കനലെരിയും മനസ്സുകൾ
മോളേ രമേ...അമ്മയെ നോക്കിക്കോണേ..മരുന്നൊക്കെ സമയാസമയത്തിനുതന്നെ ഓര്‍മ്മവച്ച് എടുത്തു കൊടക്കണേ.. ഭക്ഷണം നിര്‍ബന്ധിച്ചു കഴിപ്പിക്കണം. അച്ഛന്‍ ഇറങ്ങുവാ..ട്ടോ.
6. നിലാവിനെ വരച്ചത്
ഇന്നു ഞായറാഴ്ചയല്ലേ...പിന്നെങ്ങനെയാ താനിത്രയും നേരത്തേ ഉണര്‍ന്നത്...സാധാരണ ഞായറാഴ്ചകളില്‍ ബഷീറും ജോഷിയും വന്ന് കതകില്‍ തട്ടി ഒച്ചപ്പാടുണ്ടാക്കാതെ മുരളി എഴുന്നേല്ക്കുന്നപ്രശ്‌നമേയില്ല. അതേ...ഈ ഞായറാഴ്ച മുരളിക്ക് പ്രിയപ്പെട്ടതായിരുന്നു. വൈകുന്നാരം കൃത്യം ആറു മണിക്ക് റായ്ഘട്ട് എയര്‍പ്പോര്‍ട്ടില്‍ എത്തണം. അല്ലെങ്കില്‍ കടന്നല്‍ കുത്തിയതുപോലെ വീര്‍ത്തിരിക്കുന്ന പ്രിയതമയുടെ മുഖം കാണേണ്ടതായി വരും. അല്ലെങ്കിലും സുമിക്ക് ചിലനേരങ്ങളില്‍ കൊച്ചുകുട്ടികളുടെ സ്വഭാവമാണ്. സുമീ ..., താന്‍ കുറച്ചൂടെ മെച്വേടാവണം എന്ന് ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും താന്‍ ശരിക്കും എന്‍ജായ് ചെയ്യാറുള്ളതല്ലേ അവളുടെ കൊഞ്ചലും കിണുങ്ങലുമൊക്കെ. പ്രമോഷനോടൊപ്പം ലീവുംകൂടി കിട്ടിയിരുന്നെങ്കില്‍ താന്‍ പോയി കൂട്ടുക്കൊണ്ടുവരുമായിരുന്നു. അതില്ലാത്തതില്‍ത്തന്നെ അവള്‍ കുറച്ച് അപ്‌സെറ്റാണ്. മൊബൈലില്‍ സുമിക്കൊരു ഗുഡ്‌മോര്‍ണിംഗും ചുടുചുംബനവും ടൈപ് ചെയ്തുകൊണ്ടിരിക്കെ അയാളുടെ നൊസ്റ്റാല്‍ജിക് ചിന്തകള്‍ക്ക് തിരശ്ശീലതാഴ്ത്തിക്കൊണ്ട് കാളിംഗബെല്‍ ശബ്ദിച്ചു. തലേന്നു പ്ലാന്‍ചെയ്തതുപോലെ രണ്ടാളും രാവിലേതന്നെയിങ്ങെത്തിയല്ലോ എന്നുംപറഞ്ഞ് മുരളി വാതില്‍ തുറന്നു.
നീയിതുവരെ റെഡിയായില്ലേ എന്ന ബഷീറിന്റെ ചോദ്യത്തിന്, അതെങ്ങനെയാ ...കഴിഞ്ഞദിവസംവരെ നമ്മള്‍ മുറിയില്‍ ഒന്നിച്ചായിരുന്നില്ലേ ടെ ഊണും ഇറക്കവുമെല്ലാം എന്നായിരുന്നു മുരളിയുടെ ഉത്തരം. നിനക്കുമാത്രമല്ലാ..., ഞങ്ങള്‍ക്കുമുണ്ട് ആ പ്രയാസം. ജോഷി കൂട്ടിച്ചേര്‍ത്തു.ഞങ്ങള്‍ക്കു ബുദ്ധിമുട്ടൊന്നുമില്ല നീ ഭാര്യയേയും കൂട്ടി ഞങ്ങള്‍ക്കൊപ്പം വന്നു കിടന്നോ വേണെങ്കില്‍ . ജോഷിയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ബഷീറും ജോഷിയുംകൂടെ മുരളിയെ ഓരോന്നു പറഞ്ഞ് കളിയാക്കാന്‍ തുടങ്ങി. ““അയ്യടാ...ഒരു പുളിച്ച തമാശ....ദേ..പിടിച്ചേ...ഈ ചായയും ഞണ്ണിക്കൊണ്ട് രണ്ടാളുന്‍ം വന്നേ.. വൈകുന്നേരത്തിനുള്ളില്‍ ഒത്തിരി ജോലികളുണ്ട് ചെയ്തുതീര്‍ക്കാന്‍. പുതിയ ഒരു താമസം തുടങ്ങുക എന്നത് അത്ര ചില്ലറക്കാര്യമൊന്നുമല്ലാ...“
അവര്‍ മൂന്നാളുംകൂടെ ചായകുടിയും കഴിഞ്ഞ് വാതിലും പൂട്ടി അടുത്തുള്ള ബിഗബസാറിലേയ്ക്ക് വച്ചുപിടിച്ചു.
കാര്‍ ഓടിച്ചത് ബഷീര്‍ ആയിരുന്നു. “
എടാ മുരളീ.., നീ ഭാഗ്യമുള്ളോനാ...വിവാഹശേഷം എത്രപെട്ടെന്നാ നിന്റെ ഈ ഉയര്‍ച്ചകള്‍..“
ജോഷിയുടെ വാക്കുകള്‍ അപ്പാടെ സമ്മതിച്ചുകൊണ്ട് മുരളി പറഞ്ഞു...,
“ശരിയാ നീ പറയുന്നത്. സുമിയെ കെട്ടിയശേഷം വെച്ചടിവെച്ചടി കയറ്റമായിരുന്നു. അവളാടാ എന്റെ ഭാഗ്യം.“
മുരളിയുടെ മനസ്സ് പഴയചിന്തകളില്‍ ഉടക്കി നിന്നു. പിന്നെ, കലാലയക്യാമ്പസ്സിലേയ്ക്ക് ദിശമാറി സഞ്ചരിക്കാന്‍ തുടങ്ങി.
ഡിഗ്രി ഫൈനലിയര്‍ പഠിക്കുമ്പോള്‍ സുമി അവിടെ ഫസ്റ്റിയര്‍ ആയി ചേര്‍ന്നതായിരുന്നു. ആ വര്‍ഷം ആനുവല്‍ഡേയ്ക്ക് ലളിതഗാനമത്സരത്തില്‍ ഫസ്റ്റ് കിട്ടിയ കുട്ടി. വെളുത്തുമെലിഞ്ഞ ഒരു സുന്ദരിക്കോത. ഒന്നു നോക്കിയാല്‍ ഒന്നൂടെ നോക്കാതിരിക്കാനാവില്ല. അത്രയ്ക്ക് ശാലീനതയായിരുന്നില്ലേ ആ മുഖത്ത്. ആദ്യമാദ്യം ആരാധനയായിരുന്നു. അതു പിന്നെയെപ്പഴാണോ പ്രണയത്തിലേയ്ക്കു കടന്നത്.. കോളേജ് ഫെയര്‍വെല്‍ കഴിഞ്ഞ് എല്ലാരും പിരിയുമ്പോള്‍ താന്‍ ഒരുപാടു വിഷമിച്ചത് സുമിയുടെ നിറഞ്ഞകണ്ണുകളെ സഹിക്കാനാവാതെയല്ലേ. പിന്നീട് താനൊരു ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അവള്‍ പറഞ്ഞിട്ടല്ലേ അവളുടെ അച്ഛനോട് താനന്ന് പെണ്ണുചോദിക്കാന്‍ ചെന്നത്..എത്ര പറഞ്ഞിട്ടും മുരളി എന്ന ഈഴവപ്പയ്യന് സ്മിതാശങ്കരന്‍ നമ്പൂതിരിയെ വേളികഴിച്ചുതരാന്‍ ശങ്കരന്‍ നമ്പൂതിരി ഒട്ടും തയ്യാറായില്ല... അങ്ങനെയല്ലേ ഈ ഭാഗ്യദേവത, വീട്ടില്‍ അവളുടെ വിവാഹക്കാര്യങ്ങള്‍ ഏതാണ്ട് ഉറപ്പിച്ചു എന്ന് മനസ്സിലായപ്പോള്‍ തന്റെ വീട്ടുപടിക്കല്‍ നിന്നു തേങ്ങിക്കരഞ്ഞത്. എന്റെ അമ്മയ്ക്ക് പൂര്‍ണ്ണസമ്മതമായിരുന്നു മകന്റെ മനസ്സിനിണങ്ങിയ പെണ്ണിനെ വീട്ടിലേയ്ക്കു പിടിച്ചു കയറ്റാന്‍.
പിറ്റേന്നു മുതല്‍ എന്റെ അച്ഛനും അമ്മയുംകൂടെ ഞങ്ങളുടെ രെജിസ്റ്റര്‍വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു. ഒരാഴ്ചയ്ക്കകം അത്യാവശ്യം വേണ്ടപ്പെട്ടവരെമാത്രം കൂട്ടിക്കൊണ്ടുപോയി വിവാഹം രെജിസ്റ്റര്‍ ചെയ്ത് അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തില്‍ വച്ച് താലികെട്ടു നടത്തുകയായിരുന്നില്ലേ..എല്ലാത്തിനും ദൃക്‌സാക്ഷികളായി അന്നും ഇന്നും കൂടെയുണ്ടായിരുന്നവരാണ് ബഷീറും ജോഷിയും...ഒപ്പം പഠിച്ചവര്‍. കൂട്ടുകാരായാല്‍ ഇങ്ങനെവേണം. വാസ്തവത്തില്‍ ഇവരും എന്റെ ഭാഗ്യത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ..മുരളിയുടെ മനസ്സില്‍ ആ സംഭവങ്ങളുടെയെല്ലാം ഒരു ടെലിഫിലിംതന്നെ ഓടുകയായിരുന്നു അപ്പോള്‍. അത്യാവശ്യസാധനങ്ങള്‍ എല്ലാമായോടെ...യെന്നു ചോദിച്ചുകൊണ്ട് വാങ്ങിയതെല്ലാം വാതില്‍ തുറന്ന് വീട്ടിനുള്ളിലേയ്ക്കു വയ്ക്കുമ്പോള്‍ മുരളിയുടെ മനസ്സില്‍ എന്തെന്നില്ലാതെ സന്തോഷത്തിന്റെ തിരമാലകളുയരുകയായിരുന്നു. ബിഗ്ബസാറില്‍ സാധനങ്ങളെടുത്തതും വീട്ടില്‍ തിരിച്ചെത്തിയതും ഒക്കെയൊരു ആപ്‌സെന്റ് മൈന്റിലായിരുന്നു എന്ന സത്യം മുരളി അറിയുന്നത് വീടെത്തിയപ്പോഴാണ്.
സാധനങ്ങളും വച്ചിട്ട് അവര്‍ പോയോ..? ലഞ്ച് അവിടെത്തന്നെ കഴിച്ചത് നന്നായി. നല്ല ക്ഷീണം. മൊബൈലില്‍ 5 പി. എമ്മിന് അലാറം സെറ്റ ചെയ്തുവച്ച് മുരളി കിടന്നു. സുമിയെ കൂട്ടിക്കൊണ്ടുവരുന്നതും അവളുമൊത്തിവിടെയുള്ള ജീവിതവുമൊക്കെ ഓര്‍ത്തുകിടന്ന അയാള്‍ എപ്പഴോ ഒന്നു മയങ്ങി. ആ മയക്കത്തില്‍ ഒരു പൗര്‍ണ്ണമിനാളില്‍ സുമിയുമൊത്ത് ആകാശപ്പരപ്പില്‍ നിലാവ് വരയ്ക്കുകയായിരുന്നു മുരളി. ആ രാത്രിയില്‍ നിലാവിന്റെ നിഴലില്‍ മരച്ചില്ലകള്‍, രാപ്പാടികള്‍ ചായുറങ്ങുന്ന കൂട്, വിരിഞ്ഞുനില്ക്കുന്ന നിശാഗന്ധിപ്പൂവ്, അങ്ങനെ ഓരോന്നും ഓര്‍ത്തോര്‍ത്തു വരയ്ക്കവേ, സുമിയാണ് ഓര്‍മ്മിപ്പിച്ചത്.
“അപ്പഴേ മുരളിയേട്ടാ, നമമള്‍ രണ്ടുപരും ഇവിടെ നില്പ്പുണ്ടല്ലോ . നമ്മുടെ നിഴലെവിടെ? അതു വരയ്ക്കാന്‍ മറന്നൂല്ലേ?“
ശരിയാണല്ലോ ഞാനതു ശരിക്കും മറന്നു. ഉടനെ സുമിയുടെ നിഴല്‍ വരച്ചു. തന്റെ കൈയില്‍ ഒരു വാവയിരിക്കട്ടെ. നമ്മുടെ വാവ. ഉടനെ അതും വരച്ചു.. അപ്പോഴാണ് അവള്‍ കൂടുതല്‍ അഴകായിത്തോന്നിയത്. അവളുടെ തോളില്‍ കൈയിട്ടു- നില്ക്കുന്ന അവനെ വരയ്ക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴേയ്ക്കും അലാറം അവനെയുണര്‍ത്തി. അതൊരു സ്വപ്നമായിരുന്നുവെന്നറിഞ്ഞിട്ടും ആ ചിത്രം പൂര്‍ണ്ണമാക്കാനാവാഞ്ഞതില്‍എന്തുകൊണ്ടോ അവന്റെ മനം തേങ്ങി. എണീറ്റ് കുളിക്കാന്‍ ഷവറിന്നടിയില്‍ നില്ക്കുമ്പോഴും സുമിയെ ചേര്‍ത്തുപിടിച്ചുനിന്ന് ഇങ്ങനെയൊന്നു കുളിക്കണം. എന്നാലും പൂര്‍ത്തിയായില്ലല്ലോ താന്‍ നിലാവിനെ വരച്ചത്. നിലാവിന്റെ അഴകുരസിച്ചുനില്ക്കുന്നത് സുമിമാത്രമല്ലേ...,? കുട്ടിയെ വരയ്ക്കാന്‍ നില്ക്കാതെ തന്നെ വരയ്ക്കാമായിരുന്നു എന്നയാള്‍ ഓര്‍ത്തു. ഇടയ്ക്കിടെ മുരളിയുടെ ചിന്തകളില്‍ അനുവാദമില്ലാതെ ആ അപൂര്‍ണ്ണചിത്രം കടന്നുവരുമായിരുന്നു.
വൈകുന്നേരം കൃത്യം 6 മണിക്കുതന്നെ മുരളി എയര്‍പ്പോര്‍ട്ടില്‍ എത്തി. അച്ഛനും അമ്മയുമാണ് അവളെ നെടുമ്പാശ്ശേരിയില്‍ കൊണ്ടുവന്നാക്കിയത്. ലൈറ്റ് മഞ്ഞസാരിയില്‍ ലഗ്ഗേജുമായി പുറത്തേയ്ക്കുവരുന്ന സുമിയെ കണ്ണുനിറയെ കാണുകയായിരുന്നു ; കണ്ടുരസിക്കുകയായിരുന്നു മുരളി അപ്പോള്‍. ട്രാവല്‍ ബാഗ് മുരളിയുടെ നേര്‍ക്കുനീട്ടി
““ദേ..., ഏട്ടാ, ഇതൊന്നു പിടിച്ചേ...““എന്നുപറഞ്ഞ് സുമി ഹാന്ഡ്ബാഗില്‍നിന്ന് മൊബൈല്‍ എടുത്ത് മുരളിയുടെ അമ്മയ്ക്ക് ആദ്യം ഒരു മെസ്സേജ് അയച്ചു.
