്നു . മോളുടെ കളിയുംചിരിയുംകണ്ട് അവൾ എല്ലാം മറന്നാനന്ദിച്ച നാളുകള്‍. രണ്ടുവര്‍ഷങ്ങള്‍ പിന്നിട്ടു.. ഒരു ഉണ്ണിവാവയും അവരുടെ ജീവിതത്തില്‍ കൂട്ടായി വന്നു.

ഇടയ്ക്കിടെയുള്ള കുശലാന്വേഷണങ്ങൾക്കിടയിൽ ഇന്നും ഒരു പല്ലവിപോലെ, മക്കളെ കണ്ടതും വീട്ടുകാരുടേയും ബന്ധുക്കളുടേയും പിണക്കങ്ങള്‍ മെല്ലെമെല്ലെ ഉരുകിയൊലിച്ചെല്ലാവരും ഐക്യത്തിലായെങ്കിലും ആ കാലങ്ങളൊക്കെ ഒരു ഞെട്ടലിന്‍റെ നെടുവീര്‍പ്പോടെമാത്രമേ തനിക്കിന്നും ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ എന്നും  ജീവിക്കാനുള്ള പ്രേരണ ശ്രീയേട്ടന്‍റെ അകമഴിഞ്ഞ സ്നേഹവും തന്‍റെ പൊന്നോമന മക്കളുംതന്നെ അന്നും ഇന്നും എന്നുമവൾ പറയുമ്പോൾ മണിപ്പന്തലിൽ പകച്ചുനില്ക്കുന്ന അവളുടെ മുഖമാണിപ്പോഴും കണ്ണിൽ മിന്നിമറയുന്നത്.  








പ്രേരണ

ശ്രീയേട്ടനേയുംകാത്ത് ഉമ്മറക്കോലായിലെ തൂണുംചാരിയിരിക്കുകയായി രുന്നു  ശ്രീക്കുട്ടി. വേദനിക്കുന്ന ഓര്‍മ്മകളുടെ ഗന്ധവും പേറി ഒരു പൊള്ളുന്ന കാറ്റ് അവളെ തഴുക്കിക്കൊണ്ട് അപ്പോള്‍ അതിലെ കടന്നുപോയി. ആ കാറ്റിലെ ചൂടിന്‍റെ പൊരുള്‍തേടി അവളുടെ മനസ്സും. ഇന്നത്തെ അവളുടെ സുഖസുന്ദരമായ ജീവിതത്തിന്‍റെ ആദ്യകാല പോറലുകള്‍ ഒഴിവു സമയങ്ങളില്‍ ആ മനസ്സിനെ ഇടയ്ക്കിടെ ഇങ്ങനെ അലട്ടുക പതിവായിരുന്നു

വളരെ സന്തോഷമായ ബാല്യവും കൗമാരവും തനിക്കു സമ്മാനിച്ച ദൈവം ഇതുപോലൊരു വാർദ്ധക്യകാലം സമ്മാനിക്കാനായിരുന്നോ തന്റെ യൌവനത്തിന്റെ കുറച്ചുനാളുകൾ അപഹരിച്ചത്....? അവള്‍ ഓര്‍ത്തു..., സമ്പന്നനായിരുന്നു അച്ഛന്‍. പാലാട്ടുകുന്നത്തെ ജനങ്ങളുടെ കണ്ണിലുണ്ണി. അവിടുത്തെ പട്ടിണിപ്പാവങ്ങളുടെ ആശ്വാസം. അവരുടെയൊക്കെ കുഞ്ഞമ്മയും തമ്പുരാനും ആയിരുന്നില്ലേ തന്‍റെ അച്ഛനും അമ്മയും. ഓര്‍ക്കാന്‍ സുഖമുള്ള ഒരു കാലമായിരുന്നില്ലേ അത്... പിന്നെ എപ്പോഴാണ് അമ്മയ്ക്ക് മനോവേദനകളുടെ കൂട്ടുകാരായി ഞങ്ങള്‍ പെണ്മക്കള്‍ മാറിയത്...? ഞങ്ങള്‍ ഒന്നിച്ചുവളര്‍ന്ന് പുരനിറഞ്ഞു നില്ക്കുന്ന കാലം. മക്കൾക്ക് ജോലിയൊന്നും ആയില്ല അല്ലേ...,മൂത്തവളുടെ കല്യാണമായോ.. താഴെയുള്ള കുട്ടികള് പ്രായമാകുമ്മുന്നേ അതങ്ങ് നടത്തണം.. എന്നൊക്കെ നാട്ടുകാര്‍ വിശേഷങ്ങള്‍ തിരക്കുമ്പോഴായിരിക്കും ഏതൊരമ്മയേയുംപോലേ തന്‍റെ അമ്മയും വേദനിക്കാന്‍ തുടങ്ങിയിട്ടുണ്ടാവുക, അങ്ങനെയായിരിക്കും പെണ്മക്കള്‍ അമ്മയുടെ തലവേദനയായി മാറിയത്.

