മായാലോകത്തെ രാജകുമാരി
മായാലോകത്തെ രാജകുമാരി
വളർന്നു വലുതായപ്പോൾ ദൈവസൃഷ്ടികളായ ഓരോ ജീവജാലങ്ങളും എന്റേതെന്ന വിശ്വാസം മനസ്സിന് ആനന്ദം നൽകിയിരുന്നു. മനുഷ്യരോടായി കൂടുതൽ ഇഷ്ടം. എന്നാൽ മനുഷ്യർമാത്രം തുടരെത്തുടരെ വേദനകൾ സമ്മാനിച്ചുകൊണ്ടിരുന്നു.
സ്നേഹത്തിന്റെ മുന്നിൽമാത്രമേ എന്റെ ഹൃദയം ബലഹീനമാകാറുള്ളൂ. സ്നേഹത്തിന്റെ വഴികളിൽ അനുഭവിക്കേണ്ടിവന്നിട്ടുള്ള പല വേദനകളും യാതനകളും പിന്നീട് നന്മകളെയും നൽകിയിട്ടുണ്ടെങ്കിലും അപ്പോൾ അനുഭവിച്ച ആ വേദനകൾ വേട്ടയാടാതിരിക്കാനാണ് ഒരു മായാലോകം സങ്കല്പിച്ച് അതിലീ ഞാൻ ഇങ്ങനെ വിഹരിക്കുന്നത്. മനുഷ്യരോടുള്ള വിശ്വാസം തീരെയില്ലാതായതുമുതൽ അമ്മയും അച്ഛനും പിന്നെ ദൈവവും എന്ന ത്രിമൂർത്തികളിലേക്ക് എന്റെ വിശ്വാസലോകം ചുരുങ്ങിപ്പോയി.
പ്രീ ഡിഗ്രിക്ക് ചേർന്ന കൊല്ലംതന്നെ വിവാഹാലോചകൾ വരാൻ തുടങ്ങിയതാണ്. ഒരുപാടു ചെക്കന്മാർ വന്നുകണ്ടു ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടായിരുന്നില്ല. ഇഷ്ടക്കുറവൊക്കെ തനിക്കു മാത്രമായിരുന്നു. ഓരോരോ കുറ്റങ്ങൾ കണ്ടുപിടിച്ച് എല്ലാവരെയും ഞാൻ ഒഴിവാക്കി. ഇതിപ്പോ ഒരുപാടായില്ലേ.അച്ഛനും അമ്മയും ഇനി എനിക്ക് വരനെ തേടണ്ടാ. എന്റെ ജീവിതത്തിൽ എനിക്ക് തുണയാവാനുള്ള ആളെ ഞാൻ എവിടെവച്ചെങ്കിലും കണ്ടുമുട്ടും എന്നാണ് എന്റെ മനസ്സ് പറയുന്നത് എന്നങ്ങു വെട്ടിത്തുറന്നു പറഞ്ഞു. എന്റെ മുടിഞ്ഞ വാശിയുടെ മുൻപിൽ അച്ഛനും അമ്മയ്ക്കും സമ്മതിക്കേണ്ടിവന്നു. അവരാണ് ഈ ലോകത്തെ എന്റെ മഹാഭാഗ്യം. മനസ്സാ ഗ്രഹിച്ച സ്വാതന്ത്ര്യത്തിന് യാതൊരു കുറവും ഇതുവരെ ഉണ്ടായിട്ടില്ല.
രണ്ടിലും മൂന്നിലും പഠിക്കുന്ന കാലത്ത് രാധാകൃഷ്ണൻ എന്ന ഒരു കളിക്കൂട്ടുകാരന് എന്നെ വലിയ ഇഷ്ടമായിരുന്നു. വീട്ടിൽ പുറംജോലികൾ ചെയ്യുന്ന ആളുടെ മകനാണ്. എന്നെ കാണുമ്പോഴൊക്കെ പൂ പറിച്ചു തരുമായിരുന്നു. ഇന്നും അവനെക്കുറിച്ചോർക്കാൻ വലിയ ഇഷ്ടമാണ്. അവൻ വരാതായപ്പോൾ മനസ്സിൽ എന്തോ അവനെ കാണണമെന്നൊരു ഇഷ്ടം തോന്നുമായിരുന്നു.
