പാതിയിൽ പൊലിഞ്ഞ ജീവിതം
പാതിയിൽ പൊലിഞ്ഞ ജീവിതം
അമ്പിളിയും സുമിത്രയും ചെറുപ്പം മുതൽക്കേ സുഹൃത്തുക്കളാണ്. പഠിപ്പുകാലം കഴിഞ്ഞതില്പിന്നെ രണ്ടുപേരും തലേമാസവും പിറ്റേമാസവുമായി വിവാഹിതരായി. അമ്പിളിയുടെ ഭർത്താവ് അനീഷ് ഒരു പട്ടാളഓഫീസറും സുമിത്രയുടെ ഭർത്താവ് സുനിൽ ഹെവി വെഹിക്കിൾ ഫാക്ടറിയിലെ സയന്റിസ്റ്റും. രണ്ടുപേരും ചെന്നൈയിൽത്തന്നെയായതിൽ അവരെക്കാൾ സന്തോഷം കുടുംബക്കാർക്കുണ്ടായി. കൈത്തുണയ്ക്കും കണ്ണുവാട്ടത്തിനും പരസ്പരം സഹായമായല്ലോ. രണ്ടുപേരും ഒന്നിച്ചു പ്ലാൻ ചെയ്തു ചെന്നൈയിലേക്കു യാത്രയായി. ആവടിയിൽ ഡിഫെൻസ് ക്വോർട്ടേഴ്‌സിൽ അമ്പിളിയും അനീഷും HVF ക്വോർട്ടേഴ്‌സിൽ സുമിത്രയും സുനിലും ജീവിതം ആരംഭിച്ചു. രണ്ടു ക്വോർട്ടേഴ്സിനും നാലഞ്ചു കിലോമീറ്റെർ അകലമുണ്ടാവും. അപൂർവ്വമായ ആനന്ദമാണ് സർവ്വേശ്വരൻ അവർക്കു നൽകിയത് എന്ന് പറഞ്ഞു രണ്ടു കുടുംബവും വളരെ സന്തോഷകരമായി ജീവിക്കുകയാണ്. ഒഴിവുദിവസങ്ങളിൽ പാർക്ക്, ബീച്ച്, മൂവി, വിനോദയാത്രകൾ എല്ലാം ഒരുമിച്ചുതന്നെ. ഒരു വർഷത്തേക്ക് കുട്ടികിങ്കരന്മാർ വേണ്ടെന്നു തീരുമാനിച്ചതും ഒന്നിച്ചുതന്നെ.
നാലഞ്ച് മാസങ്ങൾ കുഴപ്പമൊന്നുമില്ലാതെ ആഘോഷമായിട്ടു കഴിഞ്ഞു. ഒരു ഒഴിവുദിവസം പ്രാതൽ കഴിഞ്ഞ് സുനിലും സുമിത്രയും അനീഷിന്റെ വീട്ടിലെത്തി. കാർ അവിടെയിട്ട് അനീഷിന്റെ കാറിൽ മറീന ബീച്ചിലേക്ക് പുറപ്പെട്ടു രണ്ടു കുടുംബവും. മണലിൽ വറുത്ത കപ്പലണ്ടിയും വറുത്ത കടൽ മീനും മുട്ടറോസ്റ്റും ഒക്കെ വാങ്ങിക്കഴിച്ച് പതിവിലുമധികം നേരം ബീച്ചിൽ എന്ജോയ് ചെയ്തു. നേരം ഇരുട്ടാൻ തുടങ്ങിയപ്പോഴാണ് മടങ്ങിയത്. ഇനി വീട്ടിൽ പോയി ഭക്ഷണം ഉണ്ടാക്കാനൊന്നും എനിക്കവയ്യാന്നു സുമിത്ര പറഞ്ഞപ്പോൾ അവർ വരുന്ന വഴിയിൽ ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചു. ആവടി മാർക്കറ്റ് റോഡിലെ അമ്മൻകോവിലിനടുത്തെത്തിയപ്പോൾ സുമിത്ര, അനീഷിനോട് വണ്ടി നിറുത്താൻ പറഞ്ഞു. വായും പൊത്തിപ്പിടിച്ച് സുമിത്ര തിടുക്കത്തിലിറങ്ങി ഛർദ്ദിക്കാൻ തുടങ്ങി. കടൽച്ചൊരുക്കായിരിക്കും എന്ന് അമ്പിളി അവളുടെ പുറം തടവിക്കൊണ്ട് പറഞ്ഞു. വണ്ടിയിൽനിന്നു വെള്ളത്തിന്റെ കുപ്പിയെടുത്ത് സുനിൽ അവളുടെ മുഖം കഴുകിച്ചു. ഹാവൂ സമാധാനമായി എന്ന് പറഞ്ഞവൾ ചിരിച്ചു. എല്ലാരും കാറിൽ കയറി നേരെ അമ്പിളിയുടെ വീട്ടിലേക്കാണ് പോയത്. അവിടുന്ന് കാറുമെടുത്ത് സുനിലും സുമിത്രയും അവരുടെ വീട്ടിലേക്കും.