“റീച്ച്ഡ് എയര്‍പ്പോര്‍ട്ട്...മെറ്റ് മുരളിയേട്ടന്‍. ഓണ്‍ ദ വേ ടു ഹോം...ക്യാച് യു ലേയ്റ്റര്‍. “
കാര്‍ ഡ്രൈവ് ചെയ്യുന്ന മുരളിയോട് വാതോരാതെ സംസാരിക്കുകയായിരുന്നു സുമി. ആകെ ഒരു റൊമാന്റിക് മൂഡ്. വീട്ടിലെത്തിയ സുമിക്ക് ആശ്ചര്യമായിരുന്നു ആ വീടു കണ്ടിട്ട്. ഇതൊരു ബംഗ്ലാവ്തന്നെയാണല്ലോ മുരളിയേട്ടാ. എനിക്കിഷ്ടായി ഒരുപാട്. പേടിച്ചുപേടിച്ചാ വന്നേ. മുരളിയേട്ടന്റെ വീട്ടിലെ സുഖസൗകര്യമായ ജീവിതത്തില്‍നിന്ന് എങ്ങോട്ടാണാവോ തന്റെ പുറപ്പാടെന്ന് . തനിയെയിറങ്ങിവന്നവളാണെന്ന ഒരു ചിന്തപോലും വരുത്താതെയാണ് അമ്മ എന്നെ നോക്കിയിരുന്നത്. പെറ്റമ്മയെപ്പോലും മറന്നുപോകും ആരായാലും. അത്രയ്ക്കു ആത്മാര്‍ത്ഥതയാണല്ലോ ആ അമ്മയുടെ സ്‌നേഹത്തിന്.. ഈ ഭാഗ്യം തനിക്ക് ഈശ്വരന്‍ കനിഞ്ഞുനല്കിയതാണോ...? അവളുടെ കുറുമ്പു മനസ്സില്‍ ആ ചോദ്യം ആ നേരം എന്തിനാണാവോ കടന്നുവന്നത്. അതവള്‍ക്കുതന്നെ മനസ്സിലായില്ലാ....
സുമി അടുക്കളജോലികളില്‍ വ്യാപൃതയായി. മുരളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അവള്‍ക്കു നല്ല പരിചിതമായിരുന്നു. അതേസമയം മുരളി കിടപ്പുമുറിയുടെ അലങ്കാരത്തില്‍ മുഴുകി . എല്ലാം ഒരുക്കിക്കഴിഞ്ഞപ്പോള്‍ ഏതാണ്ട് ഫസ്റ്റ്‌നൈറ്റിന്റെ പ്രതീതിയുണ്ടായിരുന്നു ആ മുറിക്ക്...മുല്ലപ്പൂവിന്റെ ഗന്ധം വരുന്നുണ്ടോ...മുരളിക്കു സംശയം. അവന്റെ റൊമാന്റിക് ചിന്തകളെ മാടിയൊതുക്കി് സുമിയുടെ ശബ്ദം.
“മുരളിയേട്ടാ..., ഡിന്നര്‍ റെഡി.“
പിന്നെ താമസിച്ചില്ല. രണ്ടുപേരും കുറേ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്ന് ഡിന്നര്‍ രസിച്ചുതന്നെ കഴിച്ചു. മുരളി സുമിയുടെ പാചകത്തെ നന്നായി പുകഴ്ത്താനും മറന്നില്ല. ..
““എത്രനാളായി ഇങ്ങനെയൊരു ശാപ്പാടു കിട്ടിയിട്ട് ...എന്നും ഒരേപോലെയുള്ള ഭക്ഷണമായിരിക്കും ക്യാന്റീനില്‍. വാസ്തവത്തില്‍ മടുത്തുതുടങ്ങിയിരിക്കുന്നു എനിക്കും. അങ്ങനെയിരിക്കയാ ഈ പ്രമോഷന്‍. ശുപാര്‍ശചെയ്ത നായര്‍സാറിനാണ് സ്തുതി പറയേണ്ടത്...““
“ഉം...ശരി..ശരി..ഏട്ടന്‍ എണീറ്റോളൂ..രാവിലേമുതല്‍ക്കുള്ള അലച്ചിലല്ലേ.. പോയി കിടന്നോളൂ...അല്പം വിശ്രമമാവട്ടെ. ഞാനിതൊക്കെയൊന്നൊതുക്കിവച്ചിട്ട് വന്നു ജോയിന്‍ ചെയ്‌തോളാം...“
അവള്‍ മുരളിയെ ഉന്തിക്കൊണ്ടുവന്ന് മുറിയിലാക്കി. എന്നിട്ട് തിരിച്ചുവന്ന് പാത്രങ്ങളൊക്കെ കഴുകിവൃത്തിയാക്കി എല്ലാമൊന്നൊതുക്കിവച്ചിട്ട് അടുക്കളയിലേയും ഹാളിലേയും ലൈറ്റുകള്‍ ഓഫ് ചെയ്തു, വാതിലടച്ചോയെന്നുറപ്പുവരുത്തി മുറിയിലേയ്ക്കു ചെന്നു....
““ഇതെന്താ തേന്‍നിലാവുരാത്രിയോ...ഈ മുരളിയേട്ടന്റെ ഒരു കാര്യം...“
മുറിയിലെ അലങ്കാരം കണ്ട് സുമി അങ്ങനെ ചോദിച്ചുപോയി.
പിറ്റേന്ന് രാവിലേ സുമി കുളിച്ചുവന്നപ്പോഴേയ്ക്കും വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം. തുറന്നപ്പോള്‍ ഒരു സ്ത്രീ നില്ക്കുന്നു.. നന്നേ ചെറുപ്പമാണ്. വിലകുറഞ്ഞ കോട്ടണ്‍സാരിയാണ് ഉടുത്തിരുന്നത് എങ്കിലും നല്ല വൃത്തിയും വെടിപ്പുമുണ്ട് കാണാന്‍. സുമി എന്തെങ്കിലും ചോദിക്കുംമുന്നേ അവള്‍ പറയാന്‍ തുടങ്ങി.
“ഞാന്‍ കരുണ, ഇവിടുത്തെ വാച്ചമാന്റെ മോളാ. കല്യാം കഴിഞ്ഞു....ഒറ്റപ്രസവത്തില്‍ രണ്ടു മക്കളും ഉണ്ട്. ഭര്‍ത്താവിന് കൂലിവാലയാണ്. ഒന്നും അങ്ങോട്ട് തികയുന്നില്ല. ഇന്നലെ ഒരു പുതിയ മലയാളിക്കുടുംബം ഇവിടെ താമസത്തിനു വന്നിട്ടുണ്ടെന്ന് അച്ഛനാണ് പറഞ്ഞത്. വയ്യാത്ത അമ്മയാ. ഞാനിതുവരെ ഒരിടത്തും വീട്ടുജോലിക്കു നിന്നിട്ടില്ല. “
അവള്‍ നിറുത്താതെ സംസാരിക്കുന്നത് സുമി കേട്ടുകൊണ്ടിരുന്നതേയുള്ളൂ. അവള്‍ തുടര്‍ന്നു.
“മക്കളെ സ്‌കൂളില്‍ ചേര്‍ക്കാറായി. ഇവിടുത്തെ ജോലികള്‍ എന്താന്നുവച്ചാല്‍ ചെയ്‌തോളാം. എന്തേലും കിട്ടിയാല്‍ ഒരു വരുമാനമാകുമായിരുന്നു. അതാണ് ആരേയെങ്കിലും വയ്ക്കുന്നതിനുമുമ്പ് ഓടിവന്നത്.“
എല്ലാം കേട്ടുനിന്ന സുമിക്ക് കരുണയോട് കരുണ തോന്നി. അല്ലെങ്കിലും സുമി അങ്ങനെയാണ്. എല്ലാരോടും സഹതാപവും ദയയുമൊക്കെ അല്പം കൂടുതലാണ് അവള്‍ക്ക്. കരുണയെ അകത്തേയ്ക്കു വിളിച്ചിരുത്തിക്കൊണ്ട് അവള്‍ മുറിയിലേയ്ക്കു പോയി. മുരളിയെ തട്ടിയുണര്‍ത്തി കരുണയെക്കുറിച്ച് പറഞ്ഞു . ഉറക്കച്ചടവോടെ മരളി എല്ലാം കേട്ടു. നിനക്ക് അത്യാവശ്യം എന്നുതോന്നിയാല്‍ വച്ചോളു സുമി. എന്നുപറഞ്ഞ് അയാള്‍ വീണ്ടും പുതപ്പിന്റെ ഉള്ളിലേയ്ക്കു വലിഞ്ഞു. മുറിവിട്ടു തിരിച്ചുപോരുമ്പോള്‍ അവളോര്‍ത്തു. ഈ വീടൊക്കെയൊന്നു വൃത്തിയാക്കിക്കിട്ടിയാല്‍ തനിക്കു കുറച്ചു സഹായമായിരിക്കുമല്ലോ. ഇല്ലായ്മകൊണ്ടല്ലേ . ഈ ജീവിതത്തില്‍ നമ്മളെക്കൊണ്ട് ആയൊരു ചെറിയ സഹായം. അത്രമാത്രം.. സുമി സമ്മതം മീളി.
“നാളെമുതല്‍ വന്നോളൂ.“
അടുത്തദിവസംമുതല്‍ കരുണ ജോലിക്കു വരാന്‍തുടങ്ങി. സുമി അടുക്കളക്കാര്യങ്ങള്‍മാത്രം ശ്രദ്ധിച്ചാല്‍ മതി. ബാക്കിയെല്ലാം കരുണ നോക്കിക്കൊള്ളും..ആശ്വാസമായി അവള്‍ക്ക്. .സ്ഥാനക്കയറ്റം കിട്ടിയതുമുതല്‍ ഉത്തരവാദിത്വങ്ങള്‍ അധികരിച്ച് ദിവസങ്ങള്‍ ചെല്ലുന്തോറും മുരളി കൂടുതല്‍ തിരക്കിലായി. അങ്ങനെ നാളേറെ കഴിഞ്ഞു. അടുക്കളയിലെ ജോലികള്‍ കഴിഞ്ഞാല്‍ സുമിയെ വിരസത കാര്‍ന്നുതുടങ്ങി. നിത്യവും അവളുടെ പരാതിപ്പെട്ടികളില്‍ നിറയുന്ന പരിഭവങ്ങളുടെ കൂമ്പാരങ്ങളില്‍ അസ്വസ്ഥനായ മുരളി ഒരുനാള്‍ അവളോടു ചോദിച്ചു,
““ഇവിടെ നെറ്റ് കണക്ഷനുണ്ടല്ലോ. ഒരു എഫ് ബി ഐഡി ക്രിയേറ്റ് ചെയ്യാന്‍മേലേ തനിക്ക് വീട്ടിലെ ജോലികള്‍ കഴിഞ്ഞാല്‍ അതിലിരുന്നാല്‍ എന്തെങ്കിലും അറിവും ഉണ്ടാകുമല്ലോ. അതുമല്ലെങ്കില്‍ വല്ല ഗൃഹലക്ഷ്മിയോ വനിതയോ മനോരമയോ ഒക്കെ വരുത്തി വായിക്കെടോ. “
അങ്ങനെ ഇന്റര്‍നെറ്റില്‍ ഇന്ററസ്റ്റായി വിരസതയ്ക്കുപാധി കണ്ടെത്തി അവള്‍ വീട്ടുജോലികളിലുള്ള ശ്രദ്ധകുറയാന്‍ തുടങ്ങി. മുരളി ഓഫീസില്‍നിന്നു വന്നാല്‍ അവന്‍ ഊരുന്ന വസ്ത്രങ്ങള്‍ വാങ്ങി അഴയിലേക്കിടാറുള്ളതെല്ലാം അവളുടെയോര്‍മ്മയില്‍നിന്നു മാഞ്ഞുപോയിരിക്കുന്നു. ചായ ചോദിച്ചാല്‍പ്പോലും ദേ ഇപ്പൊ വരാട്ടോയേട്ടാ എന്നുപറഞ്ഞ് ചെറുവിരലില്‍ നിറുത്താന്‍ തുടങ്ങി. അവന്‍ ആലോചിച്ചു താന്‍വരുന്നതും കാത്ത് വഴിക്കണ്ണുമായി കാത്തുനിന്ന് വന്നാല്‍ കിന്നാരവുമായി പുറകെ നടന്നിരുന്നവള്‍ ഇപ്പോള്‍ എഴുന്നേല്ക്കാന്‍പോലും മെനക്കാടാറില്ല. തന്റെ പ്രിയതമയിലെ ആ മാറ്റങ്ങള്‍ അവനിലും വിരസതയുണളവാക്കി. മുന്നെപ്പോലെയല്ല, പാചകത്തിലും രുചിക്കുറവനുഭവപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അവന്‍ ആകെ അസ്വസ്ഥനായി.
പിറ്റേന്നു രാവിലെ ജോലിക്കുവന്ന കരുണയോട് അവള്‍ തിരക്കി.
““കരണേ..., നിനക്ക് പാചകം വശമുണ്ടോ.““
അവള്‍ പറഞ്ഞു,
““അറിയാം ചേച്ചി. ഞാന്‍ നന്നായി പാചകം ചെയ്യും. ..“ “
“ “ആണോ....ഗുഡ്. എന്നാല്‍ നാളെ മുതല്‍ നീ ഇവിടെ പാചകവും ചെയ്‌തോളൂ ട്ടോ..പൈസ കൂട്ടിത്തരാം.““
ദാരിദ്ര്യത്തിന്റെ സമൃദ്ധിയില്‍ക്കഴിയുന്ന കരുണയ്ക്കതില്‍പ്പരം സന്തോഷം വേറെയുണ്ടാവുമോ....അവള്‍ ജോലികളില്‍ ഒന്നൂടെ ഉഷാറായി. രാത്രിയില്‍ ഊണുകഴിച്ചുകൊണ്ടിരിക്കേ സുമി ചോദിച്ചു,
ഇന്നത്തെ പാചകത്തില്‍ എന്തെങ്കിലും കുറവുണ്ടോ മുരളിയേട്ടാ..?““
“ “ഇല്ലാ,യെന്നു മാത്രമല്ലെടോ നല്ല രുചിയും തോന്നുന്നുണ്ട്. പക്ഷേ, താന്‍ ചെയ്യുന്നതുപോലെയല്ല. വേറെ ഒരു രുചിയാ..““
അതുകേട്ട് സുമി പറഞ്ഞു,
“ “അതിനു ഞാനല്ലല്ലോ ഇന്നു പാചകം ചെയ്തത്. കരുണയല്ലേ.“.“
“ “ആണോ...നല്ലപോലെ പാചകമറിയാട്ടോ ആ കുട്ടിക്ക്. കൊള്ളാം. നല്ലൊരു ജോലിക്കാരിയെയാണല്ലോ കിട്ടിയത്. തനിക്കൊരു സഹായമായല്ലോ.““
മുരളിയുടെ അഭിപ്രായത്തില്‍ അവള്‍ക്കും ആശ്വാസം. അയാള്‍ വഴക്കുപറയും എന്നൊരു ഭയത്തിലായിരുന്നു അവള്‍ അത്രയും നേരം.
ജോലിത്തിരക്കുകള്‍ വല്ലാതെ അലട്ടിയതില്‍ ക്ഷീണിതനായ മുരളി രാവിലെ ഓഫീസില്‍ പോയിട്ട് തിരികെവന്നതുകണ്ട് അവള്‍ കാര്യം തിരക്കി.