ഭാവനയുടെ ചിറകും വിരിച്ച് നിനവിലെ വർണ്ണക്കാഴ്ചകൾതേടിയുള്ള യാത്രകൾ എന്നും എനി ക്കൊരുഹരമാണ്. കാടും മേടും കടലും പുഴയും വിജനവിഹായസവും എന്റെ ഭാവനാലോകത്തെ മേച്ചിൽപ്പുറങ്ങളാകാറുണ്ട്. പതിവായി മായാലോകത്തു കാണാറുള്ളതൊക്കെ തൊട്ടറിയാ നുള്ള അടങ്ങാത്ത ആഗ്രഹവുമായി കാടുകാണാനിറങ്ങിയതായൊരു കനവ്. പലപ്പോഴും എഴു ത്തിന്റെ ഭാഗമായി മനസ്സുകൊണ്ട് പലയിടങ്ങളിലും കറങ്ങിനടക്കുന്നതിനിടയിൽ കാടുകാ ണാനുള്ള മോഹം മനസ്സിലുദിക്കാറുള്ളതാണ്. ധൈര്യം കിട്ടിയിരുന്നില്ല. അന്ന് രണ്ടും കല്പിച്ചി റങ്ങി. കാടിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ ഇടറുന്ന കാലുകളെ മുന്നോട്ടു നീട്ടിവ യ്ക്കുമ്പോഴും തന്റെ മായീകലോകം നിജമാണോ എന്നറിയാനുള്ള ആകാംക്ഷയായിരുന്നു മനസ്സുമുഴുവൻ. സിംഹത്തിന്റെയും പുലിയുടെയും അനയുടെയും ഓക്കെ പുറത്തുകയറി ആവോളം സഞ്ച രിച്ചു. പിന്നെ വർണ്ണമേഘങ്ങൾ മേയുന്ന ആകാശത്തേക്കു പറന്നുയർന്നു. ചിറകുകളിൽ വർണ്ണ ങ്ങൾ വാരിപ്പൂശി വിജനമായ ആകാശപ്പരപ്പും ലക്ഷ്യമാക്കി മനോരാജ്യത്തിൻറെ കൈയും പിടിച്ച് മേലോട്ടു പറന്നു. മയൂഖങ്ങളേകുന്ന മനോഹരമായ പട്ടുടുത്ത് മയൂരനൃത്തമാടുന്ന മേഘങ്ങളോടു കിന്നരിച്ചും രാത്രിയാമങ്ങളെയും സ്വപ്നംകണ്ട് സൂര്യപ്രഭയിൽ മങ്ങിക്കിടക്കുന്ന നക്ഷത്രങ്ങളെ ഇക്കിളിക്കൂട്ടി രസിച്ചും മുന്നോട്ടുനീങ്ങി. മരിച്ചുപോയവരുടെ ആത്മാക്കളെ കോർത്തിണക്കി രാത്രിയുടെ കാവൽക്കാരായി കണ്ണുചിമ്മുന്ന നക്ഷത്രങ്ങളെ ദൈവം പടച്ചതാ ണെന്ന കെട്ടുകഥ യിലൊന്നും അത്ര വിശ്വാസം തോന്നിയിരുന്നില്ല. മേഘക്കുടയ്ക്കുമേലെ ഉല്ലാസപ്പൂത്തിരിപോലെ ഉദിച്ചു നില്ക്കുന്ന സൂര്യനിലേക്കെത്താനുള്ള യാത്രയ്ക്കിടയിൽ അല്പം നേരമ്പോക്ക്. അതായി രുന്നു ആ കുസൃതി. അതിൽ ശ്വാസംമുട്ടുന്ന താരസുന്ദരികൾ പറഞ്ഞു, നോക്കിക്കോ നീയുറ ക്കത്തിൻെറ ആഴങ്ങളിലേക്കിറങ്ങുമ്പോൾ നിശാകന്യകകളായി നിന്നരികിൽവന്ന് ഇക്കിളി ക്കൂട്ടി നിൻെറ ഉറക്കം കെടുത്തും ഞങ്ങൾ. ഒരു കിനാവു പോലും കാണാൻ സമ്മതിക്കാതെ.