രാത്രിയിൽ സുമിത്രയ്ക്കു സൗന്ദര്യപ്പിണക്കം. ഇത്രയും ശ്രദ്ധിച്ചിട്ടും ഇതെങ്ങനെയാ സുനിയേട്ടാ? സാരമില്ലെടോ എന്നായാലും വേണ്ടതല്ലേ. ഇത്തിരി നേരത്തേയായെന്നുവച്ചാലെന്താ ഇപ്പൊ? എനിക്കിപ്പോ എന്തായാലും കുഞ്ഞുവേണ്ടാ. അവൾ തീർത്തു പറഞ്ഞു. നേരം വെളുത്തപ്പോൾ ജോലിക്കുപോകുന്നവഴി അമ്പിളിയുടെ വീട്ടിൽ കൊണ്ടാക്കി കാര്യങ്ങളെല്ലാം പറഞ്ഞു. അമ്പിളിയും അനിലും അവരെ നന്നായി കളിയാക്കി. അവർ രണ്ടാളും ഓഫീസിൽ പോയശേഷം അബോർഷനെക്കുറിച്ചാണ് സുമിത്ര സംസാരിച്ചത്. എന്നാൽ അമ്പിളി സമ്മതിച്ചില്ല. അത് അത്ര സേഫല്ല സുമിത്രേ. ആദ്യത്തെ അബോർട് ചിലർക്ക് ബുദ്ധിമുട്ടാണ്. ഞാനൊരു സൂത്രം പറയട്ടെ. ഞങ്ങളും ഈ പ്ലാൻ പൊളിച്ചാലോ. അതവൾക്കിഷ്ടപ്പെട്ടു.
അങ്ങനെ അമ്പിളിയും ഗർഭിണിയായി. രണ്ടുകൂട്ടുകാരികളും സന്തോഷപൂർവ്വം ഗര്ഭകാലവും എന്ജോയ് ചെയ്യുകയായിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ മൂന്നാം മാസത്തിൽ സുമിത്രയുടെ ഗർഭം അലസിപ്പോയി. അമ്പിളി അവളെ സമാധാനിപ്പിച്ചു.
അമ്പിളി മാസം തികഞ്ഞു നല്ലൊരാൺകുഞ്ഞിനെ പ്രസവിച്ചു. സുമിത്രയും സുനിലും അമ്പിളിഅനീഷിനെ കളിയാക്കി. കുഞ്ഞിന്റെ നൂലുകെട്ട്, ചോറൂണ്, ഒന്നാം പിറന്നാൾ ഒക്കെ ഗംഭീരമായി ആഘോഷിക്കുമ്പോഴൊക്കെ സുമിത്രയ്ക്കു ചെറിയ വിഷമം തോന്നിത്തുടങ്ങി. പുറത്തുകാണിക്കാതെ രണ്ടു കുടുംബവുംകൂടി യദുകൃഷ്ണൻ എന്ന് പേരുള്ള ആ ഉണ്ണിക്കുട്ടനെ വളർത്തി. രാത്രിയിൽ അവനെ അനീഷ്‌വന്ന് കൊണ്ടുപോകുമ്പോൾ സുമിത്രയ്ക്ക് തനിക്കും ഇങ്ങനെയൊരു കുഞ്ഞിനെ വളർത്തണമെന്നു ആഗ്രഹം ഉണ്ടായി. എന്നാൽ അവൾ ഗർഭിണിയാകുന്നുമില്ല. ഒരു വർഷംകൂടി ഓടിപ്പോയി. അമ്പിളി അവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. നീ സമാധാനമായിരിക്ക്. വർഷം രണ്ടല്ലേ ആയുള്ളൂ.