““മുഖം വല്ലാതെ വാടിയിരിക്കുന്നല്ലോ മുരളിയേട്ടാ ...എന്തേ...സുഖമില്ലേ....??““
“ “ഉം..നല്ല സുഖം തോന്നണില്ല...ഞാന്‍ രണ്ടുനാള്‍ ലീവെഴുതിക്കൊടുത്ത് ഇങ്ങുപോന്നു.““
“ “അതേതായാലും നന്നായി. ഏട്ടന്‍ റസ്റ്റെടുക്കൂ.““
ബെഡ്ഡിലെ വിരിപ്പുകള്‍ തട്ടിക്കുടഞ്ഞ് വിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“സിറ്റിയിലെ ബാലാജി ഹോസ്പിറ്റലിലേക്കു വിളിച്ച് ഞാന്‍ ചീഫ് ഫിസിഷ്യന്‍ ഡോ. ബാലാജിയുടെ അപ്പോയിന്റ്‌മെന്റെടുത്തിട്ടുണ്ട്.
മുരളി കിടക്കുന്നതിന്റെ അരികില്‍ വന്നിരുന്ന് അവന്റെ നെറ്റിയില്‍ കൈവച്ചുനോക്കി അവള്‍ തുടര്‍ന്നു.
““നോക്കൂ മുരളിയേട്ടാ..., ഈ എഫ് ബി ഒരു സംഭവംതന്നെ.““
ഫോണ്‍ അവന്റെ നേരേ തിരിച്ചുപിടിച്ച് പുതിയ കൂട്ടുകാരെയും കാണിച്ചുകൊടുത്തു. കൂട്ടുകാരെ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം എന്ന് മുരളി അവളെ ഉപദേശിച്ചു.
തൊണ്ടവരണ്ടപോലെ മുരളി ഒന്നു ചുമച്ചു. ഒരു കട്ടനിടാം എന്നുപറഞ്ഞ് അവള്‍ നീട്ടിവിളിച്ചു
““കരണേ...., കുറച്ച് കുരുമുളകും ഇഞ്ചിയും തുളസിയിലയുമിട്ട് നല്ലൊരു കട്ടനുണ്ടാക്കിക്കൊണ്ടുവന്നേ സാറിന്.““
അതുകേട്ട് നിമിഷനേരത്തില്‍ ചായയുമായി കരുണയെത്തി.
““ദാ ചേച്ചീ ... സാറിനു ചായ. നല്ല കഷായംപോലെ ഉണ്ടാക്കിയിട്ടുണ്ട്. ഇതങ്ങു വലിച്ചുകുടിച്ചോളാന്‍ പറയൂ...സാറിന്റെ പനിയും ചുമയും പമ്പകടക്കും. പിന്നെ ആശുപത്രിയില്‍ പോകുകയേം ഡോക്ടറെ കാണുകേം ഒന്നും വേണ്ടിവരില്ല.““
എന്നു പറഞ്ഞ് സുമിക്കു നേരേ കരുണ ചായഗ്ലാസ്സ് നീട്ടിയപ്പോള്‍, മൊബൈലില്‍ ഓരോന്നു നോക്കിക്കൊണ്ടിരുന്ന സുമി മുഖംപോലും നിവര്‍ത്താതെ അങ്ങോട്ടു കൊടുത്തേക്കെടീ എന്നു പറഞ്ഞു. അവന്‍ കരുണയുടെ കയ്യില്‍നിന്ന് ആ ചായ വാങ്ങിക്കുടിച്ചു ഗ്ലാസ്സ് തിരിച്ചുകൊടുത്തു. തൊണ്ടയ്ക്ക് നല്ല ആശ്വാസം കിട്ടിയതുപോലെ തോന്നി മുരളിക്ക്. ഒന്നു മയങ്ങുകയും ചെയ്തു അയാള്‍. ആ മയക്കത്തില്‍ നിറപൗര്‍ണ്ണമിനാളില്‍ താനൊരു നിലാവിനെ വരയ്ക്കുന്നതായി സ്വപ്നം അതാ വീണ്ടും. വരച്ചിട്ടും വരച്ചിട്ടും ശരിയാവാതെ മായ്ച്ചും വരച്ചും ഇരിക്കവേ സുമി അവനെ വിളിച്ചുണര്‍ത്തി...
““ദാ ഏട്ടാ കുറച്ചൂടെ ഈ ചായ കുടിച്ചിട്ട് കിടന്നോളൂ.“
മയക്കത്തില്‍നിന്നുണര്‍ന്ന മുരളിക്ക് ശരിക്കും ഉന്മേഷം തോന്നി എങ്കിലും ആ സ്പ്നം അവന്റെ മനസ്സിനെയൊന്ന് അലട്ടാതിരുന്നില്ല. മനസ്സിന്റെ ഉലച്ചില്‍ മുഖത്തുകാണിക്കാതെ മുരളി പറഞ്ഞു,
““എന്റെ വയ്യായ്കയൊക്കെ പോയെടോ...ഹോസ്പിറ്റലും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട. നമുക്കൊന്നു പുറത്തേക്കുപോയിട്ടു വന്നാലോ സുമീ.“
അവള്‍ സമ്മതിച്ചു. കുറെയായി അവളും ഒന്നു പുറത്തിറങ്ങിയിട്ട്. .ഡ്രസ്സ് മാറ്റാന്‍ അകത്തേക്കുപോയ സുമിയോട് മരളി വിളിച്ചുപറഞ്ഞു
““താനെവിടെടോ..എന്റെ ഷര്‍ട്ടിങ്ങോട്ടെടുത്തേ““
“ഹോ കിടന്നു കൂവല്ലേ...ഈ മുരളിയേട്ടന്റെയൊരുകാര്യം. എടീ കരുണേ..., ആ ബാല്‍ക്കണിയിലെ അഴയില്‍ക്കിടക്കുന്ന നീലക്കളര്‍ ഷര്‍ട്ടെടുത്ത് ഒന്നു സാറിനു കൊടുത്തേക്കാവോ...അതെടുത്തുകൊടുത്തിട്ട് നീയിറങ്ങിക്കോ..ഞങ്ങളും പുറത്തേക്കിറങ്ങുവാ..“
ബാല്‍ക്കണിയില്‍ അലക്കിവിരിച്ചിരുന്ന നീലഷര്‍ട്ടെടുത്ത് മുരളിക്കുനീട്ടിക്കൊണ്ട് കരുണ ചോദിച്ചു,
“സാറേ ഇത് അയേണ്‍ ചെയ്തിട്ടില്ലാല്ലോ.. ചെയ്യണോ...?? ആ ഇസ്തിരിപ്പെട്ടി ഇങ്ങോട്ടുതന്നാല്‍ ഞാനിത് ഇസ്തിരിയിട്ടു തരാം“
. അവന്‍ അതെടുത്തുകൊടുത്തു. ഷര്‍ട്ട് ഇസ്തിരിയിട്ടുകൊടുത്തിട്ട് അവള്‍ പുറപ്പെട്ടു. അപ്പോഴേക്കും സുമിയും ഡ്രസ്സുമാവന്നു .രണ്ടാളും പുറത്തേക്കുപോയി.
പിന്നെപ്പിന്നെ മുരളിസാറിന്റെ കാര്യങ്ങള്‍ ചെയ്യുവാന്‍ കരുണ കൂടുതല്‍ ഇഷ്ടം കാണിക്കാന്‍തുടങ്ങി. ശരിക്കും ദേഹത്തിന് ഒരു വല്ലായ്മ തോന്നിയിരുന്ന സുമി അതിലൊക്കെ ആശ്വാസവും കണ്ടെത്തി.
സുമി പെട്ടെന്നൊരുനാള്‍ ഛര്‍ദ്ദിച്ചു. ആകെ തളര്‍ന്നമട്ടിലായി. അതുകണ്ട് പരിഭ്രമിച്ച മുരളിയെ അവള്‍ സമാധാനിപ്പിച്ചു.
““പണിപറ്റിച്ചെന്നാ തോന്നുന്നെ ഏട്ടാ..ഗൈനെക്കിനെ കാണാന്‍ നേരമായിരിക്കുന്നു..അത്രേയുള്ളൂ.““
കേട്ടയുടന്‍ അവന്‍ അവളെ വട്ടം എടുത്തുപോക്കി ഒരു ചുറ്റുചുറ്റി നിറുത്തിയിട്ട് അവളുടെ താടിക്കുപിച്ചു കൊഞ്ചി.
““നേരോ...എന്റെ സുമിക്കുട്ടി ഒരമ്മയാവാനുള്ള ഒരുക്കമാണോ...അതിനുള്ള തുടക്കമാണോ ഇത്. ഞാന്‍ ലീവെടുക്കട്ടെ ടോ...നമുക്ക് കണ്‍ഫേം ചെയ്യണ്ടേ. “
കരണയെയും കൂട്ടിപ്പോയി ഡോ. മഞ്ജുവിനെ കണ്ടോളാം എന്നവള്‍ വിലക്കി.
് ഇറ്റീസ് സോ നൈസ്....ഇത്രേം നല്ല കുട്ടിയാ എന്റെ സുമി“ “
എന്നു പറഞ്ഞ് അവളുടെ രണ്ടു കവിളും മൃദുവായ് കിള്ളിവലിച്ചോരോ മുത്തം കൊടുത്തു അവന്‍.
പിറ്റേന്നുതന്നെ ഡോക്ടറെ കണ്ട് ഗര്‍ഭം ഉറപ്പുവരുത്തി. പിന്നെയങ്ങോട്ട് സന്തോഷത്തിന്‍ നാളുകള്‍തന്നെ. സുമിക്കാണെങ്കില്‍ എപ്പോഴും തളര്‍ച്ചയും അസ്വസ്ഥതകളും. അതു കാണുമ്പോള്‍
“താന്‍ കിടന്നോളൂ..3 മാസം കുറച്ച് ശ്രദ്ധവേണമെന്നാ കൂട്ടുകാരൊക്കെപ്പറയുന്നേ.“
അവളെ ശല്യം ചെയ്യാതെ മുരളി തന്റെ ഓരോ ആവശ്യങ്ങളും കരുണയോടു നേരിട്ടുപറയാന്‍തുടങ്ങി. വീട്ടില്‍ അറിയിച്ചു. അവളെ അങ്ങോട്ടു കൊണ്ടുവന്നാക്കാനാണ് അമ്മയും അച്ഛനും സന്തോഷാധിക്യത്തില്‍ ് പറഞ്ഞത്. അതിനുത്തരം സുമിയാണു പറഞ്ഞത്. ..വേണ്ടാ.. ഒരു ഏഴുമാസമെങ്കിലും കഴിയട്ടെ. എന്നിട്ട് അമ്മയും അച്ഛനും വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയാല്‍ മതിയെന്ന്. അവരും സമ്മതിച്ചു. നാളുകള്‍ സ്വര്‍ഗ്ഗതുല്യം കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഈ ആനന്ദമനുഭവിക്കാന്‍തന്നെയാണ് അവളും അവിടെത്തന്നെ നിന്നത്. എങ്കിലും ഇടയ്ക്കിടെ അവള്‍ ഓര്‍ക്കാറുണ്ട് എന്തിനാണാവോ ഇത്രേം സന്തോഷിക്കുന്നത് എന്ന്. അമിതമായ സന്തോഷങ്ങള്‍ അനുഭവിക്കുമ്പോഴൊക്കെയും അവളെ ഒരു ഉള്‍ഭയം തളര്‍ത്തുന്നതുപോലെയാണ് അവള്‍ക്കു തോന്നാറുള്ളത്.
തന്റെ ചിരകാലാഭിലാഷം ...കടിഞ്ഞൂല്‍ പ്രസവം.. മുരളിയേട്ടന്റെ അമ്മയുടെ അടുക്കലായിരിക്കും. അവള്‍ സ്വന്തം അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു . അവളുടെ ഉള്ളം തേങ്ങി. മുരളിയേട്ടനെ മറക്കാന്‍ പറഞ്ഞതിനാലെയല്ലേ തനിക്ക് അമ്മയോടും അച്ഛനോടും ഇത്രയ്ക്ക് ദേഷ്യം വന്നത്. തനിക്ക് ഇങ്ങനെയൊക്കെയായിരിക്കാം തലയില്‍ വിധിച്ചിരിക്കുന്നത്. 3 വര്‍ഷം കഴിഞ്ഞില്ലേ ഇനിയെങ്കിലും ഇതൊക്കെ ഒന്ന് അവസാനിപ്പിച്ചുകൂടെ. അതെങ്ങനെയാ...താനും മോശക്കാരിയല്ലല്ലോ. ഇക്കാര്യത്തില്‍ അവരെക്കാളും അധികം വാശിയിലാണല്ലോ താന്‍.
ദിവസ്ങ്ങളും മാസങ്ങളും തള്ളിനീക്കി. സുമിക്ക് അസ്വസ്ഥതകള്‍ കൂടുതലായിത്തുടങ്ങിയിരിക്കുന്നു. അല്ലേലും ഇത് ഏഴാം മാസമായല്ലോ. അമ്മയോടും അച്ഛനോയും വരാന്‍ പറയാമെന്ന് മുരളി അഭിപ്രായപ്പെട്ടു. ...അതുകേട്ട് മനസ്സിലെ സങ്കടം പുറത്തുകാണിക്കാതെ അവള്‍ സമ്മതിച്ചു. അവളോര്‍ത്തു. മുരളിയെ വിട്ടുപോകാന്‍ സങ്കടമാണ്. എന്നാലും പോയല്ലേ പറ്റൂ...എന്താ ചെയ്യാ അല്ലാതെ.
““എല്ലാമാസവും ഏട്ടന്‍ വരണം ട്ടോ...““
അതുപിന്നെ എന്നോടു പ്രത്യേകം പറയണോ എന്ന് അയാളും. “എത്ര തിരക്കായാലും ഓരോ മാസവും ഞാനെത്തിയിരിക്കും എന്റെ സുമിക്കുട്ടിയെ കാണാന്‍.
അതു കേട്ട് സുമിയുടെ മുഖത്ത് അമ്പിളിവെട്ടം പരക്കുന്നത് അവന്‍ ശ്രദ്ധിച്ചു. അമ്മയും അച്ഛനും വന്നു ഒരാഴ്ചകഴിഞ്ഞ് എല്ലാരുംകൂടെ കിളിമാന്നൂരിലെ തറവാട്ടുവീട്ടില്‍ എത്തി. 4 ദിസത്തെ ലീവും തീര്‍ന്ന് മുരളി പുറപ്പെടാന്‍ നേരം കലങ്ങിയ കണ്ണുകളോടെ സുമിയവനെ യാത്രയാക്കി. പോകാന്‍ നേരം മുരളിയുടേയും മുഖം വാടിയിരുന്നു.
തിരച്ചെത്തിയ മുരളി ഓഫീസ് കാര്യങ്ങളില്‍ മുഴുകി. വീട്ടില്‍ വരുമ്പോള്‍ മനസ്സില്‍ വല്ലാത്ത ബുദ്ധിമുട്ടാനുഭവപ്പെട്ടു. കരുണ വീടും വൃത്തിയാക്കി മുരളിക്കുവേണ്ടുന്ന ഭക്ഷണവും തയാറാക്കി തുണിയും കഴുകിവച്ച് നേരത്തേ വീട്ടിലേക്കു പോകും. സുമി വിളിക്കുമ്പോള്‍ കരുണയോടു പറയും മുരളിയേട്ടന്റെ കാര്യങ്ങളൊക്കെ വിട്ടുവീഴ്ച വരുത്താതെ നോക്കണം അവളിങ്ങെത്തുംവരെ എന്ന്.