ഉം…ശ്രമിച്ചുനോക്ക്. ഉറക്കത്തിൻെറ ശാന്തതയിൽ സ്വപ്നകവാടം തുറന്നുകിട്ടിയാൽപ്പിന്നെ എന്നെ ആരേലും എടുത്തോണ്ടുപോയാൽപ്പോലും ഈ ഞാനാ സ്വർഗ്ഗത്തിൽനിന്നുണരുന്ന പ്രശ്നമേയില്ല. പിന്നെയല്ലേ നിങ്ങളുടെയൊരു ഇക്കിളിപ്പെടുത്തൽ. താരകളെ തട്ടിയുണർത്തിയപോലെതന്നെ തഴുകിയുറക്കി ഒച്ചയുണ്ടാക്കാതെ ചിറകുകൾ മെല്ലെ വീശിഞാനെന്റെ യാത്രതുടർന്നു. മേഘ ക്കുന്നുകളെ ലക്ഷ്യമാക്കി താഴേക്കായിരുന്നു അപ്പോൾ പറന്നത്. മേഘക്കുന്നുകളിൽ മാറിമാറി യിരുന്ന് മുകളിലേക്കുനോക്കി രസിച്ചിരുന്നു. എവിടേക്കോ ചീറിപ്പായുന്ന വിമാനങ്ങൾ തൊട്ടരി കിൽ. താഴെ മൂളിമൂളിപ്പറക്കുന്ന ചക്കിപ്പരുന്തുകൾ. അവിടുന്നും താഴേക്കു പറന്നപ്പോൾ വമ്പൻ വൃക്ഷത്തലപ്പുകളും കൂറ്റൻ അടുക്കുകെട്ടിടങ്ങളുടെ ഓപ്പൺ ടെറസ്സും. കാടും പുഴയും ശിലകളും അരുവികളും എല്ലാമെല്ലാം രസിച്ചങ്ങനെ വന്നുകൊണ്ടിരിക്കെയാണ് കാട്ടുഫലങ്ങളിലും അരു വികളിലും കണ്ണുടക്കിയത്. പെട്ടെന്നുതന്നെ താഴേക്കു പറന്നു. ഫലങ്ങൾ പറിച്ചുതിന്നു വിശപ്പ ടക്കി, അരുവിയിലെ വെള്ളം കുടിച്ച് ദാഹവുമകറ്റി. കുറച്ചുനേരം മയിലിനോടും കാട്ടുകുരു വികളോടും മുയലിനോടും മാനിനോടും ഒത്തു കളിച്ചുനടന്നു. ആന, സിംഹം, പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളൊക്ക അപ്പോഴേക്കും നല്ല കൂട്ടുകാരായി അവരൊടൊത്തുള്ള കളിയും തമാശയുമൊക്കക്കഴിഞ്ഞ് വീണ്ടും മേലോട്ടു പറക്കവെ അല്പനേരം വിശ്രമിക്കാമെന്ന ചിന്തയിൽ ഒരു കാട്ടുമരക്കൊമ്പിലിരിക്കാൻ തുടങ്ങവെയാണ് പെട്ടെന്ന് ഒരാളുടെ ചിന്താശിഖരങ്ങളിൽ ചിറകുടക്കിയതും ആഞ്ഞടിച്ച കാറ്റത്തുലഞ്ഞിരുവരും താഴേക്കൊമ്പിലേക്കു വീണതും. രണ്ടാ ളും മുഖത്തോടുമുഖം നോക്കി ആ വീഴ്ചയുടെ താളത്തിൽ പൊട്ടിച്ചിരിച്ചു.