അങ്ങനെയിരിക്കെ അമ്പിളി വീണ്ടും ഗർഭിണിയായി. അവൾക്കു രണ്ടാമതൊരു മോൾ ജനിച്ചു. ആ കുഞ്ഞിനെ അവർ മിയ എന്ന് പേരിട്ടു വിളിച്ചു. അതുകൂടിയായപ്പോൾ സുമിത്ര കുറെയധികം ഡിപ്രെസ്സ് ആയി. വർഷങ്ങൾ കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു. കാത്തുകാത്ത് ആ ദമ്പതിമാർ സങ്കടത്തിലായി. അവരുടെ സങ്കടങ്ങൾ ആകെ ആ രണ്ടുകുടുംബത്തിലും സന്തോഷങ്ങൾക്കു തടസങ്ങളേകി. ദൈവം ഞങ്ങളെ ശിക്ഷിക്കുകയാണോ ആവോ. അവളും സുനിലും ഇടയ്ക്കിടെ ഇങ്ങനെ ചോദിച്ചു അപ്സെറ്റാവാൻ തുടങ്ങിയപ്പോൾ അമ്പിളിയും അനീഷും അവർക്കു സാന്ത്വനങ്ങൾ നൽകിക്കൊണ്ടിരുന്നു.
നാളുകൾ കഴിയുന്തോറും സുമിത്രയ്ക്കു കുറ്റബോധം തോന്നിത്തുടങ്ങി. അവളാണല്ലോ കുഞ്ഞിനെ വേണ്ടെന്നു പറഞ്ഞത്. പാവം സുനിയേട്ടന് ഒരു കുഞ്ഞിനെ കൊടുക്കാനുള്ള കഴിവില്ലാതെപോയി തനിക്കെന്നോർത്ത് അവൾ കയറിയിറങ്ങാത്ത അമ്പലങ്ങളില്ല. വർഷങ്ങൾ പിന്നെയും കൊഴിഞ്ഞുകൊണ്ടേയിരുന്നു. ഒരു കുഞ്ഞിക്കാലുകാണാനുള്ള ഭാഗ്യം ഒരിക്കലും അവരെത്തേടി വന്നില്ല.
നാളുകൾ കഴിയുന്തോറും സുമിത്രയുടെ സ്വഭാവത്തിന് വല്ലാത്തൊരു മാറ്റം അനുഭവപ്പെടുന്നതുപോലെ. സുനിൽ അനീഷിനോടിതു പറഞ്ഞു പ്രയാസപ്പെട്ടു. രണ്ടു കുടുംബത്തിന്റെയും സന്തോഷങ്ങൾ നഷ്ടപ്പെട്ടു. നാൾക്കുനാൾ സുമിത്രയുടെ മാനസികബുദ്ധിമുട്ടുകൾ കൂടിക്കൂടിവന്നു. സംസാരം പാടെ നിറുത്തി. അടുക്കളയിൽ ഒന്നും ഉണ്ടാക്കാതെയായി, കുളിച്ചു വൃത്തിയായി നടക്കാൻ പോലും സുമിത്രയ്ക്കു താല്പര്യമില്ലാതെയായി. അനീഷ് പറഞ്ഞു, എന്റെ കൂടെ പഠിച്ച ഒരു പഠിപ്പിസ്റ്റ് ശരത്തുണ്ട്. അവൻ മനോരോഗവിദഗ്ദ്ധനാണ്. ബാംഗ്ലൂരിൽ ആണെന്നറിയാം. പഴയ ഡയറി തപ്പിയാൽ അവന്റെ നമ്പർ കിട്ടും. ഞാനൊന്നു ട്രൈ ചെയ്തുനോക്കാം. സുനിലിന് തെല്ലാശ്വാസമായി.