നോക്കാം ചേച്ചി ... അവളും തിരിച്ചു പറയും. എട്ടാം മാസം മുരളി സുമിയുടെ അടുക്കള്‍ കൃത്യമായി എത്തി. 4 നാള്‍ ലീവു കഴിഞ്ഞ് അയാള്‍ റായ്പൂരില്‍ തിരിച്ചെത്തി. അന്ന് കരുണ വന്നു ജോലികള്‍ തീര്‍ത്ത് പോകാന്‍ നേരം മുരളിയോടു ചോദിച്ചു.,
നോക്കാം ചേച്ചി ... അവളും തിരിച്ചു പറയും. എട്ടാം മാസം മുരളി സുമിയുടെ അടുക്കള്‍ കൃത്യമായി എത്തി. 4 നാള്‍ ലീവു കഴിഞ്ഞ് അയാള്‍ റായ്പൂരില്‍ തിരിച്ചെത്തി. അന്ന് കരുണ വന്നു ജോലികള്‍ തീര്‍ത്ത് പോകാന്‍ നേരം മുരളിയോടു ചോദിച്ചു.,
സാറേ... അടുത്തമാസം ശംബളം അഡ്വാന്‍സായി തരാമോ..? കുട്ടികള്‍ക്ക് ഫീസുകൊടുക്കാന്‍ തികയുന്നില്ല.ശംബളത്തീന്നു പിടിച്ചോ. അയള്‍ ചോദിച്ചു, അതെന്താ..കരുണയ്ക്ക് ഇത്ര കഷ്ടം. അവള്‍ മടിച്ചുമടിച്ച് മുരളിയോട് വീട്ടുകഥകള്‍ പറയുമ്പോള്‍ കണ്ടണുകള്‍ നിറഞ്ഞൊഴുകുന്നതുകണ്ട് മുരളിക്ക് അവളോട് സഹതാപമായി. സുമി അന്നു വിളിച്ചപ്പോള്‍ കരുണയുടെ പ്രയാസങ്ങളും പൈസ മുന്‍കൂസാറേ... അടുത്തമാസം ശംബളം അഡ്വാന്‍സായി തരാമോ..? കുട്ടികള്‍ക്ക് ഫീസുകൊടുക്കാന്‍ തികയുന്നില്ല.ശംബളത്തീന്നു പിടിച്ചോ. അയള്‍ ചോദിച്ചു, അതെന്താ..കരുണയ്ക്ക് ഇത്ര കഷ്ടം. അവള്‍ മടിച്ചുമടിച്ച് മുരളിയോട് വീട്ടുകഥകള്‍ പറയുമ്പോള്‍ കണ്ടണുകള്‍ നിറഞ്ഞൊഴുകുന്നതുകണ്ട് മുരളിക്ക് അവളോട് സഹതാപമായി. സുമി അന്നു വിളിച്ചപ്പോള്‍ കരുണയുടെ പ്രയാസങ്ങളും പൈസ മുന്‍കൂറായി ചോദിച്ച കാര്യവുമൊക്കെ സുമിയോട് പറഞ്ഞു. എല്ലാം കേട്ടുനിന്ന സുമിക്കും അവളോട് സഹതാപം. കൊടുത്തേക്കൂ ഏട്ടാ...പാവം കഷ്ടംകൊണ്ടല്ലേ.
പിറ്റേന്നു ജോലിക്കു വന്നപ്പോള്‍ മുരളി പൈസയും കൊടുത്തു. ആ സന്തോഷത്തില്‍ ഒരു നല്ല ചായയുണ്ടാക്കി കരുണ മുരളിക്കു കൊടുത്തു. മുരളി ആ രുചിയുള്ള ചായ സന്തോഷത്തോടെ കുടിച്ചിട്ട് ഗ്ലാസ്സ് അവളുടെ കൈയില്‍ കൊടുക്കുമ്പോള്‍ അറിയാതെ അവളുടെ നരിലുകള്‍ മുരളിയുടെ വിരലുകളില്‍ ഒന്നു സ്പര്‍ശിച്ചുപോയി. പെട്ടെന്ന് സോറി സാറേ എന്നുപറഞ്ഞ് അവള്‍ മുരളിയുടെ മുഖത്തുപോലും നോക്കാതെ വേഗം ഇറങ്ങിപ്പോയി. അന്നുരാത്രി മുരളിയുടെ നിദ്രയപഹരിക്കുകയായിരുന്നു ആ രംഗം. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുകയായിരുന്നു അയാള്‍ ആവര്‍ത്തന അനുഭൂതികളില്‍ മുഴുകി.
അടുത്തനാള്‍ രാവിലെ പതിവുപോലെ ജോലിക്കുവന്ന കരുണയെ മുരളി ശ്രദ്ധിക്കുകയായിരുന്നു. അവളില്‍ ചെറിയൊരു ഭവ്യതയില്ലേ തന്നെ കാണുമ്പോള്‍. തന്റെ മനസ്സും പതിവില്ലാത്ത ഒരു സുഖാനുഭൂതിയില്‍ ലയിക്കുന്നില്ലേ അവളുടെ ആ ഭവ്യമായ പെരുമാറ്റശൈലിയില്‍. ഒരു ഉള്‍ഭയം തന്നെ ഭരിക്കുന്നതുപോലെ തോന്നി അയാള്‍ക്ക്. ജോലി കഴിഞ്ഞ് പോകാന്‍നേരം അയാള്‍ അവളോടു പറഞ്ഞു,
“ആ ടി വി സ്റ്റാന്റിന്റെ മുകളില്‍ ഒരു ഫോണ്‍ വച്ചിച്ചുണ്ട് . അത് നീയെടുത്തോളൂ. ഇനിയിങ്ങനെ ദിവസവും വരണമെന്നില്ല. ആവശ്യമുള്ളപ്പോള്‍ ഞാന്‍ വിളിക്കാം. സുമി വരുംവരെ അങ്ങനെ മതി.“
അതുകേട്ട് അവളുടെ മുഖമൊന്നു വാടി. എങ്കിലും ഉം...സാറിന്റെ ഇഷ്ടം എന്നുപറഞ്ഞ് മറുത്തൊന്നും പറയാന്‍ നില്ക്കാതെ അവള്‍ പടികടന്നുപോകുന്നതു നോക്കി അല്പനേരം നിന്നുപോയി അയാള്‍. അവള്‍ പറഞ്ഞ മറുപടിയും അവന് നന്നേ ബോധിച്ചു. അങ്ങനെ ജോലികള്‍ പറയാന്‍ ഇടയ്ക്കിടെയുണ്ടായിരുന്ന വിളികള്‍ പിന്നെപ്പിന്നെ ഒരു പതിവായി. മനസ്സില്‍ തോന്നുമ്പോഴൊക്കെ വിളിയും സംസാരവും കളിപറച്ചിലും ഒക്കെയായി മനസ്സുകള്‍തമ്മില്‍ ഒരുപാട് അടുത്തു. സുമിയോടുള്ള അടുപ്പത്തിലും വിളികളിലും വിടവുകള്‍ ഉണ്ടാകാന്‍ തുടങ്ങ. മെല്ലെ മെല്ലെ അവളെ വിളിക്കാനും മറന്നുതുടങ്ങി. ഏന്തെങ്കിലും ഓഫീസ് തിരക്കുകളായിരിക്കുമെന്നു കരുതി സുമി അതൊന്നും അത്ര കാര്യമാക്കിയില്ല. അത്രയ്ക്കു വിശ്വാസമായിരുന്നു അവള്‍ക്കയാളെ.
അടുത്തമാസം ലീവില്ലാ എന്നു വിളിച്ചു പറഞ്ഞപ്പള്‍ സുമിയുടെ മനസ്സ് ഒന്നു വിങ്ങാതിരുന്നില്ല. അതിനിടയില്‍ കരുണ മുരളിയട് കൂടുതല്‍ അടുക്കാന്‍തുടങ്ങി. മനസ്സുമാത്രമല്ല, അവര്‍ ശരീരവും പങ്കുവയ്ച്ചു. സുമിയില്ലാത്ത ഒരു കുറവും വരുത്താതെ കരുണ മുരളിയെ നോക്കി പേരില്‍മാത്രം കരുണവച്ച് കരുണയില്ലാത്ത കരുണയായി മാറുകയായിരുന്നു അവള്‍.
അങ്ങോട്ടുള്ള വിളികള്‍ കാണാതായപ്പോള്‍ അമ്മയും സുമിയും മാറി മാറി വിളിച്ചു. സംസാരിക്കാന്‍ താല്പര്യം കാണിക്കാതെ അവരെ ഒഴിവാക്കാന്‍ പല പല കാരണങ്ങള്‍ കണ്ടെത്തി അവരെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു മുരളി. നാളുകള്‍ കടന്നുപോയി. സുമിയെ അവര്‍ ആശുപക്ത്രിയില്‍ പ്രവേശിവ്വിച്ചു. പ്രസവത്തിന്റെ ഡേറ്റു വിളിച്ചുപറഞ്ഞപ്പോഴും ഒന്നിലും ഒരു ശ്രദ്ധയില്ലാതെ മൂളിക്കേട്ട മുരളിക്ക് വാസ്തവത്തില്‍ കരുണയില്ലാതെ ജീവിക്കാന്‍ വയ്യെന്ന മട്ടായിരുന്നു. ജോലിയൊക്കെ ഉപേക്ഷിച്ച് മുരളിയും കരുണയും അടുത്ത സുപ്രഭാതത്തില്‍ അവിടെനിന്ന് മുങ്ങി. എവിടെയെന്ന് ആര്‍ക്കുമാര്‍ക്കും പിടികൊടുക്കാതെ.
വിളിയില്ലാ, അന്വേഷണങ്ങളില്ലാ ..അവസാനം മുരളിയുടെ അഭാവത്തില്‍ത്തന്നെ സുമി അവള്‍ ആഗ്രഹിച്ചതുപോലെ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്കി. എന്നിട്ടും സുമിയുടെ നാളുകള്‍ വ്യഥയോടെ നീങ്ങി. മുരളിയുടെ അച്ഛന്‍ റായുപൂരില്‍ കമ്പനിയിലൊക്കെ അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. മകന്റെ പ്രവൃത്തി.യില്‍ മനം നൊന്ത് അമ്മ എന്നംന്നേക്കുമായി കണ്ണടച്ചു. ശവദാഹം കഴിഞ്ഞുവന്നുകിടന്ന അച്ഛനും മനോവ്യഥയാല്‍ പിന്നെ എണീറ്റില്ല. ഒരു ചോരക്കുഞ്ഞിനേയുംകൊണ്ട് സുമി ആ വലിയ ബംഗ്ലാവില്‍ തനിച്ചായി...പകലുകള്‍ തള്ളിനീക്കാന്‍ ജോലിക്കാരിയുണ്ടായിരുന്നു. ഓരോ രാത്രികളും ഓരോ യുഗങ്ങളായി ഇഴഞ്ഞിഴഞ്ഞു കടന്നുപോയി. അങ്ങനെയിരിക്കെ മകളുടെ വിശേഷങ്ങള്‍ നാട്ടുകാര്‍ പറഞ്ഞറിഞ്ഞ ശങ്കരന്‍ നായരും ഭാര്യയും വിഷമത്തിലായി.തങ്ങളെ വിട്ടുപോയെങ്കിലും തങ്ങളെ വിട്ടുപോയെങ്കിലും ഭര്‍ത്താവുമൊത്ത് മകള്‍ മനോഹരമായി ജീവിക്കുന്നു എന്നതില്‍ ആശ്വാസം കണ്ടെത്തിയിരുന്ന അവര്‍ക്കതു ഒട്ടും സഹിക്കാനാകുമായിരുന്നില്ല. അവര്‍ അവളെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടു വരാനായി തേടിപ്പിടിച്ച് കിളിമാന്നൂരിലെ ബംഗ്ലാവിലെത്തി. അവരെക്കണ്ടമാത്രയില്‍ കൈകള്‍രണ്ടും തൊഴുതുപിടിച്ച് അവരുടെ പാദങ്ങളില്‍ വീണ് മാപ്പിരന്നുപോയി അവള്‍. വേദനിക്കുന്ന തന്റെ മകളുടെ കണ്ണിിലൂടെ ധാരധായായൊഴുകുന്ന കണ്ണുനീര്‍ തുടച്ചുമാറ്റി കെട്ടിപ്പുണര്‍ന്നുകൊണ്ട് വിതുമ്പും ചുണ്ടുകളാല്‍ പറഞ്ഞൊപ്പിച്ചു.
നീ സുഖമായിരിക്കാനേ ഞങ്ങള്‍ പ്രാര്‍ത്ഥിരുന്നുള്ളൂ മോളേ...ലോകത്തില്‍ ആര്‍ക്കൊക്കെ നിന്നെ വേണ്ടെങ്കിലും ഞങ്ങള്‍ക്കു വേണം നിന്നെ ഈ ഭൂമിയില്‍ നീയാണ്,...നീ മത്രമാണ് ഞങ്ങളുടെ സ്വത്ത്. ഇപ്പോള്‍ നിന്റെ ഈ പൊന്നുമോളും.“
അവളുടെ കൈയിലിരിക്കുന്ന ആ പിഞ്ചു കുഞ്ഞിനെ വാരിയെടുത്ത് ഒരു നെടുവീര്‍പ്പോടെ ആ അമ്മ പറഞ്ഞു,
“വരൂ നമുക്കു പോകാം നമ്മുടെ വീട്ടിലേക്ക്. ഞങ്ങള്‍ ഇനി എത്ര കാലം ഉണ്ടാവുമെന്നറിയില്ല. മോളുടെ മമ്മിയെ ഒരിക്കലും ഒറ്റയ്ക്കാക്കരുതെട്ടോ. അവള്‍ക്കീ ഭൂമിയില്‍ നീയുണ്ടാവുമെന്ന വിശ്വാസത്തോടെ വേണം ഞങ്ങള്‍ക്കു കണ്ണടയ്ക്കാന്‍“.
സുമി പിന്നെ ഒന്നും ആലോചിച്ചില്ല. ഈറനായ അവളുടെ കണ്ണുകള്‍ തുടച്ച് അകത്തേക്കു കയറി അത്യാവശ്യസാധനങ്ങള്‍ ഒരു ബാഗിലാക്കി തോളില്‍ തൂക്കി, ചാവി ജോലിക്കാരിയെ ഏല്പിച്ച് ഞാനിറങ്ങുന്നു എന്നു പറഞ്ഞപ്പോള്‍,
“ഞാനിവിടെ ഒറ്റയ്ക്ക് എന്തു ചെയ്യാനാ കുഞ്ഞേ...ഞാനും വരുന്നു കൂടെ. “എന്നുപറഞ്ഞു.
“ഇരിക്കട്ടെ നിനക്കൊരു തുണയായി“ എന്നു പറഞ്ഞ് ശങ്കരന്‍നായര്‍ എല്ലാരേയും കൂട്ടി കാറിനടുത്തേക്കു നീങ്ങി. സുമിയുടെ മനസ്സില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ ചെയ്ത അനുസരണക്കേടിന്റെ കുറ്റബോധമായിരുന്നു അപ്പോള്‍.