അവിടുന്ന് രണ്ടുപേരും പിടഞ്ഞെണീറ്റു പരസ്പരം കൈകൊടുത്തു. അയാളുടെ മുഖത്തെ വിഷാദ ഭാവം ശരിക്കും അലോസരപ്പെടുത്തി. നിങ്ങളാരാ? ഇവിടെയെന്തായിരുന്നു പരിപാടി? ഏതോ കടുത്ത ചിന്തയിലായിരുന്നെന്നു മനസ്സിലായി. എന്തുറപ്പായിരുന്നു ആ ചികഞ്ഞ ചിന്താശിഖര ങ്ങൾക്ക്. എൻെറ ചിറകു നൊന്തു എന്നായാളോടു പറഞ്ഞു.
"അയ്യോ… സോറി ട്ടോ..ഞാൻ ചുമ്മാ അങ്ങനെ…..ഞാൻ ഓർമ്മ. ഇയാളുടെ പേരേന്താ.."
ഞാൻ ഓളം. ആഹാ..ഓർമ്മയും ഓളവും. പേരുകേട്ടിട്ട് നാം കണ്ടുമുട്ടേണ്ടവർതന്നെ. എന്തേ ഇത്ര വൈകി എന്നേ സംശയമുള്ളൂ. ആട്ടെ, ഇനിയെന്താ പരിപാടി. ഞാൻ ഭാവനയുടെ കൊടുമുടി യിലായിരുന്നു. ഭാവനാലോകത്തേക്കു കയറുമ്പോൾ കണ്ണുകൾ ഇറുക്കിയടയ്ക്കണം. അതാണ് സുഖം. അതുതന്നയാണെൻറെ പതിവും എന്റെ ലക്ഷ്യം ആകാശമായിരുന്നു.
എന്നുമുണ്ടോ ഈ യാത്ര എന്ന് ഓർമ്മ ചോദിച്ചു
ഉവ്വ്. ഭൂമിയിലെ കടമകളും കടപ്പാടുകളും വേദനകളും മറന്ന് ഇങ്ങനെ കുറച്ചുനേരത്തെ ഉല്ലാസ യാത്ര പതിവുള്ളതാണ്. ഏകാന്തയാത്ര സ്വർഗ്ഗീയമാണ്. അതു പറഞ്ഞാലറിയില്ല. അനുഭവിച്ചു തന്നെയറിയണം ആ അനുഭൂതിയുടെ മാധുര്യം.
"ആകാശത്തേക്ക് ഞാനും വരട്ടെ കൂടെ".
ഇഷ്ടമാണെങ്കിൽ കൂടെ കൂടിക്കോളൂ. എനിക്കു വിരോധമില്ല.
അനുഭൂതിദായകമായ അനുഭവങ്ങൾ പങ്കുവയ്ക്കാനൊരാൾ. അതത്ര മോശമായ കാര്യമൊ ന്നുമല്ല. ഇരിക്കട്ടെ. ഏകാന്തതയുടെ പൂർണ്ണതയിൽനിന്ന് അർദ്ധപൂർണ്ണതയിലേക്ക്. പിന്നെ ഒന്നുമാലോചിച്ചില്ല ആ വിരലുകളിൽ വിരലുകൾ കോർത്തു ചിറകടിച്ചു പറന്നുയർന്നു. മേലേ വാനംനോക്കിപ്പറക്കുന്നതിനിടയിൽ അയാളുടെ മുഖത്തേക്കൊന്നുസൂക്ഷിച്ചുനോക്കി. എവിടെ യോ കണ്ടുമറന്ന മുഖം. നന്നേ ചേറുപ്പത്തിൽ കൊച്ചുപുരയും കൊച്ചുകലവും വച്ചു കളിച്ചുനടന്ന കാലത്ത് എങ്ങോ കണ്ടുമറന്ന പരിചിതമുഖം. എന്റെ ഭാവവും കണ്ണിലെ തിളക്കവും കണ്ട് അയാൾ പറഞ്ഞു ഇയാളിൽ എന്റെ ബാല്യകാലസഖിയുടെ മുഖംതെളിയുന്നു. ഇരുവരിലും അനുഭൂതിയുടെ പൂമുകുളങ്ങൾ തളിരിട്ടു. സംശയം മുഖത്തുകാണിക്കാതെ ഞാൻ ചോദിച്ചു, ആട്ടെ ആ പൂങ്കാമരത്തിലെ ഉണക്കച്ചില്ലകളിൽ തനിച്ചിരുന്നു കണ്ട പകൽകിനാവിൻറെ അകം പൊരുളെന്താണാവോ. മുന്നിൽ വരുന്നതൊന്നും കാണാനാകാതെ അവിടെയിരുന്ന് ഏതു സ്വർഗ്ഗം പണിയുകയായിരുന്നു. പെട്ടെന്ന് വിഷാദത്തിൻറെ നിഴൽവീണ് വീണ്ടും ആ മുഖമാകെ ഇരുൾ പടർത്തി. "എൻെറ കദനകഥകളിലെ നായികാനായകന്മാരുടെ മനസ്സുകളിലെ നിഗൂഢതക ളെക്കുറിച്ച് ആലോചിച്ച് ഈ ഉണക്കച്ചില്ലകളെ നോക്കി ഗദ്ഗതത്തോടെയിരിക്കയായിരുന്നു. ഒരെ ത്തുംപിടിയും കിട്ടാതെ കണ്ണിലിരുട്ടുകയറി."