അന്നു രാത്രി അനീഷ് അമ്പിളിയോടും ശരത്തിനെക്കുറിച്ചു സംസാരിച്ചു. അമ്പിളി പറഞ്ഞു ശരത്തിന്റെ നമ്പർ എന്റെ പഴയ ഡയറിയിലും കാണും. ഉടനെ അവൾ ആ നമ്പർ തേടിയെടുത്തു. അനീഷ് ആ നമ്പറിൽ വിളിച്ചുനോക്കി. ഭാഗ്യത്തിന് കണക്ട് ആവുന്നുണ്ട്. അവർ പരിചയം പുതുക്കിയശേഷം സുമിത്രയുടെ കാര്യം അവതരിപ്പിച്ചു. അതിനെന്താ. നീയിങ്ങു കൊണ്ടുവാടാ അവളെ. നമുക്ക് ശരിയാക്കാം. ഹോസ്പിറ്റലിലേക്ക് വരണ്ടാ. എന്റെ വീട്ടിലേക്കു വന്നാൽമതി. ശരത് അഡ്രസ് കൊടുത്തു.
ഒരു വിനോദയാത്രയ്ക്കെന്നോണം എല്ലാവരുംകൂടെ ബാംഗ്ലൂർക്കു പോകാനുള്ള പ്ലാൻ പറഞ്ഞപ്പോൾ ആദ്യം സുമിത്ര വിസമ്മതിച്ചു. കുട്ടികളുണ്ടെന്നു പറഞ്ഞപ്പോൾ സമ്മതിച്ചു. അഡ്രസ് തേടിപ്പിടിച്ചു വീട് കണ്ടെത്തി. ശരത്തിന്റെ വീട്ടിൽ എത്തിയപ്പോൾ വാതിൽതുറന്നത് സുമിത്രയുടെ മാമന്റെ മകന്റെ കൂട്ടുകാരന്റെ പെങ്ങൾ സൗമ്യയായിരുന്നു. സൗമ്യയെ കണ്ടതിൽ സുമിത്രയ്ക്കും സന്തോഷം. എല്ലാവരുംപരസ്പരം പരിചയം പുതുക്കി. സൗമ്യയ്ക്കും ഉണ്ട് ഒരു മോൻ. വിശാൽ. യദുവും മിയയും വിശാലുമായി പെട്ടെന്നിണങ്ങി. അവർ അവരുടെ ലോകത്തേക്ക് കടന്നു.
ഒരാഴ്ചയോളം അവിടെയൊക്കെ ചുറ്റിക്കറങ്ങി. അവസരം കിട്ടുമ്പോഴൊക്കെ ശരത് സുമിത്രയെ മനസ്സിലാക്കാൻ ശ്രമിച്ചു. സുമിത്ര ചിലനേരങ്ങളിൽ അവിടെയും മൂഡോഫ് കാണിച്ചു. ശരത് വേണ്ട മരുന്നുകൾ നൽകി അത്യാവശ്യം കുറച്ചു നിർദ്ദേശങ്ങളും നൽകി. അവർ തിരിച്ചുപോന്നു.
ഗർഭം ധരിക്കാനുള്ള മരുന്നുകളാണെന്നും പറഞ്ഞ് സുമിത്രയെ സുനിൽ മരുന്ന് കഴിപ്പിച്ചു. വിശാലിനെയുംകൂടി കണ്ടപ്പോൾ സുമിത്ര മാനസികമായി കൂടുതൽ അപ്സെറ്റാവുകയായിരുന്നു. സുനിൽ പറയുന്നതൊക്കെ അവൾ അനുസരിച്ചു. ഒരുപാടു സന്തോഷത്തോടെ സുനിൽ ഓഫീസിൽപോയി. അമ്പിളി ഇടയ്ക്കു വിളിക്കാറുള്ളതുപോലെ അന്നും വിളിച്ചതാണ്. സുമിത്ര ഫോൺ എടുക്കാതെവന്നപ്പോൾ അവൾ അനീഷിനെ വിളിച്ചു പറഞ്ഞു. അനീഷ് സുനിലിനെയും വിളിച്ചു കാര്യം പറഞ്ഞു. എല്ലാരും എത്തുമ്പോഴേക്കും സുമിത്രയുടെ ചേതനയറ്റിരുന്നു. കൈയിലെ ഞരമ്പു മുറിച്ച് രക്തം മുഴുവൻ വാർന്നൊലിച്ചവിടമെല്ലാം ഒഴുകിയിരുന്നു. പാതിയിൽ പൊലിഞ്ഞൊരു ജീവൻ പാറിയകലങ്ങളിലേക്ക്....

Comments
Post a Comment