8. കനലാട്ടം
വിളക്കുവയ്ക്കുന്ന നേരമാവുമ്പോഴേക്കും ഇങ്ങോട്ടെത്താറുള്ളതാണല്ലോ. ഇന്നെന്താ ഇത്രേം വൈകുന്നേ?. അല്ലെങ്കിലും എന്തോ രണ്ടുമൂന്നു നാളായി രാഘവേട്ടന്‍ മനസ്സുകൊണ്ട് അസ്വസ്ഥനായി കാണപ്പെടാന്‍ തുടങ്ങിയിട്ട്. എന്റെ ദേഹത്തിനു വയ്യായ്കതുടങ്ങിയകാലം മുതല്‍ക്കേ സന്ധ്യത്തിരിയേറ്റുന്നതിനു മുന്നേ വീട്ടിലെത്താറുള്ളതാണ്. കാലത്തെഴുന്നേറ്റാലും വൈകീട്ട് ഓഫീസ് വിട്ടു വന്നാലും ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന സ്വാമിഫോട്ടോകള്‍ക്കുമുന്നിലുള്ള സ്റ്റാന്റില്‍ സകലദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് വിളക്കുവച്ചു പ്രാര്‍ത്ഥിച്ചിട്ടേ ഈ കുഞ്ഞിലക്ഷ്മിയോടുപോലും വായ്തുറക്കാറുള്ളൂ. ആ പതിവു തെറ്റിയിരിക്കുന്നു. നന്നേഇരുട്ടി. എന്നിട്ടും കാണുന്നില്ല. ഇനിയിപ്പോ വല്ല വയ്യായ്കയും...? വഴിയില്‍ നട്ട കണ്ണുംവലിച്ചെടുത്ത് അവള്‍ അകത്തുകയറി. സ്റ്റാന്റിലേക്കൊന്നും കൈയെത്തൂല്ല. എന്നാലും കൈയും മുഖവും നനച്ചുവന്ന് ഉമ്മറത്തു വിളക്കേറ്റി വച്ചു നാമം ജപിക്കാന്‍ തുടങ്ങി.
നാമജപവും കഴിഞ്ഞ് വീണ്ടും വഴിക്കണ്ണു നട്ട് കുഞ്ഞുലക്ഷ്മി ഓരോന്നു ഓര്‍ത്തുകൊണ്ടിരിക്കേ, രാഘവേട്ടന്‍ എത്തി. വൈകിയെത്തിയ രാഘവേട്ടന്റെ മുഖത്തു നല്ല കാര്‍മേഘാവരണം. കണവന്റെ മുഖത്തു നിഴലിക്കുന്ന ചെറിയൊരു വ്യത്യാസം കണ്ടാല്‍പ്പോലും ആ മനസ്സുവായിച്ചെടുക്കാന്‍ കുഞ്ഞുലക്ഷ്മിക്കു വലിയ സാമര്‍ത്ഥ്യമായിരുന്നു പണ്ടേ. . കുളിമുറിയിലേക്കു പോകാറുള്ള ആള്‍ കോലായില്‍ക്കിടന്നിരുന്ന ചാരുകസേരവലിച്ചിട്ട് അതിലേക്കു ചായുന്നതുംകൂടെ കണ്ടപ്പോള്‍ അവളുടെ നിരൂപണത്തിനു കരിങ്കല്ലിന്റെ ഉറപ്പായി. പിന്നെ കാത്തുനിക്കാതെ അവള്‍ തിരക്കി.കുളിക്കുന്നില്ലേ..? മുഖത്ത് എന്താ ഒരു ക്ഷീണം...സുഖക്കുറവെന്തേലും...?
ഏയ് ...അതൊന്നുമില്ലാ....ഞാനൊന്നു നനഞ്ഞിട്ടുവരാം...അപ്പോഴേക്കും നീയൊരു ചായയിട്ടേ....അത്രയും പറഞ്ഞ് അയാള്‍ തോര്‍ത്തുമെടുത്ത് കുളിമുറിയിലേക്കു നടന്നപ്പോള്‍ ഓര്‍ത്തു. തന്റെ ദേഹത്തിനെന്തോ അസ്വസ്ഥതയാണെന്നു കരുതി പാവത്തിന്റെ മുഖത്തെ പ്രകാശം മങ്ങിയിരിക്കുന്നു.
കുളിച്ചുവന്ന് വീണ്ടും ആ കസേരയില്‍ ഉപസ്ഥിതനായ രാഘവേട്ടന്റെ നേരെ ചായ നീട്ടിക്കൊണ്ട് കുഞ്ഞുലക്ഷ്മി ചോദിച്ചു. എന്താ പറ്റിയേ നിങ്ങക്ക്. എന്തായാലും പറയൂ.. ഒന്നൂല്യാന്നുമാത്രം എന്നോട് നുണയൊന്നും പറയണ്ടാ. ആ മുഖം വാടിയാല്‍ എന്തോ കുഴപ്പം ഉണ്ടെന്നു മനസ്സിലാക്കാതിരിക്കാന്‍വേണ്ടും അത്ര പൊട്ടിയൊന്നുമല്ല ഞന്‍.
പറയാം. നീയൊന്നു ക്ഷമിക്ക്. പക്ഷേ ഒരു നിബന്ധന. എല്ലാം കേട്ടിട്ട് നീ മനസ്സുവിഷമിപ്പിക്കരുത്. ഇനിയിപ്പോ നിന്റെ പുറകേ നടക്കാനുള്ള ജോലികൂടെ എനിക്കുണ്ടാക്കിവച്ചേക്കരുത്. എന്നാലെ പറയൂ.
ഉം ...അവള്‍ മൂളി. ഒറ്റയ്ക്കു മനസ്സില്‍ കൊണ്ടുനടന്ന് ആ ദേഹോംകൂടെ വെടക്കാക്കാതെ നിങ്ങളെന്താന്നുവച്ചാ പറയൂ മനുഷ്യാ.
കമ്പനിയില്‍ പുതിയൊരു ജി എം ചാര്‍ജ്ജെടുത്തൂന്ന് നിന്നോട് ഞാന്‍ പറഞ്ഞിരുന്നില്ലേ.
ഉവ്വ് അതിനിപ്പോ എന്താ...? അവള്‍ സംശയം പ്രകടിപ്പിച്ചു.
അയാള്‍ തുടര്‍ന്നു. രണ്ടുമാസങ്ങളോളമായിക്കാണും. അതുവരെയില്ലാത്ത പതിവൊന്ന് അവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നതായി അയാളുടെ പക്കല്‍നിന്നുതന്നെ ദിവസവും പരാതി വരുന്നു. വിലപിടിപ്പുള്ള പല സാധനങ്ങളും കാണാതാകുന്നു എന്നതാണ് പരാതി. ആ കുറ്റം സെക്യൂരിറ്റിഗാര്‍ഡിന്‌റെ പേരിലോ അവിടെ ജോലിചെയ്യുന്ന മറ്റു കീഴ്ജീവനക്കാരിലാരുടേയെങ്കിലും പേരിലോ ആരോപിക്കപ്പെടുന്നു. ചീത്തപ്പേരും പഴിയും എല്ലാം ഈ എന്റെ മണ്ടയിലും.. ചെയ്യുന്ന ജോലിയില്‍ തെളിഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന എന്നേക്കൊണ്ട് ഇതു താങ്ങാനാവുമോ.. നീതന്നെ പറയൂ. രാഘവേട്ടന്‍ ആകെ അസ്വസ്ഥനായി.
ആ ജിഎമ്മിനെ ഒന്നു നിങ്ങള്‍ ശ്രദ്ധിച്ചോ. അയാള്‍ ആളത്ര ശരിയല്ലാന്നാ എന്റെ മനസ്സു പറയുന്നേ. ..
ഉം.....എനിക്കും തോന്നിയിരുന്നു ആ സംശയം.
അതുവരെയില്ലാത്ത പുതിയൊരു സംഭവമായതിനാല്‍ ഞാന്‍ പുതുതായിവന്നവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.. ഇതേ ജി. എം കാരണം ജോലിയുപേക്ഷിക്കേണ്ടിവന്ന മറ്റൊരു സുഹൃത്ത് ഈ ജി. എമ്മിനെ കുറിച്ച് ഒരു സൂചനയും തന്നിട്ടുണ്ടായിരുന്നു കുറച്ചു നാള്‍ മുമ്പ്.
എല്ലാം കേട്ടിരുന്ന കുഞ്ഞിലക്ഷ്മി അയാളെ സമാധാനിപ്പിച്ചു. എല്ലാത്തിനും പരിഹാരമുണ്ടാകും...സമാധാനിക്കൂ.
അയാള്‍ തുടര്‍ന്നു. ജി എമ്മില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയ എനിക്ക് ഒടുവില്‍ ആരാണ് ഇതിന്റെ പിന്നില്‍ എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇന്നാണ്. അത് കൂടെ ജോലി ചെയ്യുന്ന ഒന്നുരണ്ടു പേരോട് സൂചിപ്പിച്ചു. അവരെല്ലാം താക്കീതു ചെയ്തു. സാര്‍ ഇതൊന്നും വെളിച്ചത്തു കൊണ്ടുവരണ്ട, വെറുതെ ജോലി തെറിക്കും എന്ന അവരുടെ അഭിപ്രായത്തില്‍ മനസ്സു വീണ്ടും അസ്വസ്ഥമായി. കമ്പനിയില്‍ കളവുകള്‍ നടന്നാല്‍ തലവേദന സേഫ്റ്റിഓഫീസര്‍ക്കുതന്നെയാണല്ലോ.
ഞാന്‍ ഒരു ഓര്‍ഡര്‍ ഇട്ടു. ഇന്ന് ഓഫീസ് സമയം കഴിഞ്ഞ് ആരും പോകരുത്. ഒരു സ്‌പെഷ്യല്‍ ചെക്കിങ്ങ് ഉണ്ട്, അതു കഴിഞ്ഞിട്ടേ എല്ലാരും പോകാവൂ. എന്ന്. എല്ലാരും അതനുസരിച്ചു. പക്ഷേ ജി. എം. പോകാനൊരുങ്ങി. ഉടനെ അദ്ദേഹത്തെ വിലക്കിയപ്പോള്‍, മാനേജര്‍ ലെവലില്‍ ഒന്നും ചെക്കിങ്ങ് ആവശ്യമില്ല, തന്റെ ലേഡീഗാര്‍ഡ്‌സിനെ പരിശോധിക്കൂ അപ്പോള്‍ തെളിയാനുള്ളതൊക്കെ തെളിയും എന്നും പറഞ്ഞ് കാര്‍ മുന്നോട്ടെടുത്ത ജി. എമ്മിനെ പോകാനനുവദിക്കാതെ ഞാന്‍ വീണ്ടും തടഞ്ഞു. പിന്നെ അവിടെ തര്‍ക്കമായി. ഒടുവില്‍ മറ്റൊരു കാറും കൊടുത്ത് ജി.എമ്മിനെ വീട്ടിലേക്കയച്ചു. നിന്നെ പിന്നെ കണ്ടോളാമെന്ന മട്ടില്‍ ഒരു നോട്ടവും നോക്കി അയാള്‍ ഗേറ്റുകടന്നുപോയി..
സംശയിച്ചതുപോലെ അയാളുടെ കാറില്‍നിന്നുതന്നെ കളവുപോയ പ്രൊജക്റ്റര്‍ കിട്ടുകയും ചെയ്തു. അതിന്റെ പിറകിലുള്ള ഫോര്‍മാലിറ്റീസ് തീര്‍ക്കാനിരുന്നതാ..നാളെ റിപ്പോര്‍ട്ടു ചെയ്യണ്ടേ. അതാ ഇത്രയും വൈകാനുള്ള കാരണം.
എല്ലാം കേട്ടിരുന്ന കുഞ്ഞിലക്ഷ്മി കൂസലില്ലാതെ പറഞ്ഞു...ഇതാണോ കാര്യം...സത്യം ജയിക്കണം. ഏതു വലിയവന്‍ ചെയ്താലും തെറ്റ് തെറ്റുതന്നെ. അതിനെ വിളിച്ചുപറയാനുള്ള ധൈര്യം കാണിച്ച എന്റെ രാഘവേട്ടന്‍ വലിയവനാ ദൈവത്തിന്റെ മുന്നില്‍ . അത് സത്യത്തിന്റെ മാര്‍ഗ്ഗമല്ലേ. പിന്നെങ്ങനാ ദൈവത്തിന് നമ്മളെ ശിക്ഷിക്കാനാവുക...നമ്മുടെ മുന്നില്‍ ഒരു നല്ല വഴി തുറക്കാതിരിക്കില്ല. നിങ്ങള്‍ സമാധാനമായി വന്നു കിടക്കാന്‍ നോക്ക്.
പിറ്റേന്നു രാവിലെ രാഘവേട്ടന്‍ പതിവുപോലെ കമ്പനിയില്‍ച്ചെന്നപ്പോള്‍ സെക്യൂരിറ്റി ക്യാബിനില്‍നിന്നുതന്നെ അറിയാന്‍
കഴിഞ്ഞു മറ്റൊരു സേഫ്റ്റിഓഫീസര്‍ ചാര്‍ജ്ജെടുത്ത വിവരം. കാലേകൂട്ടി പ്രതീക്ഷിച്ച സംഭവമായിരുന്നതുകൊണ്ട് താമസിയാതെ അദ്ദേഹം വീട്ടിലേക്കു മടങ്ങുമ്പോള്‍ മനസ്സുനിറയെ തന്റെ മക്കളുടെ ഭാവിയെക്കുറിച്ചുള്ള വേവലാതിയായിരുന്നു.
നേവിയില്‍നിന്നു പിരിഞ്ഞിട്ട് 4 വര്‍ഷത്തെ ബുദ്ധിമുട്ടുകള്‍ക്കുശേഷം കിട്ടിയതാണ് മാരുതിക്കാറിന്റെ ഓയില്‍പ്പമ്പും വാട്ടര്‍പമ്പും പ്രൊഡക്ഷന്‍ നടത്തുന്ന ഒരു കമ്പനിയില്‍ സേഫ്റ്റിഓഫീസറായുള്ള ഈ ഒരു ജോലി. എട്ടിലും ഒമ്പതിലുമായി പഠിച്ചുകൊണ്ടിരുന്ന മക്കളെ കരകേറ്റാനുള്ള ഒരു അത്താണിയായിരുന്നല്ലോ തനിക്കീ ജോലി. ഇനിയൊന്ന് ഇങ്ങനെ തേടിനടക്കാനുള്ള ദേഹബലവും മനോബലവും തനിക്കുണ്ടോ എന്നൊക്കെയുള്ള ചിന്തയാല്‍ അയാളുടെ മനസ്സ് കൂടുതല്‍ അസ്വസ്ഥമാകുകയായിരുന്നു..
രാഘവേട്ടന്റെ മോള്‍ ഡിഗ്രി കംപ്ലീറ്റാക്കിയിരുരുന്നു. ജോലിയൊന്നും ആയിരുന്നില്ല. ഓഫര്‍ ലെറ്റര്‍ കാണിച്ച് വേണമെങ്കില്‍ കേസിടാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നിനും തയാറായില്ല. മനസ്സുടഞ്ഞു നാളുകള്‍ തള്ളിനീക്കി. റിട്ടയേര്‍ഡ് നേവിജീവനക്കാരനായിരുന്നതുകൊണ്ട് മാസം ഒരു തുക പെന്‍ഷനായി ലഭിച്ചിരുന്നതുവച്ച് വീട്ടുചെലവുകള്‍ തല്‍ക്കാലം അഡ്ജസ്റ്റു ചെയ്തു. വീണ്ടും ജോലിയുടെ അന്വേഷണത്തില്‍ നാളുകള്‍ പിന്നിട്ടുകൊണ്ടിരിക്കേ ഒരു രാത്രിയില്‍ കംമ്പനിയുടെ ഓണര്‍ വിളിച്ചു. രാഘവാ..., എല്ലാം ഞാനറിഞ്ഞു. താന്‍ നാളെ രാവിലെ എന്റെ വീടുവരെ ഒന്നു വരൂട്ടോ.