അമ്മയുടെ അടങ്ങാത്ത തലവേദനക്കുകാരണം പെണ്മക്കളെക്കുറിച്ചുള്ള ആധിതന്നെയെന്നന്ന് ഡോക്ടര്‍വിധിയെഴുതിയതും അതിന് വലിയച്ഛന്‍കണ്ട തല്‍ക്കാല പരിഹാരമായ തന്‍റെ വിവാഹവും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ. വരന്‍ വലിയച്ഛന്‍റെ ഒരുബന്ധുവിന്‍റെ മകന്‍തന്നെ.

“ഈ അമ്മയുടെ കണ്ണടയുമ്മുമ്പേ ഒരുകുഞ്ഞിന്‍റെയെങ്കിലും കഴുത്തില്‍ മംഗല്യം കയറിക്കാണാനുള്ള മോഹംകൊണ്ടു പറയുകയാ..എന്‍റെമോള്‍ക്ക് ഒരുകുറവും ഉണ്ടാകുകയില്ല. മോള്‍ ഇതിനു സമ്മതിക്കണം”

അമ്മയുടെ കണ്ണീരില്‍ക്കുതിര്‍ന്ന വാക്കുകള്‍ അന്ന് തന്‍റെ മനസ്സിനെ ഒന്ന് ആട്ടിയുലച്ചു.. പലരുടേയും ശ്രമങ്ങള്‍ വിഫലമായ തന്‍റെ കടുത്ത വിസമ്മതം ഉപേക്ഷിച്ചു. തുടര്‍ന്ന് പഠിക്കാന്‍ മനസ്സില്‍ വലിയ ആശയുണ്ടായിരുന്നിട്ടും അന്ന് സമ്മതംമൂളി. പിന്നീടുള്ള നാളുകള്‍ വീട്ടില്‍ ഉല്‍സവംതന്നെയായിരുന്നു. അച്ഛന്‍റെ ആഗ്രഹത്തിനനുസരിച്ച് സ്വന്തം വീട്ടുമുറ്റത്തുതന്നെ തന്‍റെ മിന്നുകെട്ടിനുള്ള പന്തലുയര്‍ന്നു . വളരെ കേമമായിത്തന്നെ ആ മംഗളകര്‍മ്മവും നടന്നു. 

ആരുടെ കണ്ണുപെട്ടുവോ ആവോ...പെട്ടന്നൊരാരവം. ബന്ധുക്കള്‍തമ്മിലടി. ആകെ തളര്‍ന്നുപോകുന്നതുപോലെ തോന്നി. പിന്നെ എല്ലാം യാന്ത്രീകമാ യിരുന്നു. സ്വപ്നങ്ങള്‍ പളുങ്കുപാത്രം ഉടയുമ്പോലെ തരിപ്പണമായി. താന്‍ ചത്തശവംപോലെയായി. പേടിച്ചു കരഞ്ഞപ്പോള്‍ അമ്മസാന്ത്വനിപ്പിച്ചു. “മോള്‍ ഇപ്പോ പോക്കോളൂ. എല്ലാം ശരിയാകും” ..അമ്മയുടെ വാക്കുകള്‍ അനുസരി ച്ചുമാത്രം ശീലമുള്ളതാന്‍ വേണ്ടപ്പെട്ടവരോടൊന്നു യാത്രപോലും പറയാതെ ഒരുമരപ്പാവകണക്കെയല്ലേ വരന്‍റെ വീട്ടിലേക്കെത്തിയത്.. വരുന്നവഴിയി ലൊക്കെ ഏട്ടന്‍ ഒന്നും സംഭവിക്കാത്തതുപോലെ തന്നെ സന്തോഷിപ്പിക്കു വാനുള്ള ശ്രമത്തിലായിരുന്നല്ലോ. അച്ഛന്‍തറവാട്ടിലെ മൂത്തസഹോദരിയും ഭര്‍ത്താവുമായിരുന്നു തന്നെ വരന്റെ വീട്ടിൽ ആക്കാന്‍ കൂടെ വന്നത്. സല്‍ക്കാരങ്ങളുംകഴിഞ്ഞ് അവർ പോകുന്നേരം തന്‍റെ ഉള്ളൊന്നു പിടഞ്ഞു.