എന്താണാവോ ആ കദനകഥ. വിരോധമില്ലെങ്കിൽ പറയൂ. ഞാനും കേൾക്കട്ടെ. പങ്കുവച്ചാൽ കുറയുന്നതാണല്ലോ കദനം.
"എല്ലാം ഞാനൊരിക്കൽ പറയാം. ഇപ്പോൾ വേണ്ട. ഏതോ നിമിത്തംപോലെ ഈ കണ്ടുമുട്ടൽ അനിവാര്യമെന്ന് എൻറെ മനസ്സു മന്ത്രിക്കുന്നു. എനിക്കിപ്പോൾ ഇയാളുടെ സൌഹൃദം ഒരു സാന്ത്വനമായി അനുഭവപ്പെടുന്നുണ്ട്. എല്ലാം ദൈവനിശ്ചയം എന്നുമാത്രം കരുതാം."
ഓക്കെ. രസകരം. ഞാൻ റെഡി. അന്നുമതൽ ഓർമ്മയ്ക്ക് ഓളം കൂട്ടായി. പിന്നെ ഒരിക്കലും ഞാൻ എന്റെ മനോരാജ്യത്ത് തനിച്ചു സഞ്ചരിച്ചില്ല. ഓർമ്മയുടെ ഓളമായി എന്നും ഒന്നിച്ചൊഴുകി നടന്നു. ഒരിക്കൽപ്പോലും ആ കദനകവാടം തുറക്കാൻ അവനെ സമ്മതിക്കാതെ അവൾ സന്തോഷം പകർന്നുകൊണ്ടിരുന്നു.
തൻെറ കളിക്കൂട്ടുകാരിതന്നെ ഇവൾ. ഇനി മരണംവരെ ഇവളെ വിടുന്ന പ്രശ്നമേയില്ല. അവൻ മനസ്സുകൊണ്ടുറച്ചു..
ആദ്യമൊക്കെ ഏകാന്തത നഷ്ടപ്പെട്ടതിൻറെ കുണ്ഠിതം അലോസരപ്പെടുത്തിയെങ്കിലും ഈ ജീവിതംകൊണ്ട് ആർക്കെങ്കിലുമെന്തെങ്കിലും സന്തോഷമായി കിട്ടുന്നുവെങ്കിൽ അതിനെയെ ന്തിനു തടസ്സപ്പെടുത്തണം. ഒന്നും കാണാതെ ദൈവം ഒന്നും ചെയ്യില്ല, പുള്ളി എന്തു ചെയ്താലും അതിൽ നന്മയേയുണ്ടാകൂ എന്നൊക്കെയെവിടെയോ വായിച്ചിട്ടുണ്ടല്ലോ. ആ ഗദ്ഗതത്തിൻെറ അലയടികളിൽ ഒരായിരം പ്രാവുകൾ ചിറകടിച്ചു കുറുകിപ്പറന്നുയർന്നു.
Comments
Post a Comment