വഴക്കുപറയാനാവുമോ ആവോ. അയാള്‍ക്കൊരു ഭയം.ആ കണ്ണുകള്‍ കലങ്ങുന്നതുകണ്ട് കുഞ്ഞിലക്ഷ്മി സമാധാനിപ്പിച്ചു. മോളുടെ പഠിത്തമെങ്കിലും കഴിഞ്ഞുവല്ലോ. പിന്നെയെന്തിനാ പേടിക്കുന്നേ. ചെന്നൈയിലല്ലേ എങ്ങിനെയെങ്കിലും ഒരു ജോലി കരസ്ഥമാക്കാന്‍ കഴിയും അവള്‍ക്ക് എന്ന് എനിക്കു ധൈര്യമുണ്ട്, നിങ്ങള്‍ പോയി ഓണറെ കണ്ടു സംസാരിച്ചിട്ടു വരൂ..തിരിച്ചൊന്നും പറയാന്‍ നില്ക്കണ്ടാ. കഷ്ടപ്പാടറിഞ്ഞ് വിളിച്ചു ജോലിതന്ന ആളല്ലേ. എല്ലാം ക്ഷമയോടെ കേട്ടിട്ട് വരൂ.. ബാക്കിയെല്ലാം പിന്നീടാലോചിക്കാം. മനസ്സാക്ഷിയെ വഞ്ചിക്കാതെ ജീവിക്കുന്ന നമുക്ക് ഈശ്വരന്‍ കൂട്ടിനുണ്ടാകാതിരിക്കില്ല. ധെര്യമായിരിക്കൂ. എന്തെങ്കിലും മാര്‍ഗ്ഗം കാണിച്ചുതരും ദൈവം ..എന്നൊക്കെപ്പറയുന്നുണ്ടെങ്കിലും അവരുടെ ഉള്ളിന്റെയുള്ളില്‍ ഒരങ്കലാപ്പില്ലാതിരുന്നില്ല. കാരണം ഒന്നും ചെയ്തില്ലെങ്കിലും വീടിന്റെ വാടക മുടങ്ങിയാല്‍ വലിയ പ്രശ്‌നം തന്നെയല്ലേ. അങ്ങനെ ഓരോന്നാലോചിച്ച് നേരം വെളുപ്പിച്ചു രണ്ടാളും. .
രാവിലേ ഓഫീസില്‍ പോയി റിസൈന്‍ ലെറ്റര്‍ കൊടുത്തിട്ട് ഓണറുടെ വീട്ടിലേക്കു ചെന്നു.
വരൂ...ഇരിക്കൂ രാഘവാ.... മിക്കവാറും കംമ്പനികളില്‍ മാനേജുമെന്റ് ശരിയല്ലാതെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എനിക്ക് നല്ല ശരീരസുഖം പോരാ. ഒരേയൊരു മകനുള്ളതിന് ഇതൊന്നും നോക്കിനടത്താന്‍ താല്‍പ്പര്യവുമില്ല. എന്തുചെയ്യാനാ. നാള്‍ക്കു നാള്‍ പ്രശ്‌നങ്ങളാണ് അവിടെ. ഞാനിതു വച്ചൊഴിഞ്ഞാലോ എന്ന ചിന്തയിലാണ് ഇപ്പോള്‍. താന്‍ ബേജാറാവണ്ടാ. എന്നുപറഞ്ഞ് അദ്ദേഹം വേറെ കുറെ കമ്പനികളുടെ അഡ്രസ്സുകള്‍ കൊടുത്തുകൊണ്ട് താനിതിലേക്കൊക്കെ ലേബര്‍ കോണ്‍ട്രാക്ടിന് ക്വട്ടേഷന്‍ അയക്കാന്‍ പറഞ്ഞു. കൂടാതെ ഒരു ടൈപ്‌റൈറ്ററും ഒരു ലക്ഷം രൂപയുടെ ചെക്കും കൊടുത്തുവിട്ടു. ഇത് ഇന്‍വെസ്റ്റു ചെയ്ത്് ഒരു ഫേം രെജിസ്റ്റര്‍ ചെയ്ത് ഐശ്വര്യമായി ഒരു ഓഫീസ് അങ്ങോട്ടു തുടങ്ങിക്കോളൂ. എല്ലാം നല്ലതിനു വേണ്ടായാ..എന്റെ കമ്പനിക്കുവേണ്ടി ഒരുപാടു ചോരനീരാക്കിയതല്ലേ ....തനിക്ക് വരുമാനമുണ്ടാകുമ്പോള്‍ ഇതു തിരിച്ചുതന്നോളൂ...ഒദാര്യമായി കാണണ്ടാ. രാഘവന് നല്ലതേ വരൂ എന്ന് മനസ്സാലെ വാഴ്ത്തുകയും ചെയ്തു.
അങ്ങനെ രാഘവേട്ടന്‍ ചെറുതായിട്ടൊരു കമ്പനിയുടെ ഓണര്‍ ആയി, പത്തുപേര്‍ക്ക് ശംബളം നല്കുന്ന ചെറിയൊരു മുതലാളിയായി മാറുകയും ചെയ്തു. ഇന്നും ആ വലിയ മനുഷ്യനോട് മനസ്സില്‍ നന്ദി പറയാത്ത നാളില്ല അവരുടെ രണ്ടാളുടെയും ജീവിതത്തില്‍ .
മക്കള്‍ക്കും ജോലികിട്ടി, ജീവിതത്തില്‍ ഒരു നിലയും വിയുമൊക്കെ വന്നപ്പോള്‍ കുഞ്ഞിലക്ഷ്മിയുടെ ഒരു കമന്റ്....ഞാന്‍ പണ്ടേ പറയുമായിരുന്നില്ലേ എന്റെ രാഘവേട്ടാ ... നമ്മുടെ കയ്യിലുള്ളത് ദൈവം തട്ടിപ്പറിക്കുമ്പോള്‍ പ്രയാസപ്പെടേണ്ടകാര്യമില്ലാ. അതിനേക്കാള്‍ വലുതായി എന്തെങ്കിലും നമ്മളെ ഏല്‍പ്പിക്കാനാണ് താല്‍ക്കാലികമായി നമ്മുടെ കൈയൊഴിക്കുന്നതെന്ന്.
സത്യമുള്ളവന്റെ നേരേ ഒരു വാതില്‍ അടഞ്ഞാല്‍ 9 വാതിലുകള്‍ തുറക്കും എന്ന ചൊല്ല് എത്ര സത്യമായിരിക്കുന്നു നമ്മുടെ ഈ കൊച്ചുജീവിതത്തില്‍ അല്ലേ.....
10. അവിവാഹിതൻ
തന്‍റെ സങ്കല്പത്തിലെ മണവാട്ടി, പാരമ്പര്യത്തിന്‍റെ ലാവണ്യത്തോടെ കൈയിലും കഴുത്തിലും പൊന്നണിഞ്ഞ് സ്വര്‍ണ്ണക്കസവുള്ള സെറ്റും മുണ്ടും ധരിച്ച് ശാലീനസുന്ദരിയായിതാ മന്ദംമന്ദം കടന്നുവരുന്നു. പൂക്കളും തോരണങ്ങളുംകൊണ്ട് അലങ്കരിച്ച മണിമഞ്ചത്തില്‍ പുതുമണവാളന്‍റെ എല്ലാ പരിഭ്രമങ്ങളെയും മറയ്ക്കാന്‍ പാടുപെടുകയാണ് താന്‍. അവളുടെ അംഗലാവണ്യങ്ങളില്‍ അത്യധികം ആകൃഷ്ടനായി, അക്ഷമനായി കാത്തിരിക്കുന്ന തന്‍റെ മുന്നിലേക്കു നടന്നടുക്കുന്ന അവളുടെ കൈകളില്‍ ഇന്നത്തെ മാധുര്യത്തിന്‍റെ പ്രാരംഭമായി പല്‍നിറച്ചഗ്ലാസ്സുണ്ട്. ആ കൈകള്‍ വിറക്കുന്നുണ്ടോ.... ഉണ്ട്. തന്നെക്കാള്‍ പരിഭ്രമം അവള്‍ക്കുണ്ട്. പാവം. ആലോചനയെ വകഞ്ഞുമാറ്റി അവള്‍ അരുകിലെത്തി. നാണം കൊണ്ടവളുടെ മുഖം കുനിഞ്ഞിരുന്നു. മൗനമായി അവള്‍ ആ പാല്‍ തന്‍റെ നേര്‍ക്കു നീട്ടി.
വിളക്കണച്ചു കിടക്കാന്‍ നേരം വളരെ പക്വമായി ഗോപനോട് അവള്‍ കാര്യം അവതരിപ്പിച്ചു. “അതിനെന്താ. അതൊക്കെ ഷല്മയുടെ ഇഷ്ടം. നീയാ വിളക്കണയ്ക്ക്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നശിപ്പിക്കാതെ.” ഗോപന്‍ പറഞ്ഞു. അനുസരണയുള്ള കുട്ടിയെപ്പോലെ അവള്‍ വിളക്കണച്ചു കിടന്നു. അവന്‍റെ കൈ അവളുടെ മേല്‍ വീണപ്പോള്‍ അവള്‍ ആ കൈകളില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് മൊഴിഞ്ഞു, “ഒരു കാര്യവുംകൂടി ഏട്ടന്‍ സമ്മതിക്കണം. നമ്മുടെ വിവാഹം നന്നായി നടന്നാല്‍ വിവാഹം കഴിഞ്ഞാലും ഒരു മാസം ഞാന്‍ കന്യകയായിരുന്നിട്ട് അടുത്തമാസം നമ്മുടെ കല്യാണനാളില്‍ ഗുരുവായൂരപ്പന്‍റെ നടയില്‍ പോയി പ്രാര്‍ത്ഥിച്ചുവന്നിട്ടേ ആദ്യരാത്രി ആഘോഷിക്കൂ എന്ന് ഒരു വഴിപാടു നേര്‍ന്നിട്ടുണ്ട്. നമ്മുടെ മുന്നോട്ടുള്ള നല്ല ജീവിതത്തിനുവേണ്ടിയല്ലേ. അനുസരിക്കില്ലേ” ആ കാലുകള്‍ തൊട്ടു കുമ്പിട്ടുകൊണ്ട് അവള്‍ ചോദിച്ചപ്പോള്‍ ഗോപന് അനുസരിക്കാതിരിക്കാന്‍ തോന്നിയില്ലാ. എല്ലാം മംഗളം. അവള്‍ വിചാരിച്ചതുപോലെയൊക്കെ സെറ്റായ സന്തോഷത്തില്‍ വിരുന്നും മാളുകള്‍ കറക്കവും ഒക്കെ നടന്നു.. നാളെ ലീവ് തീരുകയാണ്. പോയിട്ട് വീണ്ടും അടുത്ത മാസം ഒരു പത്തു നാള്‍ ലീവ് വീണ്ടു അപേക്ഷിക്കണം എന്ന ഗോപന്‍റെ അഭിപ്രായത്തിന് “ഉം...അതുവേണം” എന്നവളും സമ്മതം മൂളി..
രാവിലെ ഗോപന്‍ കുളിമുറിയില്‍ കയറിയ തക്കം നോക്കി ഷിനോജ് പറഞ്ഞതുപോലെ അവള്‍ ഓഫീസ്ബാഗില്‍ കിട്ടിയ ആഭരണങ്ങള്‍ ഒക്കെ എടുത്തുവയ്ക്കാന്‍ മറന്നില്ലാ. ഇറങ്ങാന്‍ നേരം, “അമ്മെ ഞങ്ങള്‍ പോയിട്ടുവരാം.” യാത്ര ചോദിച്ചത് ഷല്‍മയായിരുന്നു. ഗോപന്‍റെ അമ്മ തലയില്‍ കൈവച്ചു രണ്ടുപേരെയും മനസ്സാലെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു, ”സര്‍വ്വമംഗളങ്ങളും ഉണ്ടാവട്ടെ. രണ്ടാളും വിവാഹശേഷം ആദ്യമായി ഓഫീസിലേയ്ക്ക് പോകുകയല്ലേ. കൃഷ്ണന്‍റെ അമ്പലത്തില്‍ കേറി ഒന്ന് തൊഴുതിട്ടുവേണം ട്ടോ പോകാന്‍.” ശരിയമ്മേ ..അവര്‍ നേരെ അമ്പലത്തിലെയ്ക്കുതന്നെ പോയി. രണ്ടാളും പ്രാര്‍ത്ഥിച്ചു വന്നു. ബൈക്കില്‍ കയറി. ഗോപന്‍റെ മനസ്സു മുഴുവന്‍ സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ നിര്‍വൃതിയും വരാന്‍പോകുന്ന ആനന്ദമുഹൂര്‍ത്തങ്ങളുടെ സന്തോഷവുമായിരുന്നു. എന്നാല്‍ നെഞ്ചിലെ പെടപെടപ്പ് അധികമാകുകയായിരുന്നു ഷല്മയ്ക്ക്.
മനസ്സില്‍ നിറയെ സ്വപ്നങ്ങളുമായി പോക്കറ്റ്റോഡില്‍ നിന്ന് വലിയ റോഡിലേക്ക് കടക്കുകയായിരുന്നു ഗോപന്‍. പെട്ടെന്നാണ് സ്പീഡില്‍ വന്നുകൊണ്ടിരുന്ന ഒരു കാര്‍ ആ ബൈക്കിനെ ഒന്നു തട്ടി മുന്നോട്ടു കുതിച്ചത്. വണ്ടിയൊന്നു ശക്തമായി ഉലഞ്ഞെങ്കിലും ഗോപന്‍ പിടിവിട്ടില്ല. അവന്‍ അതിനെ പാടുപെട്ടു നിയന്ത്രിച്ചു സ്റ്റോപ്പ് ചെയ്തു. പക്ഷെ, പുറകിലിരുന്ന ഷല്മ തെറിച്ചുവീണത് പിന്നില്‍ വന്നിരുന്ന മറ്റൊരു കാറിന്‍റെ മുന്നിലേയ്ക്കാണ്. ആ സ്പോട്ടില്‍ അവളുടെ ശ്വാസം നിലച്ചു. തെറിച്ചുപോയ ബാഗ് കീറി അതിരിലിരുന്ന സ്വര്‍ണ്ണാഭാരണങ്ങള്‍ ഗോപനെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു അപ്പോള്‍.
അതെ.. അവര്‍ നിരീക്ഷണത്തിലായിരുന്നു. റോഡില്‍ ഫിറ്റ് ചെയ്തിരുന്ന ക്യാമറയുടെ നിരീക്ഷണത്തില്‍മാത്രമല്ലാ, ഗുരുവായൂരപ്പന്‍റെ ക്യാമറക്കണ്ണുകളുടെ കടുത്ത നിരീക്ഷണത്തിലും.