വളരെ സൌകര്യമായി കഴിഞ്ഞ താന്‍ സൌകര്യങ്ങളേയില്ലാത്ത ഒരു കൊച്ചുവീട്ടിലേക്ക് മാറ്റി നടപ്പെട്ടിരിക്കുന്നു. ഒരുമാതിരി ജെയില്‍പോലെ യായിരുന്നില്ലേ തനിക്കു ആചുറ്റുപാട്. സ്വന്തങ്ങളെയൊന്നും കാണാനാകാത്ത ജീവിതം. ഇടക്കിടെ കാണാനെത്തിയിരുന്ന അച്ഛന്‍മാത്രമായിരുന്നു ഏക ആശ്വാസം.

ഈബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹപ്രേരണയുമായി വന്ന അമ്മയോട് തനിക്കു പിണങ്ങേണ്ടിവന്നു. അതേത്തുടര്‍ന്ന് വീട്ടുകാര്‍തമ്മില്‍ ബദ്ധവൈരാ ഗികളായി. തനിക്കു സഹിക്കാനാകുന്നതിനുമപ്പുറമായിരുന്നു അത്. ശ്രീയേട്ടന്‍ ലീവുതീര്‍ന്നുപോയശേഷം എല്ലാവരുടേയും കണ്ണുവെട്ടിച്ച് ചാവാനുള്ള തക്കംപാര്‍ക്കല്‍മാത്രമായി മാറിയതല്ലേ തന്‍റെജീവിതം. അങ്ങിനെയിരിക്കെ തനിക്ക്മനംപിരട്ടലും ഓക്കാനവും ആയി. വയറ്റില്‍ ഒരു കുഞ്ഞുജീവന്‍ നാമ്പിട്ടിരിക്കുന്നവിവരമറിഞ്ഞ് എല്ലാരുടേയുംകൂടെ താനും സന്തോഷമറിഞ്ഞ നാളുകള്‍. പിന്നീടുള്ള നീണ്ട 9 മാസക്കാലം വീട്ടില്‍ ഉല്‍സവപ്രതീതി. മരണത്തേടുള്ള തന്‍റെ ആര്‍ത്തിക്കൊരു ശമനം.

കാലംകടന്നു ഒരുമാലാഖ കൂട്ടിനായെത്തി. ആ ഓമനമുഖം കണ്ടനാള്‍മുതല്‍ മരണം എന്നമാരണത്തെ ഭയമായിരുന്നില്ലേ..... മോളുടെ കളിയുംചിരിയുംകണ്ട് താന്‍ എല്ലാം മറന്നാനന്ദിച്ച നാളുകള്‍. രണ്ടുവര്‍ഷങ്ങള്‍ പിന്നിട്ടു.. ഒരു ഉണ്ണിവാവയും ജീവിതത്തില്‍ വന്നു.

മക്കളെ കണ്ടതും വീട്ടുകാരുടേയും ബന്ധുക്കളുടേയും പിണക്കങ്ങള്‍ മെല്ലെമെല്ലെ ഉരുകിയൊലിച്ചുപോകാന്‍ തുടങ്ങിയിരുന്നു. എന്നാലും ആ കാലങ്ങളൊക്കെ ഒരു ഞെട്ടലിന്‍റെ നെടുവീര്‍പ്പോടെമാത്രമേ തനിക്കിന്നും ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ.

തനിക്കു ജീവിക്കാനുള്ള പ്രേരണ ശ്രീയേട്ടന്‍റെ അകമഴിഞ്ഞ സ്നേഹവും തന്‍റെ പൊന്നോമന മക്കളുംതന്നെ അന്നും ഇന്നും.

ശ്രീക്കുട്ടന്‍റെ ബൈക്കുശബ്ദം അവളുടെ ഓര്‍മ്മകള്‍ക്ക് വിരാമമിട്ടു. ഗോറ്റിനടുത്തേക്ക് മെല്ലെ നടന്നുനീങ്ങിയ അവളെ തഴുകിയ കാറ്റിന് അപ്പോഴും മുല്ലപ്പൂവിന്‍റെ ഗന്ധമുണ്ടായിരുന്നു.





Comments

Popular posts from this blog

ഒരു പെണ്ണുകാണൽ

പ്രണയലേഖനം

പാതിയിൽ പൊലിഞ്ഞ ജീവിതം