12. ആരാധന
വിജയേട്ടാ.., നിങ്ങടെ ആ ആരാധനാപാത്രമുണ്ടല്ലോ..അനു അരവിന്ദ് ..അവര്‍ ഈ ലോകത്തോട് വിടപറഞ്ഞുവത്രേ. ദേ പക്ഷത്തില്‍ ന്യൂസുണ്ട്. താവിലത്തെ വ്യായാമസവാരി.#ു#ം കഴിഞ്ഞ് വീട്ടിലേക്കു വന്നുകൊണ്ടിരിക്കുന്ന വിജയന് ഭാര്യ പ്രമീളയുടെ കോള്‍..മുഴുവനും കേള്‍ക്കാനുള്ള ധൈര്യമില്ലായിരുന്നു. .. ഒരായിരം കടന്നലുകള്‍ ഒന്നിച്ചു തന്റെ ബ്രെയിന്‍ കാര്‍ന്നുതിന്നുതുപോലെ തോന്നി. എന്റെ കൈകാലുകള്‍ തളരുകയായിരുന്നു. വീട്ടിലേക്കുള്ള ബാക്കി വഴികള്‍ ധൃതിയില്‍ നടന്നുനീങ്ങുമ്പോള്‍ ഓര്‍മ്മകള്‍ പുറകോട്ടു സഞ്ചരിക്കുകയായിരുന്നു. ഒരു വെള്ളിയാഴ്ച ഓഫീസ്‌ജോലികള്‍ക്കിടയില്‍ വീണുകിട്ടിയ അല്പം നേരം മുഖപുസ്തകത്തില്‍ക്കണ്ട ആരുടെയോ ഒരു കൃതിയുടെ അവലോകനക്കുറിപ്പ്. അടുത്തിടെയായി പ്രകാശനകര്‍മ്മം കഴിഞ്ഞ തേന്‍തുള്ളികള്‍ എന്നൊരു നോവലിലംക്കുറിച്ചായിരുന്നു.. ബുക്കിന്റെ പുറംചട്ടയുടെ മനോഹാരിതയാണ് ആ പോസ്റ്റില്‍ കണ്ണുടക്കാന്‍ കാരണമായത്. നോവലിന്റെ ഓതര്‍ ഒരു അനു അരവിന്ദ്. അവരുടെ ഫോട്ടോയില്‍ ഒന്നു കണ്ണോടിച്ചു. കാണാന്‍ നല്ല ശാലീനതയുള്ള മുഖം. അവലോകനക്കുറിപ്പു വായിച്ചപ്പോള്‍ ആ നോവല്‍ വായിച്ചാല്‍ക്കൊള്ളാമെന്നൊരു മോഹം. പിന്നെ ഒട്ടും താമസിച്ചില്ല. പോസ്റ്റിന്റെ അടിയില്‍ കൊടുത്തിരുന്ന നമ്പര്‍ നോട്ട് ചെയതു. അവരുടെ പ്രൊഫൈലില്‍ കാറി നോക്കി. കണ്ടാല്‍ കഷ്ടിച്ച് ഒരു 35 നും 40 നും ഇടയ്ക്ക് പ്രായം തോന്നിക്കും. തരക്കേടില്ലാത്ത കുടുംബപശ്ചാത്തലം. ഭര്‍ത്താവ് അരവിന്ദ് ഒരു എക്‌സ്-ഗള്‍ഫുകാരന്‍. ഡോക്ടര്‍മാരായ രണ്ടാണ്‍മക്കള്‍. കണ്ടാല്‍ ആര്‍ക്കും ഒരിക്കല്‍ക്കൂടെ നോക്കാന്‍ തോന്നുംവിധം കാണാന്‍ നല്ല ഭംഗിയുള്ള മുഖചിത്രങ്ങള്‍, വളരെ രസകരങ്ങളായ കഥകള്‍, തമാശപ്പോസ്റ്റുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, നല്ല ആശയസംപുഷ്ടവും ഈണത്തില്‍ ചൊല്ലാവുന്നതും ആര്‍ക്കും മനസ്സിലാകുന്ന വിധത്തലുമുള്ള ധാരാളം കവിതകള്‍ ഇവയൊക്കെക്കൊണ്ട് പേജങ്ങനെ പൂത്തുലഞ്ഞു നില്ക്കുന്നു അവരുടെ മുഖകമലംപോലെതന്നെ. ഷി ഈസ് വെരി ലക്കി. മനസ്സു മന്ത്രിച്ചു. ഒരു റിക്വസ്റ്റ് കൊടുത്തുകൊണ്ട് അന്നത്തെ ഓഫീസ്‌ജോലികളില്‍ വ്യാപൃതനായി.. എന്നത്തേയും പതിവാണ് ഓഫീസ്‌ജോലികള്‍ക്കിടയില്‍ അല്പസമയം എഫ്ബിയിലേക്കുള്ള ഈ എത്തിനോട്ടം.
അന്നുരീത്രി മുഴുവനും തന്റെ നിദ്രയെ അപഹരിച്ചുകൊണ്ട് ആ എഴുത്തുകാര് തന്നോട് സംവദിക്കുന്നതുപോലൊരു തോന്നല്‍. അടുത്തുകിടന്നിരുന്ന പ്രമി രണ്ടുമൂന്നുവട്ടം ചോദിക്കുകയും ചെയ്തു. എന്തുപറ്റി വിജയേട്ടാ.. ഒരു ഉറക്കംവരായ്മ. ഓഫീസില്‍ ആരെങ്കിലുമായി ഉടക്കുണ്ടായോ ഇന്ന്...എന്ന്. അങ്ങനെ എന്തെങ്കിലുമുണ്ടായാല്‍ താന്‍ അസ്വസ്ഥനാകാറുള്ളത് അവള്‍ക്കറിയാം. ഹോയ് .. അതൊന്നുമില്ല എന്നു പറഞ്ഞ് തിരിഞ്ഞുകിടന്നു.. ഒരുപോള കണ്ണടയ്ക്കാതെതന്നെ നേരം വെളുത്തു. വെളുപ്പിച്ചു എന്നുപറയുന്നതാവും ശരി.പ്രാതല്‍ ജോലികളെല്ലാം പതിവുപോലെ തീര്‍ത്തു. രണ്ടാംശനിയാഴ്ചയായതുകാരണം ബാങ്ക് അവധി. അടുത്തുള്ള ഗേള്‍സ് ഹൈസ്‌ക്കീളില്‍ ടീച്ചറായി ജോലിനോക്കുന്ന പ്രമീള തനിക്കുള്ളതൊക്കെ ഒരുക്കിവച്ച് 8 ലും 6 ലും പഛഠിക്കുന്ന രണ്ടു പെണ്മക്കളേയും കൂട്ടി പതിവുപോലെ ഉമ്മറത്തെത്തി, വിജയേട്ടാ.., വണ്ടിയെടുക്കൂ...പുറപ്പെടാന്‍ നേരായി. അവള്‍ പഠിപ്പിക്കുന്ന സ്‌ക്കൂളില്‍ത്തന്നെയാണ് കുട്ടികള്‍ പഠിക്കുന്നത്. കുട്ടികളേയും കൊണ്ട് സ്വയം കാര്‍ ഡ്രൈവ് ചെയ്തു നിത്യവും പോകുന്ന അവളെ വല്ല ശനിയാഴ്ചകളില്‍മാത്രമാണ് താന്‍ കൊണ്ടുപോയാക്കാറുള്ളത്.
വീടും ഗേയ്റ്റും പൂട്ടി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. അവരെ സ്‌ക്കൂളില്‍ ഇറക്കിവിട്ട് വീട്ടിലേക്കു തിരിച്ചപ്പോള്‍ ഉള്ളില്‍ നിറഞ്ഞ ആകാംക്ഷയായിരുന്നു, ആ അനുഅരവിന്ദ് തന്റെ റിക്വസ്റ്റ് ആക്‌സെപ്റ്റു ചെയ്തിട്ടുണ്ടാവുമോ എന്നതില്‍. കമ്പ്യൂട്ടര്‍ ഓണ്‍ചെയ്ത് ആദ്യം നോക്കിയതും അതായിരുന്നു. ..ഇല്ല .എന്തെങ്കിലും തിരക്കായിരിക്കും. സ്വയം മനസ്സിനെ സമാധാനിപ്പിച്ചുകൊണ്ട് അവരുടെ നമ്പറില്‍ ഒരു കോള്‍ ചെയ്തു...ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ഒപ്പം തന്റെ ഹൃദയമിടിപ്പും കൂടുന്നുണ്ട്. ഹെലോ...അങ്ങേത്തലയ്ക്കല്‍ ഒരാണിന്റെ ശബ്ദം...ധൈര്യം സംഭരിച്ചു വളരെ പതിഞ്ഞസ്വരത്തില്‍ ചോദിച്ചു. അനുഅരവിന്ദിന്റെ വീടല്ലേ..? താന്‍ എന്തെങ്കിലും പറയാന്‍ തുടങ്ങുംമുന്‍പേ ...ദേ...അനൂ...തനിക്കൊരു കോള്‍. റിസീവര്‍ വച്ച് ആളുപോയെന്നുതോന്നി. ഫോണ്‍ കട്ടായിട്ടില്ല. ദാ വരുന്നൂ എന്ന ഒരു നേരിയ ശബ്ദം കാതില്‍ കേള്‍ക്കാം. അത് അനുതന്നെയായിരക്കാം. ഹെലോ...ഇതാരാ..? ഞാന്‍ വിജയ്...കണ്ണൂരില്‍ നിന്നാണ്. അനു മാഡം അല്ലേ...? അതേ...പറഞ്ഞോളൂ...താങ്കളുടെ നോവലിന്റെ അവലോകനം വായിച്ചിരുന്നു. നന്നായിട്ടുണ്ട്. എനിക്കതു വായിച്ചാല്‍ക്കൊള്ളാമെന്നുണ്ട്. എവിടെയാണ് ആ നോവല്‍ കിട്ടുന്നത് എന്നറിയാന്‍ വിളിച്ചതാണ്. ഒരുവിധം പറഞ്ഞൊപ്പിക്കുകയായിരുന്നു.
അതെയോ..വളരെ സന്തോഷം...എന്റെ ഇന്‍ബോക്‌സില്‍ മേല്‍വിലാസം തന്നോളൂ..അയച്ചുതരാം...കുറച്ചു തിരക്കുകള്‍...വച്ചോട്ടെ...യെസ് മാഡം...അടുത്ത നിമിഷം കോള്‍ കട്ടായി...
ഹാവൂ..ഭയന്നതുപോലെയൊന്നുമില്ല എന്നുമാത്രമല്ല, വളരെ കൂളായിരുന്നു ആള്‍. ആ മുഖംപോലെതന്നെ സൗമ്യമായിരുന്നു സംസാരവും. പിന്നെ അധികം വൈകിക്കാതെ അദ്രസ്സ് ഇന്‍ബോക്‌സില്‍ കൊടുത്തു. പിറ്റേന്നുതന്നെ റെസ്‌പോണ്‍സുമുണ്ടായിരുന്നു. ബുക്ക് അയച്ചിട്ടുണ്ട്. കിട്ടിയാല്‍ അറിയിക്കുമല്ലോ.വായിച്ചിട്ട് ഇ.ഷ്ടമായെങ്കില്‍ അഭിപ്രായവും അറിയിക്കണേ..തികച്ചും കാഷ്വലായ മറുപടി. ഷുവര്‍..ഞാനും റിപ്ലൈ കൊടുത്തു. അങ്ങനെയായിരുന്നു ആ സൗപൃദത്തിന്റെ തുടക്കം.
രണ്ടുദിവസത്തിനകം നോവലും കൈയില്‍ കിട്ടി.. വായിച്ചുതീര്‍ന്നപ്പോള്‍ ഒരുപാടു ബഹുമാനം തോന്നി ആ എഴുത്തുകാരിയോട്. സ്‌നേഹവും സന്തോഷവും സൗഭാഗ്യങ്ങളും വാരിക്കൊടുത്ത ഭര്‍ത്താവിന്റേയും രണ്ടു മക്കളുടേയും കഥയായിരുന്നു ആ നോവള്‍. അതവരുടെതന്നെ ജീവിതമായിരിക്കുമോ എന്നു തോന്നാതിരുന്നില്ല. ഞാനതിന് അഭിപ്രായമായി അവരുടെ ഇന്‍ബോക്‌സില്‍, പേരുപോലെ സുന്ദരം ഈ നോവലിന്‍ പ്രമേയം. അസ്സലായിരിക്കുന്നു. ഒരുപാടിഷ്ടം...ആശംസകള്‍ മാഡം..എന്ന് ഒരു മെസ്സേരിട്ടു. നന്ദി...സന്തോഷം..അങ്ങനെ അവര്‍ അതിനു മറുകുറിപ്പുമെഴുതി. അടുത്ത ദിവസം രാവിലേ ഓഫീസിലിരിക്കുമ്പോള്‍ പെട്ടെന്ന് എന്റെ ചിന്തയിലേക്കു കടന്നുവന്നു അനു അരവിന്ദ്. ആ മുഖവും ശബ്ദവും ആകര്‍ഷണീയം. അവരോടടുത്തിടപെടുന്നവര്‍ക്ക് മറക്കാനാവില്ല അവരം. അത്രയ്ക്കു നല്ല പ്രകൃതം..ഒരു സുപ്രഭാതസന്ദേശം അയച്ചു. അല്പം കഴിഞ്ഞപ്പോള്‍ സുപ്രഭാതം എന്ന് ഒരു തൊഴുകൈസ്#ൈലിയോടെ റിപ്ലേ വന്നു. ഉടനെ ഞാന്‍, ഒന്നു പരിചയപ്പെടാന്‍ സമയം ഉണ്ടോ..എന്നു ടൈപ്പു ചെയ്തു. അതിനു മറുപടിയായി, ഓ...അതിനെന്താ...എന്നായിരുന്നു കുറിപ്പ്. ഞാന്‍ അവരുടെ കുടുംബത്തെക്കുറിച്ച്, ഉദ്യോഗത്തെക്കുറിച്ച് ഒക്കെ ഒരുപാടു കാര്യങ്ങള്‍ ചോദിച്ചു ആ ചാറ്റിലൂടെ. എല്ലാത്തിനും മറുപടി നല്കുകയും ചെയ്തു. എന്നോട് ഒന്നും തിരിച്ചു ചോദിച്ചില്ല. അതില്‍ അല്പം നീരസം തോന്നിയെങ്കിലും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്നാണെഴുതിയത്. എനിക്കും എന്ന് അതിനും മറുകുറിപ്പു തന്നു. പിന്നീട് സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ കുശലാന്വേഷണങ്ങളുമായിച്ചെല്ലാറുണ്ട് ചാറ്റില്‍. ചാറ്റ് ചെയ്യാന്‍ സമയമുള്ള കൂട്ടത്തിലല്ല ഞാന്‍ എന്നു പറയുമെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ റിപ്ലേ തരാറുണ്ട്.
വീട്ടിലെത്തിയ വിജയ് പ്രമിയോടായി പറഞ്ഞു, സകല സൗഭാഗ്യങ്ങളും അനുഭവിച്ചു ഭൂമിയില്‍ ജീവിച്ചുകൊണ്ടിരുന്ന അവരെ ഇത്രയും വേഗം വിളിച്ച ദൈവത്തിന്റെ ക്രൂരതയെ ഞാനറിയാതെ ശപിച്ചുപോകുകയാണ്. ശരിയാണ്..എത്ര ശാലീനതയാണാ മുഖത്ത്. ഏട്ടന്‍ പറഞ്ഞു പറഞ്ഞ് എനിക്കും കൊതിയായിരുന്നു അവരെ ഒരുനോക്കു കാണാന്‍ . അതിനവസരം നല്കാതെ ...ദൈവത്തിന്റെ ചില തീരുമാനങ്ങള്‍ ഇങ്ങനെ അസ്ഥാനത്താവുന്നതുപോലെയല്ലേ #േട്ടാ. ... പാവം...ആക്‌സിഡന്റായിരുന്നുവത്രെ. ഇന്നലെ ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമിയുടെ മിന്നില്‍വച്ചുതന്നെയായിരുന്നു അപകടെ..അവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിരെവന്ന മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് വന്നിടിക്കുകയായിരുന്നവത്രെ...സ്‌പോട്ടില്‍ത്തന്നെ മരണം സംഭവിച്ചിരിക്കുന്നു. കൂടെയുണ്ടായിരുന്ന ഭര്ത്താവിനേയും ഡ്രൈവറിനേയും ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കിയിട്ടുണ്ട്.
അവരുടെ ഭര്‍ത്താവ് ഒരു റിട്ടയേഡ് നേവി ഓഫീസര്‍ ആണ്. മക്കള്‍ രണ്ടുപേരും അമേരിക്കയില്‍ ആണ് കുടുംബസമേതം. ഇത്രേമറിയാം തനിക്കാ പ്രതിഭയെക്കുറിച്ച്. പിന്നെ ...പിന്നെ മനസ്സില്‍ കടുത്ത ആരാധനയായിരുന്നു തനിക്കാ വ്യകിതിത്വത്തിനോട്. തൃശ്ശൂരിലെ ഈ മീറ്റില്‍ തന്നേയും ക്ഷണിച്ചിരുന്നു. ഒന്നു കാണണം നമുക്കെന്നു പറഞ്ഞിരുന്നു. വര്‍ക്കിംഗ ഡേ അല്ലായിരുന്നെങ്കില്‍ ഒരുനോക്കു കാണാമായിരുന്നു. അതിനുള്ള ഭാഗ്യംപോലും ഈയുള്ളവനുണ്ടായില്ല.
വിജയ് തന്റെ വേഷമൊന്നു മാറ്റി, തൃശ്ശൂര്‍ ലക്ഷ്യമാക്കി വീടിന്റെ പടിയിറങ്ങുമ്പോള്‍ നോവിന്റെ ഈ ചിന്തകള്‍ അവനെ ഭ്രാന്തനാക്കുകയായിരുന്നു...
അന്നെത്ര പറഞ്ഞതാ ഞാന്‍ അങ്ങട്ടുപോകല്ലേ എന്ന്...നീ കൂട്ടാക്കതെ പോയി . കൂട്ടം തെറ്റിയ നിന്നെ അന്വേഷിച്ചുപോയ അച്ഛനെ ഒരുപാടു ദിവസങ്ങള്‍ക്കുശേഷമാണ് ഞങ്ങള്‍ക്ക് തിരിച്ചുകിട്ടിയത്. ഞാനും അമ്മയും തനിച്ചായിപ്പോയിരുന്നു ഏറെ നാളുകളോളം. നിനക്ക് ഇപ്പഴാണോ ഞങ്ങളെയൊക്കെ ഓര്‍മ്മവന്നത്. അവള്‍പരിഭവത്തിന്റെ ചിരുളഴിക്കാന്‍ തുടങ്ങവേ കൂട്ടുകാര്‍ അവളുടെ വാക്കുകളെ തൊണ്ടയില്‍ കുരുക്കി തെല്ലു കൗശലത്തോടെ, അതൊക്കെപ്പോട്ടെ., അവനിങ്ങെത്തിയല്ലോ. നീ എവിടെയായിരുന്നു ഇത്രനാളും. അതു പറയൂ കുട്ടികൃഷ്ണാ...എന്ന് ആകാംക്ഷ കാട്ടി.
അവന്റെ ഓര്‍മ്മകള്‍ 4 വര്‍ഷം പിന്നിലേക്കു മടങ്ങുകയായിരുന്നു. അമ്മയും അച്ഛനും ചേച്ചിയും ഒത്ത് വളരെ സന്തോഷമായി കഴിയുന്ന കാലത്തേക്ക്. ഒരുനാള്‍ ആ പ്രദേശത്തുണ്ടായിരുന്ന എല്ലാരും കൂടെ പുറംകാട്ടില്‍ പോകാന്‍ ക്ഷണിച്ചുവന്ന ആ സായാഹ്നത്തെ അവനോര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിമാളുവിന്റെ പിന്‍വിളി കേള്‍ക്കാന്‍ നില്ക്കാതെ താന്‍ വേഗത്തില്‍ ഓടിയതും ഒരു വലിയ കുഴിയില്‍ വീണതും എല്ലാം അവന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുവരാന്‍ തുടങ്ങി. അവന്‍ അവരോടതൊന്നുവിടാതെ വിവരിക്കാന്‍ തുടങ്ങി.
ഒരുപറ്റം മനുഷ്യര്‍ ഓടിവന്ന് തന്നെ രക്ഷിക്കാന്‍ തുനിയുന്നതുകണ്ടപ്പോള്‍ ശരിക്കും മനസ്സില്‍ അവരോട് സ്‌നേഹവും ബഹുമാനവും തോന്നി. എന്നാല്‍, കുഴിയില്‍ നിന്നു കയറ്റിയ എന്നെ വലിയൊരു വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിച്ചതു കണ്ട് ഞാന്‍ വിസമ്മതിച്ചപ്പോള്‍ എന്തോ ഒന്നെന്റ ശരീരത്തിന്റെ പിന്‍ഭാഗത്ത് തറച്ചുവേദനയുളവാക്കിയതേ ഓര്‍മ്മയുള്ളൂ. പിന്നെ അവിടെ നടക്കുന്നതൊന്നുമറിയാതെ ഏതോ മായാലോകത്തിലെന്നപോലെ ഒരു യാത്രയിലായി എന്നുമാത്രമറിയാം. ബോധം തെളിഞ്ഞപ്പോള്‍ ഒരു വന്‍മരത്തില്‍ വലിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്റെ മുന്‍കാലുകളും പിന്‍കാലുകളും വെവ്വേറെയായി. കുട്ടികള്‍ മുതല്‍ വലിയവര്‍വരെ അത്ഭുതത്തോടെ നോക്കിക്കാണുന്നു. പലരും പഴക്കുലകളും ശര്‍ക്കരയുണ്ടയും തെങ്ങിന്‍പട്ടകളും ഒക്കെയായി തന്നുകൊണ്ടിരിക്കുന്നു. സുഖജീവിതമാണല്ലോ എന്നു മനസ്സിലോര്‍ത്തു. പിന്നെ അവിടുന്നഴിച്ചപ്പോള്‍ രണ്ടുപേര്‍ വലിയ തോട്ടിയും കുന്തവുമായി തലങ്ങും വിലങ്ങും നടക്കുന്നു. വലിയ പുഴകളില്‍ കിടത്തി തേച്ചുരച്ച് കുളിപ്പിക്കുന്നു. പല ആംഗ്യങ്ങളും കാണിച്ചു തരുന്നു അത് ചെയ്തില്ലെങ്കിലും ചെയ്തത് തെറ്റിപ്പോയാലും മര്‍മ്മങ്ങളില്‍ത്തന്നെ കുന്തം കൊണ്ടും തോട്ടികൊണ്ടും കുത്തുകയും അടിക്കുകയും ഒക്കെ ചെയ്യുന്നു. അടിയും കുത്തും ഭയന്ന് ഞാന്‍ ഒരുവിധം എല്ലാം അഭ്യസിച്ചെടുത്തു.
കുട്ടിമാളുവും കൂട്ടുകാരും വേദനയോടെ കേട്ടുനിന്നു. അവന്‍ തുടര്‍ന്നു.
എന്തിനാണ് ഇതൊക്കെ എന്നെ ഇങ്ങനെ അഭ്യസിപ്പിക്കുന്നത് എന്ന ബലമായ മനക്കുഴപ്പത്തില്‍ നില്ക്കവേ അവിടേക്ക് എന്നെപ്പോലെ ചങ്ങലയില്‍ ബന്ധിച്ച പത്തു പന്ത്രണ്ടു എണ്ണങ്ങള്‍ അവിടെ രണ്ടുപേരുടെ അകമ്പടിയോടെ എത്തി. എല്ലാത്തിനേയും സ്വര്‍ണ്ണവര്‍ണ്ണത്താലലങ്കരിച്ച നെറ്റിപ്പട്ടവും കെട്ടിച്ച് മുമ്മൂന്നുപേര്‍ വീതം കുട, ആലവട്ടം വെഞ്ചാമര എന്നിവയുമായി പുറത്തുകയറി ഇരുപ്പുറപ്പിച്ചു. ചുമ്മാ പറയരുതല്ലോ... നല്ല ഭംഗിയുണ്ടായിരുന്നു ഞങ്ങളെ കാണാന്‍. പിന്നെ കഴുത്തില്‍ ചെണ്ടയും തൂക്കി കുറെപ്പോര്‍ എത്തി വട്ടമിട്ടു നിന്ന് തലയും കുലുക്കി കൊട്ടു തുടങ്ങി. മേളം മുറുകുമ്പോള്‍ കര്‍ണ്ണാമൃതവും നയനാമൃതവും രസിച്ചങ്ങനെ ആനന്ദസാഗരത്തിലാറാടി നില്ക്കുന്ന മനുഷ്യര്‍ മണിക്കൂറുകളോളം ഒരേ നില്പുനില്ക്കുന്ന ഞങ്ങളെക്കുറിച്ചാലോചിക്കാത്തതില്‍ ദേഹത്തോടൊപ്പം മനസ്സും വേദനിച്ചുപോയി. ഒപ്പം ചങ്ങല പൂണ്ടുപിടിച്ച് കാലുകളില്‍ വൃണങ്ങള്‍ പഴുത്തതിന്റെ വേദനയും അസഹിഷ്ണുതയുടെ ഉച്ചിയിലെത്തി.
എത്ര സ്വാര്‍ത്ഥരാണ് ഈ മനുഷ്യയഷ്യവര്‍ഗ്ഗം എന്നാലോചിച്ചുള്ളില്‍ ദേഷ്യം നുരഞ്ഞുപതയുന്നുണ്ടായിരുന്നു. കുട്ടിമാളുവിന്. എല്ലാം കടിച്ചമര്‍ത്തി അവള്‍ കേട്ടുനിന്നു.
ഈ മൂന്നാറിലെ വനാന്തരങ്ങളില്‍ പുല്‍മേടയില്‍ നടന്നിരുന്ന എന്റെ കാല്‍പ്പാദങ്ങള്‍ ആ തറയില്‍ നില്ക്കുമ്പോള്‍ എത്ര നോവുന്നുണ്ടായിരുന്നെന്നോ. ഒരു കാല്‍ അല്പം പൊക്കിപ്പിടിച്ച് ആശ്വാസം കാണുകയായിരുന്ന എന്നെ അവര്‍ അടിച്ചു നോവിച്ചു.. ഇനിയും അടിച്ചാലോ എന്നു ഭയന്ന് ഞാനെന്റെ കാലുകള്‍ അവര്‍ പറഞ്ഞതുപോലെ വച്ചു. വാദ്യമേളങ്ങള്‍, തീവെട്ടിച്ചമയങ്ങള്‍, ഉത്സവപ്പെരുമ്പറകള്‍ എല്ലാം മനുഷ്യര്‍ക്കു കര്‍ണ്ണാമൃതം..ദീപങ്ങളുടെ ഘോഷനിരകള്‍ കണ്ണഞ്ചിക്കുന്ന കാഴ്ച പുരുഷാരത്തിന്. ഞങ്ങള്‍ക്കതു രണ്ടും കര്‍ണ്ണകഠോരവും അസഹിഷണുതയുളവാക്കുന്ന ചൂടുമാണ് സമ്മാനിക്കുന്നതെന്ന് ് എങ്ങനെയൊന്നിവരെ പറഞ്ഞു മനസ്സിലാക്കും..? അസഹ്യമായ ചൂടിനാല്‍ ഞങ്ങള്‍ വാടുന്നത് അവരറിയുന്നില്ലേ ? എന്നൊക്കെ എന്റെ മനം നോവുകയായിരുന്നു അവിടെ നില്ക്കുമ്പോള്‍.
ജോഡികളായി വന്നുനിന്ന് ഉത്സവഘോഷം ആസ്വദിക്കുന്ന ഇവരെ കാണുമ്പോള്‍ ഞാനെന്റെ ഇണയെ ഓര്‍ത്തുപോയി.. മസ്തകം കുലുക്കിയും ചെവികളെ ആട്ടിയും എന്റെ മനോവ്യഥ അറിയിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഈ പുരുഷാരം കൂടുതല്‍ കൗതുകത്തോടെ എന്നെ ആസ്വദിക്കുകയാണ് ചെയ്തത്. ഈ വനാന്തരക്കുളിര്‍മ്മയില്‍ ഇണകളോടൊത്ത് വിഹരിക്കുമ്പോള്‍ എന്തു സുഖമായിരുന്നു എന്നു ഞാന്‍ ഒരു നിമിഷം ഓര്‍ത്തുപോയി.
മനുഷ്യാ നീ നിന്റെ ഇണയോടൊത്തിവിടെനിന്ന് ഉത്സവത്തിമിര്‍പ്പില്‍ ആറാടുമ്പോള്‍ എന്നെക്കുറിച്ച്, എന്റെ ഉണര്‍വ്വുകളെക്കുറിച്ച് ഒരു നിമിഷം ചിന്തി്ക്കാത്തതെന്തേ..? അതാലോചിച്ച് മനോവേദനയും ദേഹാസ്വാസ്ഥ്യവും കൂടിച്ചേര്‍ന്നപ്പോള്‍ എനിക്കു വിശപ്പില്ലാതായി....ദാഹമില്ലാതായി....എന്റെ തലയ്ക്കു ഭ്രാന്തായി.. രാത്രിയില്‍ ഭക്ഷണവുമായി വന്ന പാപ്പാനെ ഞാന്‍ കുത്തി മലര്‍ത്തി. മാനസികപിരിമുറുക്കത്തില്‍ കാലുകളിലെ വൃണത്തിന്റെ അസഹിഷ്ണമായ വേദനപോലും വകവയ്ക്കാതെ ആഞ്ഞുവലിച്ചു. ആവര്‍ത്തിച്ചു വലിച്ചപ്പോള്‍ ആ ചങ്ങലകള്‍ ഉടഞ്ഞു. ഞാന്‍ സ്വതന്ത്രനായി. കണ്ണില്‍ കണ്ടതൊക്കെയും നശിപ്പിച്ചും വകഞ്ഞുമാറ്റിയും ഇരുട്ടില്‍ ആലപാഞ്ഞെവിടെയോ എത്തിപ്പെട്ടു. കാടുകള്‍ തേടി പകല്‍ സമയങ്ങളില്‍ മനുഷ്യരുടെ കണ്ണില്‍പ്പെടാതെ ഒളിച്ചിരുന്നു. ഇരുട്ടിന്റെ മറകളില്‍മാത്രം സഞ്ചരിച്ചു. മാസങ്ങളോളം ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. കാടുപൂകുംവരെ മനുഷ്യടുടെ കണ്ണില്‍പ്പെടരുതേ എന്ന ഒരു പ്രാര്‍ത്ഥനമാത്രം ഞാന്‍ കൈവിട്ടില്ല. അങ്ങനെയെങ്ങാനും പെട്ടിരുന്നെങ്കില്‍ ...അയ്യോ എനിക്കോര്‍ക്കാനേ വയ്യ...
മലര്‍വളയും തളയും വേണ്ട...സ്വര്‍ണ്ണവര്‍ണ്ണ നെറ്റിപ്പട്ടവും പട്ടുടയാടയും പടച്ചോറും ശര്‍ക്കരയും വേണ്ട...എനിക്കെന്റെ വര്‍ഗ്ഗത്തോടൊത്തുള്ള വനാന്തരക്കളിര്‍മ്മയിലെ വാസമാണിഷ്ടം. പച്ചപ്പുല്‍മേടകളിലെ സുഖസവാരികളാണിഷ്ടം. മനുഷ്യന്റെ ആജ്ഞകളനുസരിക്കാതെ അവരുടെ ശിക്ഷകളനുഭവിക്കാതെ ഈ വനങ്ങളിലുള്ള നിസ്വാര്‍ത്ഥരായ മറ്റു നിഷ്‌കളങ്കമൃഗങ്ങളോടൊപ്പം സ്വതന്ത്രവിഹാരമനുഭവിക്കുന്നതിലുള്ള സുഖം ഒന്നു വേറെതന്നെയാണ്. മാര്‍ഗ്ഗമദ്ധ്യേ അതിനുവേണ്ടിമാത്രമായുള്ള ആഴമായ പ്രാര്‍ത്ഥനയിലായിരുന്നു ഞാന്‍ .
ഒടുവില്‍ എങ്ങനെയോ ഇതാ ഇവിടെയെത്തപ്പെട്ടു. നിങ്ങളെയൊക്കെ ഒന്നു കാണാനാകാതെ മനം നൊന്തു കഴിഞ്ഞ കാലം മലയേറിപ്പോയി. ഇനിയെന്റെ ജീവന്‍ നിങ്ങളോടൊപ്പം സസുഖം വാഴും. ശാന്തമായി ...ഈ വനാന്തരങ്ങളില്‍.....
നിറഞ്ഞ ആകാംക്ഷയോടെ ,
എന്നെന്നും നിന്‍റെ മാത്രം സ്വന്തം
ലക്ഷ്മിക്കുട്ടി.
Comments
Post a Comment